പറഞ്ഞതും പരിചിതയെ പോലെ അവൾ സ്ലാബിൽ കയറിയിരുന്നു.
ഈ മനുഷ്യൻ കാട്ടുമൃഗമാണോ?”
മുഖം ചുളിച്ചു കൊണ്ട് ചോദിച്ച അശ്വതിയെ കണ്ടതും ദേവിയമ്മയിൽ ചിരി പൊട്ടി…
വിഷാദം സ്ഥായീഭാവം ആയ ആ മുഖത്ത് ചിരി പടർന്നപ്പോൾ അവളും കൂടെ ചിരിച്ചു.
മോൾ അപ്പോൾ അവന്റെ സ്വഭാവം അറിയാതെയാണോ പ്രണയിച്ചത്?”
പാത്രങ്ങൾ കഴുകുന്നതിനിടയിൽ ഒരു മാത്ര തിരിഞ്ഞു ദേവിയമ്മ ചോദിച്ചപ്പോൾ, അവൾ ശ്രദ്ധിച്ചത് ആ ക്ഷീണിച്ച കണ്ണുകൾ ആണ്.
മൂടി കെട്ടിയ മാനം പോലെ വിഷാദം നിറഞ്ഞു നിൽക്കുന്ന കണ്ണുകൾ….
സങ്കടത്തിന്റെ ഒരു കാറ്റെങ്ങാൻ വന്നു പോയാൽ തകർത്തു പെയ്യാൻ നിൽക്കുന്നതു പോലെ!
പഴകിയ പ്രൗഢി, നിറം മങ്ങിയ സെറ്റുസാരിയിൽ ഒതുക്കി വെക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ചിലനേരം ഒരു കുലീനതയുടെ മിന്നലാട്ടം ചുളിവുകൾ വീണ ആ മുഖത്തു വന്നു പോകാറുണ്ട്.
ഞാൻ ചോദിച്ചത് മോൾ കേട്ടില്ലെന്നുണ്ടോ?”
ദേവിയമ്മയുടെ ചോദ്യം കേട്ടതും ആ മുഖത്ത് നിന്ന് കണ്ണുകളെടുത്ത് പതിയെ പുഞ്ചിരിച്ചു.
പ്രേമമൊന്നുമല്ല ദേവിയമ്മേ…. അന്വേഷിച്ച് വന്ന് കല്യാണം കഴിച്ചതാണ്. അഞ്ചാറ് ആളുകളുടെ അകമ്പടിയോടെ ഒന്നായതിനെ കല്യാണമെന്ന് പറയാമല്ലോ അല്ലേ ദേവിയമ്മേ ?
അവളുടെ ചിരിച്ചു കൊണ്ടു പറഞ്ഞത് കേട്ടത് കൊണ്ടാകണം ആ ചുണ്ടിലൊരു വരണ്ട ചിരി പാതിവിരിഞ്ഞു.
മോൾ സ്കൂട്ടറിൽ മീനും കൊണ്ടു വീടിന്റെ ഗേറ്റിൽ വരുന്നത് ഞാൻ ഈ അടുക്കളയിൽ നിന്നും കാണാറുണ്ട്? അങ്ങിനെ മോളും, മോനും കണ്ടിട്ട് സ്നേഹത്തിലായെന്നാ ഞാൻ വിചാരിച്ചത്”
Superb!!!!
Heart touching!!!
മനോഹരം ❤️
❣️❣️❣️ ഇഷ്ട്ടം സുഹൃത്തേ