ദേവിയമ്മ പറഞ്ഞു തീർന്നതും, പുറത്ത് നിന്നുള്ള മദ്യപാന സദസ്സിൽ നിന്നുയർന്ന പൊട്ടി ചിരിയിലേക്ക് അവർ കാതോർത്തു.
രാഹുൽ മോൻ നല്ലവനാണ്….. മോൾക്ക് പറ്റിയ ചെറുക്കൻ ”
ദേവിയമ്മയുടെ സംസാരം കേട്ടപ്പോൾ അവളുടെ ചുണ്ടിൽ അവർ കാണാതെ ഒരു പുച്ഛചിരി മിന്നി പൊലിഞ്ഞു.
നല്ലവനായ ഉണ്ണി….. ”
അവൾ മനസ്സിൽ പകയോടെ മന്ത്രിച്ചു.
മീൻ വിൽക്കാൻ വന്ന പെണ്ണിനെ കുടിച്ചു ബോധംകെട്ട് കൈയിൽ പിടിച്ച് കൂട്ടുകാർക്കിടയിലേക്ക് വലിച്ചിഴച്ചവൻ…..
ആ പെണ്ണിന്റെ മീൻ വെട്ടുന്ന കത്തി കൊണ്ടുള്ള മുറിവ് നെഞ്ചിലേറ്റ് വാങ്ങി ഒരാഴ്ചയോളം ആശുപത്രിയിൽ അഡ്മിറ്റായവൻ……..
ആ പ്രതികാരത്തിന്, അമ്മാവന്റെ രണ്ടു പെൺമക്കളുടെയും വിവാഹം നടത്തി കൊടുക്കാമെന്ന് പറഞ്ഞ് തന്നെ വിലയ്ക്കു വാങ്ങിയവൻ……
അച്ഛനും, അമ്മയും, സഹോദരങ്ങളുമില്ലാതെ ഈ ഭൂമിയുടെ നിശബ്ദതയിൽ ഒറ്റപ്പെട്ടവൾ, ഇപ്പോൾ നിൽക്കുന്നത് ഒരു നേർച്ച കോഴിയായിട്ടാണെന്ന് ആരോടു പറയാൻ?
അമ്മാവന്റെ വീട്ടിലെ ഇരുട്ട് നിറഞ്ഞ ചെറിയൊരു മുറിയിയുടെ മൂലയിൽ, കൈതോല പായയിൽ ചുരുട്ടി വെച്ചിരിക്കുന്ന തലയിണയോട് മാത്രമാണ് ഇക്കാലമത്രയും തന്റെ വിഷമങ്ങൾ തുറന്നു പറഞ്ഞിട്ടുള്ളത്……
പക്ഷെ മറ്റുള്ളവർക്ക് നേരെ ദയനീയത നിറഞ്ഞ ഒരു നോട്ടം പോലും നോക്കില്ല!
മറ്റുള്ളവരുടെ സഹതാപത്തെക്കാൾ ഇഷ്ടം സ്വന്തമായ ദു:ഖങ്ങളോടാണ്…..
അതു കൊണ്ട് തന്നെ,
ഉള്ളിൽ വിഷാദമേഘങ്ങൾ ഉരുണ്ട് കൂടുമ്പോഴും ചുണ്ടിൽ നിറനിലാവ് ഒഴുകി കൊണ്ടിരിക്കും.
ഓർമ്മകളിൽ നിന്നും പതിയെയുണർന്ന അവൾ തന്നെ ഉറ്റുനോക്കി കളിയാക്കി കൊണ്ട് തലയാട്ടുന്ന ദേവിയമ്മയെ കണ്ടതോടെ ചമ്മലോടെ മുഖം കുനിച്ചു.
Superb!!!!
Heart touching!!!
മനോഹരം ❤️
❣️❣️❣️ ഇഷ്ട്ടം സുഹൃത്തേ