ഈയമ്മ തെറ്റിദ്ധരിച്ചല്ലോ എന്റെ കൃഷ്ണായെന്ന് മനസ്സിൽ മന്ത്രിച്ച് തിരിഞ്ഞു നടന്ന അവൾ ഒരു നിമിഷം എന്തോ ആലോചിച്ച് മടങ്ങി വന്നു.
ഞാനിവിടെ മീൻ വിൽക്കാൻ വന്നിട്ട് ഇതുവരെ ദേവിയമ്മയെ കണ്ടിട്ടില്ലല്ലോ?”
അവൾ അതു ചോദിക്കുമ്പോൾ മനസ്സിലുയർന്നിരുന്നത്, ഒരു മാസം മുൻപ് തന്റെ കത്തികൊണ്ടുള്ള മുറിവേറ്റ് ചോരയൊഴുക്കി നിലത്തിരിക്കുന്ന വിനുവിനെയാണ്…..
പരിഭ്രാന്തിയോടെ-ഓടിയടുക്കുന്ന രാഹുലിന്റെ കൂട്ടുകാരെ ആയിരുന്നു…..
അപ്പോഴൊന്നും
ഈയമ്മയുടെ സാനിദ്ധ്യം ഒന്നും അവിടെ കണ്ടിട്ടില്ല….
ഞാൻ ഈ അടുക്കള വിട്ട് ഒരിടത്തേക്കും പോകുന്നത് അവന് ഇഷ്ടമല്ല…. ഉറങ്ങാനും വിശ്രമിക്കാനുമായി മാത്രം ആ മുറി.
അടുത്തുള്ള ഒരു ചെറിയ മുറി ചൂണ്ടി അവർ പറഞ്ഞു …കൈ ചൂണ്ടിയ ഭാഗത്തു നോക്കിയ അവൾ അത് കാണുകയും ചെയ്തു …
എല്ലാ സൗകര്യങ്ങളും ഉള്ള ഒരു കൊച്ചുമുറി.
എനിക്ക് പ്രഷറും, ഷുഗറും ഉണ്ടേ…. എവിടെയെങ്കിലും തലചുറ്റി വീഴുമോ എന്ന പേടിയിലാണ് അവൻ എന്നെ ഒരിടത്തും വിടാത്തത് ”
അപ്പോൾ ദേവിയമ്മയുടെ കുടുംബം ?”
അവളുടെ ചോദ്യം ഉയർന്നതും ആ കണ്ണ് നിറഞ്ഞു.
കുടുംബമെന്നത് നമ്മൾ ഉണ്ടാക്കുന്നതല്ലേ?
വീട് ഉണ്ടാക്കാനറിയാത്തവന്റെ കൈയ്യിൽ കല്ല് കിട്ടിയിട്ടെന്തു കാര്യം?”
ചോദ്യത്തോടൊപ്പം,
Superb!!!!
Heart touching!!!
മനോഹരം ❤️
❣️❣️❣️ ഇഷ്ട്ടം സുഹൃത്തേ