അച്ഛനമ്മമാരോട് ഇത്ര സ്നേഹമുള്ള മകളുടെ ഇഷ്ട്ടം കാണാതിരിക്കുന്നത് ശരിയല്ല, അത് അവൾ ഞങ്ങൾക്ക് തന്ന ആ വിശ്വാസം തിരികെ ഞങ്ങൾ കൊടുക്കാതിരിക്കുന്നത് പോലെ ആകും.
പക്ഷേ ഒരച്ഛൻ എന്ന നിലയിൽ നോക്കുമ്പോൾ ഒരു പണിയും ഇല്ലാതെ നടക്കുന്ന നിനക്ക് എന്ത് വിശ്വസിച്ച് ആണ് ഞങ്ങൾ അവളെ കൈ പിടിച്ചു തരിക.”
ഒരുപാട് നേരത്തെ സംസാരത്തിന് ശേഷം ഞാൻ അവരോട് ചോദിച്ചു
“ഒരു 3 വർഷത്തെ സമയം എനിക്ക് തരുമോ, ആതിരയുടെ ക്ലാസ് പഠിപ്പ് കഴിയുന്നത് വരെ മാത്രം. അതിനുള്ളിൽ എനിക്ക് പറയാവുന്ന ഒരു ജോലി ഞാൻ ശരിയാക്കാം എന്നിട്ട് എന്റെ വീട്ടുകാരെയും കൊണ്ട് ഞാൻ വരാം. ഒരു 3 വർഷം മാത്രം”.
അതും പറഞ്ഞ് ഞാൻ കൂട്ടുകാരെ നോക്കി.
“എന്നിട്ട് എന്തായി, നിനക്ക് എന്ത് ജോലി ആണ് റെഡി ആയത്” അവരുടെ കോറസ് പോലെ ഉള്ള ചോദ്യം ആയിരുന്നു.
“നമ്മൾ എല്ലാവരും കൂടി ഒരു PSC EXAM അപ്പ്ലിക്കേഷൻ അയച്ചത് ഒർമ്മ ഉണ്ടോ,” എന്ന് അവരോട് ഞാൻ ചോദിച്ചു
അതിന്റെ ടെസ്റ്റിന് ഞാൻ പോയില്ലല്ലോ എന്ന് അവർ എന്നോട് തിരികെ ചോദിച്ചു.
ഞാൻ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു
“പോകുന്നില്ല എന്നാണ് കരുതിയത് അവളുടെ അടുത്ത് സംസാരിച്ചതിന്റെ പിന്നാലെ ആയിരുന്നു ആ ടെസ്റ്റ് വന്നത് അതുകൊണ്ട് ആ ടെസ്റ്റ് വാശിയോടെ എഴുതി. അതിന്റെ റാങ്ക് ലിസ്റ്റ് വരാനും മറ്റു പ്രോസ്സസുകൾ കഴിയാനും ഏതാണ്ട് 3 വർഷം എടുത്തു.”
“ഇന്ന് അവളുടെ അച്ഛനോട് ഞാൻ ചോദിച്ച ആ സമയപരിധി തീരുകയാണ്. അവളുടെ അച്ഛനോട് ഞാൻ ഇതിനെ പറ്റി പറഞ്ഞപ്പോൾ ആൾ തന്നെയാണ് ഇന്ന് തന്നെ വരാൻ പറഞ്ഞത്.”
“എന്നിട്ട് ജോലി എന്താണ് എന്ന് നീ ഇതുവരെ പറഞ്ഞില്ലല്ലോ”
“അതൊക്കെ പറയാൻ വേണ്ടി ആണ് ഇന്ന് രാത്രി നിങ്ങളെ കാണണം എന്ന് ഞാനും ചേട്ടനും കൂടി ആലോചിച്ചിട്ട് ചേട്ടൻ നിങ്ങളെ വിളിച്ചത്.
നാളെ ഞാൻ പോകുന്നു, എന്റെ പുതിയ ജീവിതവും ആയി.
എനിക്ക് നാളെ മുതൽ തുടങ്ങുന്നു ട്രെയിനിങ്. ഒരു POLICE CONSTABLE ആയി.”
അത് കേട്ടതും നാളെ മുതൽ ഞങ്ങൾക്ക് പോലീസുകാരനെയെ തല്ലാൻ കഴിയു എന്നും പറഞ്ഞ് എന്റെ പുറത്ത് അവർ ശിങ്കാരിമേളം നടത്തി.
അവരോട് യാത്ര പറഞ്ഞ് ഞാൻ എന്റെ പെണ്ണിനെ പെണ്ണ് കാണാൻ പോകുമ്പോൾ മനസ്സിൽ ഒരു പെരുമ്പറ കൊട്ടുകയായിരുന്നു. അവളുടെ പ്രതികരണം എന്തായിരിക്കും എന്നറിയാൻ.
********************************************
ശുഭം.
Super!!!
വിബിൻ bro
കഥ ഒരുപാട് നന്നായിരുന്നു ബാക്കി നല്ലൊരു ഹാപ്പി എൻഡിങ് ആയി മനസ്സിൽ വരുന്നില്ലെങ്കിൽ എഴുതരുത് ഇപ്പോൾ ഒരുവിശ്വാസം ഉണ്ട് അവൾ സമ്മതിക്കും അവര് ഒന്നാകും എന്ന് അത് ഇല്ലാതാവരുതല്ലോ
കൊള്ളാം ബ്രോ..??
സോറി ഇപ്പോളാണ് കാണുന്നത്..വൈകി കിട്ടുന്ന അഭിപ്രായം കിട്ടാതിരിക്കുന്നതിന് തുല്യം ആണ്..അറിയാം..എങ്കിലും എന്റെ അഭിനന്ദനങ്ങൾ സ്വീകരിക്കുക??
താങ്ക്സ് നീൽ… 2 കഥ ഇട്ടിരുന്നു ഒന്ന് കാണുന്നില്ല.
Nalla kadhaa ,good one …
താങ്ക്സ്
നല്ല കഥയായിരുന്നു ട്ടോ…
താങ്ക്സ്
സൂപ്പരാണ് വിബിനേ…. കുറച്ച് കൂടെ ഉണ്ടങ്കിലെന്ന് ഞാനും ആശിച്ചു
എഴുതാൻ നോക്കിയത് ആണ് പക്ഷേ ഒരു പൂർണത കൈവരുന്നില്ല…
poli
താങ്ക്സ്
True love with trust
താങ്ക്സ്
നല്ല കഥ ആണ് മച്ചാനെ…
താങ്ക്സ്. താങ്കളുടെ കയ്യിൽ നിന്ന് ഒരു അഭിനന്ദനം കിട്ടിയതിൽ ഞാൻ അഭിമാനിക്കുന്നു. അപരാജിതൻ കിടു ആണ് ട്ടോ
???
കിടു❤️
താങ്ക്സ്
മച്ചാനെ കിടു ??????ഒരു രക്ഷയുമില്ല ❤️❤️❤️❤️❤️❤️❤️❤️
താങ്ക്സ് ഗഡി. ഞാനും തൃശൂരക്കാരൻ ആണ് ട്ടോ
???❤️❤️❤️❤️❤️
Yeda parAnari vibine Mone aa penninte reaction kudi yeyuthan padilairunno oh adippolli story
എഴുതാൻ കുറേ ശ്രമിച്ചു. ഒരു പൂർണത കിട്ടുന്നില്ല.