ഇമവെട്ടാതെ തന്നെ നോക്കി നിൽക്കുന്ന അവളുടെ മുഖത്ത് നോക്കി അവൻ ചോദ്യഭാവത്തോടെ മുഖമുയർത്തി.
ഒരു പെണ്ണ് അവളുടെ ഇത്രയും കാലത്തെ സ്വപ്നങ്ങളും, സങ്കൽപ്പങ്ങളും മാറോട് ചേർത്ത് വന്നിരിക്കാണെന്ന്. പവിത്രമായ ആദ്യരാത്രി ജീവിതത്തിലൊരിക്കലും മറക്കാൻ കഴിയാത്ത ദു:സ്വപ്നം പോലെ കാളരാത്രിയാക്കരുതെന്നും ”
ചെലക്കാതെ പോടീ അകത്ത് ”
ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് അവൻ പുറത്തേക്ക് നടന്നപ്പോൾ, ഇതുവരെ പിടിച്ചിരുന്ന ‘ശ്വാസം പുറത്ത് വിട്ട് അവൾ പതിയെ മനസുരുകി പ്രാർത്ഥിച്ചു.
എന്റെ കൃഷ്ണാ…. ഇതു വരെ തളരാതെ പിടിച്ചു നിന്നിട്ടുണ്ട്….. ഇനിയും കാത്തോളണമേ ”
എന്താടീ കണ്ണടച്ചു നിന്നു പ്രാർത്ഥിക്കുന്നത്?”
എന്തോ എടുക്കാൻ വേണ്ടി അവൻ വീണ്ടും അകത്തേക്ക് വന്നതും മുന്നിൽ കണ്ണടച്ച് നിൽക്കുന്ന അവളെ കണ്ട് പുച്ഛത്തോടെ ചോദിച്ചപ്പോൾ അവൾ ചുണ്ട് കൂർപ്പിച്ചു അവനെ നോക്കി.
പ്രാർത്ഥിക്കായിരുന്നു…. ആദ്യരാത്രി തന്നെ കുടിച്ചു വരുന്ന ഭർത്താവിനെ പഞ്ഞിക്കിടാൻ എനിക്ക് അവസരം തരല്ലേ ഭഗവാനേയെന്ന് ”
അതും പറഞ്ഞ് അവൾ ഇടംകണ്ണിട്ടു നോക്കിയപ്പോൾ കണ്ടത് രാഹുൽ ഒന്നും മിണ്ടാതെ വലിഞ്ഞു മുറുകിയ മുഖത്തോടെ റൂമിലേക്ക് കയറുന്നതാണ്.
നിമിഷങ്ങൾക്കകം വലിയൊരു മദ്യകുപ്പിയുമായി പുറത്തേക്കു പോകുന്ന അവനെ നോക്കി തരിച്ചുനിന്നു അവൾ.
നിമിഷങ്ങളങ്ങിനെ നിന്ന ശേഷം അവൾ പതിയെ പടിയിറങ്ങി താഴെ കിച്ചനിലേക്ക് നടന്നു.
സിങ്കിലിട്ട് പാത്രങ്ങൾ കഴുകുന്ന ദേവിയമ്മ, അവളെ കണ്ടതും അത്ഭുതം കൂറി.
മോളെന്താ ഈ നേരത്ത് ഇവിടെ?”
ആൾ പുറത്തു കൂട്ടുക്കാരൊപ്പം കമ്പനിയടിക്കാൻ പോയി ”
Superb!!!!
Heart touching!!!
മനോഹരം ❤️
❣️❣️❣️ ഇഷ്ട്ടം സുഹൃത്തേ