അല്ലെങ്കിലും ഈ ഏട്ടൻ കാണിക്കുന്നതൊക്കെ കപട ദേഷ്യമാണെന്ന് നിക്ക് അറിയാം…. ”
അതും പറഞ്ഞ് തന്നെ നോക്കുന്ന അവളുടെ മിഴികളിലേക്ക് നോക്കിയപ്പോൾ അവൻ വാക്കുകൾ നഷ്ടപ്പെട്ടവനെ പോലെ നിന്നു.
നീലജലാശയം പോലെ തിളങ്ങുന്ന ആ മിഴിയിലേക്ക് നോക്കി നിന്നാൽ അടിപതറുമെന്ന് തോന്നിയ നിമിഷം അവൻ നോട്ടം മാറ്റി.
ഇത്രയായിട്ടും നീ എന്തിനാ ഈ കല്യാണത്തിന് സമ്മതിച്ചത്?
പുറത്തെ മഞ്ഞിലേക്കും നോക്കി നിൽക്കുന്ന അവന്റെ പുറകെ വന്നു നിന്നു അവൾ പതിയെ അവന്റെ കഴുത്തിലേക്ക് ഊതി.
തണുപ്പിനെ വകഞ്ഞു മാറ്റി ഒരു ചെറു ചൂട് തന്റെ കഴുത്തിൽ തട്ടിയപ്പോൾ അവൻ തിരിഞ്ഞു നോക്കിയതും അവൾ നിലാവ് പോലെ ചിരിച്ചു.
കുളിരിൽ ഇത്തിരി ചൂട് പകരാൻ…. ദു:ഖത്തിൽ ഒത്തിരി സന്തോഷം പകരാൻ … രാത്രിയിൽ ഒറ്റയ്ക്ക് കിടന്നു ദു:സ്വപ്നം കണ്ട് പേടിക്കുമ്പോ കെട്ടിപിടിച്ച് ആശ്വസിപ്പിക്കാൻ… ഇതിനൊക്കെ ഇയാൾക്ക് ഒരു കൂട്ടു വേണമെന്ന് തോന്നി”
അവളുടെ ശ്വാസത്തിന്റെ ചൂട് മുഖത്തടിച്ചു കൊണ്ടിരിക്കുമ്പോൾ, മനസ്സിലൊരുക്കി വെച്ചിരുന്ന പക പതിയെ പ്രണയത്തിലേക്ക് വഴുതിമാറുന്നത് തിരിച്ചറിയുകയായിരുന്നു അവൻ …
പക്ഷേ അവളിൽ നിന്നു ബാക്കി വന്ന വാചകങ്ങൾ അവന്റെ മനസ്സിനെ വല്ലാതെ പൊള്ളിച്ചു.
ഏതോ മോഹൻലാൽ സിനിമയിലെ ഇങ്ങിനെയുള്ള ഡയലോഗ് ആണ് എന്നിൽ നിന്നും പ്രതീക്ഷിച്ചതെങ്കിൽ തെറ്റി പോയി ”
വിനുവിന്റെ മുഖത്തേക്കു നോക്കി അവൾ പകയോടെ നിന്നു.
ഒന്നുമില്ലാത്ത ഒരു പെണ്ണിന്റെ ഗതികേട് ഒന്നു കൊണ്ടു മാത്രമാണ് മാഷേ ഇവിടെ ഈ നിമിഷം ഇങ്ങിനെ ഞാൻ നിൽക്കുന്നത് ”
അവളുടെ പകയെരിയുന്ന കണ്ണിൽ നീരണിയുന്നതും നോക്കി മൗനത്തെ കൂട്ടുപിടിച്ച് അവൻ അനങ്ങാതെ നിന്നു.
Superb!!!!
Heart touching!!!
മനോഹരം ❤️
❣️❣️❣️ ഇഷ്ട്ടം സുഹൃത്തേ