പുറത്ത് ഇലകളിൽ വീണ് പെയ്തലിയുന്ന മഞ്ഞുതുള്ളികളെയും നോക്കി അവൾ നിന്നപ്പോൾ, അവൻ പതിയെ ആ തോളിൽ കൈവെച്ചു.
എത്ര പെട്ടെന്നാണ് നിന്റെ ഭാവം മാറുന്നത്?”രണ്ടും കൽപ്പിച്ചിട്ടുള്ള വരവാണല്ലേ?”
അവന്റെ ചോദ്യം കേട്ടതും, കണ്ണീരിനെ അവിടെ തന്നെ ചൂടൊരുക്കി വറ്റിച്ച് അവൾ ഒരു പുഞ്ചിരിയോടെ അവനെ നോക്കി.
എന്നോടുള്ള എല്ലാ പകയും ഇഞ്ചിഞ്ചായി തീർക്കാൻ എന്നെ ഇവിടെ എത്തിക്കാൻ നിങ്ങൾ അഭിനയിച്ചതിന്റെ അത്രയ്ക്കും ഉണ്ടോ മാഷേ എന്റെ അഭിനയം?”
അവളുടെ ചോദ്യത്തിന് ഉത്തരമില്ലാതെ അവൻ നിന്നു.
കണ്ടു മടുത്ത സിനിമകളിലും കേട്ടു പഴകിയ കഥകളിലും ഇതുപോലെ വിവാഹം കഴിച്ച് പക വീട്ടുന്നത് ധാരാളം കേട്ടിട്ടുണ്ട്…കണ്ണീരോടെ കല്യാണപെണ്ണ് കാലങ്ങൾ കഴിക്കുന്നതും ”
പറഞ്ഞു നിർത്തി അവൾ ചിരിയോടെ അവന്റെ ഷർട്ടിന്റെ ബട്ടണിൽ കൂട്ടി പിടിച്ചു.
പക്ഷെ അതൊക്കെ അന്തകാലമാണെന്ന് ഓർക്കണം. എന്നോട് ചെയ്യുന്നതിന്റെ ഇരട്ടി എന്നിൽ നിന്നും കിട്ടും…. അത് പകയായാലും, പ്രണയമയാലും പിന്നെ നിങ്ങൾ ഇപ്പോൾ കാണിക്കുന്ന ഈ അഭിനയമായാലും ”
ഉറഞ്ഞു തുള്ളുന്ന വെളിച്ച പാടിനെ പോലെ അവൾ കത്തികയറുമ്പോൾ ഒരു വരണ്ട ചിരിയോടെ അവൻ പുറത്തെ അന്ധകാരത്തിൽ നോക്കി….
ഉണ്ട് വാനരപ്പട…. അങ്ങോട്ട് ചെല്ലണമോ ഇപ്പോൾ?”
മുനിഞ്ഞു കത്തുന്ന വൈദ്യുത ദീപത്തിനു താഴെ പുൽത്തകിടിയിൽ മദ്യപിച്ചിരിക്കുന്ന അവന്റെ കൂട്ടുകാരെ കണ്ടതും അവളിൽ ദേഷ്യം നിറഞ്ഞു.
ഞാനിപ്പം വരാം.,, അഞ്ച് മിനിറ്റ് ”
അതും പറഞ്ഞ് അവൾ അവളുടെ ഉത്തരത്തിനു വേണ്ടി കാത്തു നിൽക്കാതെ പടികളിറങ്ങുമ്പോൾ അവൾ അവന്റെ കൈ പിടിച്ചു.
കൂട്ടുകാരെ ഉപദേശം കേട്ടിട്ടാണ് അന്ന് നിങ്ങൾ അങ്ങിനെയൊക്കെ എന്നോട് ചെയ്തത്?
രണ്ട് പെഗ്ഗടിച്ച് അവരുടെ ഉപദേശവും കേട്ട് എന്നോട് അതിനുള്ള പ്രതികാരം എന്തെങ്കിലും ചെയ്യും മുൻപേ നിങ്ങൾ മറക്കാതിരിക്കേണ്ട രണ്ടു കാര്യമുണ്ട് ”
Superb!!!!
Heart touching!!!
മനോഹരം ❤️
❣️❣️❣️ ഇഷ്ട്ടം സുഹൃത്തേ