പെട്ടെന്ന് തന്റെ അടുത്ത് ആരുടെയോ സാമീപ്യം സിദ്ധുവിനു അനുഭവപ്പെട്ടു. അവൻ ബലമായി തന്റെ മിഴികൾ തുറന്നു നോക്കി. ആ സമയം ഏതോ ഒരു പെൺകുട്ടി തന്റെ ബെഡിൽ നിന്നും എണീറ്റ് തിരിഞ്ഞു നടക്കാൻ തുടങ്ങി.
“അതേയ് ഒന്നു നിൽക്കുമോ “? എന്തോ ഒരു ഉൾപ്രേരണയിൽ അവൻ ചോദിച്ചു.
ആ പെൺകുട്ടി പൊടുന്നനെ നിന്നു. ശേഷം പതിയെ തിരിഞ്ഞു നോക്കി. ഒറ്റ നോട്ടമേ നോക്കിയുള്ളൂ സിദ്ധു . അവളുടെ വെള്ളാരം കണ്ണുകളിൽ അവന്റെ മിഴികൾ ഉടക്കി നിന്നു. അങ്ങനെ നോക്കികൊണ്ടിരിക്കെ അവൻ ഭൂമിയിലെ ബന്ധനങ്ങൾ തകർത്തെറിഞ്ഞു ആകാശത്തേക്ക് ഉയരുന്നതായി തോന്നി.
സിദ്ധുവിന് അവന്റെ ശരീര ഭാരം കുറഞ്ഞു വരുന്നതായി അനുഭവപെട്ടു. ശരീരത്തിലെ തളർച്ച ഒരു നിമിഷത്തേക്ക് എങ്ങോട്ടേക്കോ പോയി മറഞ്ഞു. വല്ലാത്ത ഒരു ഉന്മേഷം അവനെ പുൽകി. ഏതോ ദേവ ലോകത്തിൽ എത്തപ്പെട്ട പോലെ ഒരു തോന്നൽ അവനിൽ ഉണ്ടായി. പെട്ടെന്ന് അവൻ സ്വബോധത്തിലേക്ക് തിരിച്ചുവന്നു.
തന്റെ മുൻപിൽ നിൽക്കുന്ന പെൺകുട്ടിയെ അവൻ സസൂക്ഷ്മം നിരീക്ഷിച്ചു. എങ്കിലും ആ വെള്ളാരം കണ്ണുകളിൽ നിന്നും കണ്ണെടുക്കാൻ അവന് തോന്നിയതേയില്ല. ചീകി ഒതുക്കിയ മുടിയും ഒതുങ്ങിയ ശരീരവും ആവശ്യത്തിന് പൊക്കവും അവൾക്ക് ഉണ്ടെന്ന് തോന്നി. എങ്കിലും ഇരു നിറവും ഉരുണ്ടതും തേജസ്സുറ്റതുമായ മുഖവും ആണ് അവൾക്ക് എന്ന് അവന് അനുഭവപ്പെട്ടു.
തന്റെ നോട്ടം അവളിൽ ആദ്യം ഒരു ഞെട്ടൽ ഉളവാക്കി എങ്കിലും പിന്നീട് അത്ഭുതത്തോടെ തന്നെ തന്നെ നോക്കിക്കൊണ്ടിരിക്കുന്നു അവൾ ആ കണ്ണുകളിൽ മാറിമറിഞ്ഞു വരുന്ന വികാരങ്ങൾ അവനെ വല്ലാത്തൊരു ഉന്മാദാവസ്ഥയിൽ ആക്കി.
“അതേ ഇയാൾക്ക് ചെവി കേട്ടു കൂടെ. ഞാൻ വിളിച്ചത് കേട്ടില്ലേ “? സിദ്ധു കൈ വീശി കൊണ്ട് ചോദിച്ചു
അതെയെന്ന അർത്ഥത്തിൽ അവൾ തലയാട്ടി. ഇപ്പോഴും അവളുടെ മുഖത്ത് വല്ലാത്തൊരു അത്ഭുതവും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഭാവവും ആണെന്ന് സിദ്ധുവിനു മനസ്സിലായി. അവൾക്ക് ഇനി തന്നെ മുൻപ് പരിചയമുണ്ടോ എന്ന സംശയം അവനിൽ ബലപ്പെട്ടു. എങ്കിലും അത് കാര്യമാക്കാതെ അവൻ ചോദിച്ചു
“എടോ ആ മേശപ്പുറത്തിരിക്കുന്ന വെള്ളം നിറച്ചു വച്ച കുപ്പി ഒന്ന് എടുത്തു തരാമോ.”?
ആ പെൺകുട്ടി ഒരു ചമ്മിയ ചിരിയോടെ ആ കുപ്പി എടുത്തു അവനു നൽകി. അവൻ ആ മേശപ്പുറത്തിരിക്കുന്ന ഗ്ളാസ്സിലേക്ക് ദയനീയതയോടെ നോക്കി. അവന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായ അവൾ ഗ്ലാസ് എടുത്തു കുപ്പിയുടെ അടപ്പ് തുറന്ന് അതിൽ വെള്ളം പകർന്നു അവന്റെ കയ്യിൽ കൊടുത്തു.
അവൻ അത് ആർത്തിയോടെ കുടിച്ചു. ദാഹം അടങ്ങാത്തതിനാൽ വീണ്ടും അവൻ വെള്ളം വാങ്ങി കുടിച്ചു. പതിയെ കാലിയായ ഗ്ലാസ് മേശപ്പുറത്തു വച്ച് അവൻ ആ പെൺകുട്ടിയെ നന്ദിയോടെ നോക്കി. എങ്കിലും വെള്ളാരം കണ്ണുകൾ അവനെ വീണ്ടും ആകർഷിച്ചുകൊണ്ടിരിന്നു. പെട്ടെന്ന് എന്തോ ഓർത്ത പോലെ സിദ്ധു ചോദിച്ചു.
“എടോ തന്റെ പേരെന്താ”?
സിദ്ധു തന്റെ പുരികമുയർത്തി അവളെ നോക്കി. ആ പെൺകുട്ടി ഇപ്പോഴും അവനെ സാകൂതം നോക്കുകയായിരുന്നു.
“എടോ ഇയാൾക്ക് ചെവി കേട്ടൂടെ”? സിദ്ധു അല്പം ദേഷ്യത്തോടെ ശബ്ദമുയർത്തി ചോദിച്ചു
“അത് പി പിന്നെ ഞാ ഞാൻ അ… ർ… ച്ച… ന” അവൾ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.
കഥ മനോഹരമായി മുന്നോട്ട് പോകുന്നു, നല്ല എഴുത്ത്, അടുത്തഭാഗം ഉടൻ വരട്ടെ…
“ഇന്ദു ” എങ്ങും എത്താതെ ഇരിക്കുന്നു, അതിന്റെ കൂടെ ഇതും എങ്ങും എത്താതെ ആകുമോ?
ആശംസകൾ…
ജ്വാല ഇന്ദു ഉടനെ പോസ്റ്റ് ചെയ്യാംട്ടോ… എല്ലാം ബാക്കി ഭാഗം ഉടനെ ചെയ്യാം.. വായനക്ക് ഒരുപാട് നന്ദി…. സ്നേഹത്തോടെ
എനിക്ക് ആദ്യമേ തോന്നി അവൾ മരിച്ചു എന്നു
നല്ല story ആണ്
അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്
തീർച്ചയായും സഹോ….. ഒരുപാടു നന്ദി… സ്നേഹത്തോടെ
അർച്ചന അവൾ ശെരിക്കും മരിച്ചോ വല്ലാത്തൊരു എൻഡിങ് ആയി പോയി അടുത്ത ഭാഗ്യം വേഗം തരാൻ നോക്കണേ ??
തീർച്ചയായും സഹോ…. സപ്പോര്ടിനു ഒരുപാടു നന്ദി… സ്നേഹത്തോടെ