ചോദ്യത്തിന് പൊടുന്നനെ ഉയർന്ന അവളുടെ മറുപടിയിൽ അവൻ ഒരു നിമിഷം സ്തംഭിച്ചു നിന്നു.
താലികെട്ടിയവനെ എന്തിനു ഭയക്കണം?”
അവൾ പുഞ്ചിരിയോടെ ചോദിച്ചതും, അവൻ പതിയെ തലയിളക്കി.
അപ്പോൾ ഇത്തിരി നേരം മുൻപ് നിന്റെ മുഖത്തുണ്ടായിരുന്ന ഭാവം പേടിയുടെതായിരുന്നല്ലോ?
ആദ്യരാത്രിയല്ലേ മാഷെ… നാട്ടുനടപ്പനുസരിച്ച് മുറിയിലേക്ക് കടന്നു വരുന്ന പെൺകുട്ടിയുടെ മുഖത്ത് പേടി, ഭയം, സംഭ്രമം എന്ന വികാരങ്ങളൊക്കെ സമാസമം അരച്ച് ചേർത്ത് പുരട്ടണമെന്നല്ലേ വെപ്പ്. അതുകൊണ്ടാ എന്റെ മുഖത്ത് ഇന്നോളം പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും വരാത്ത അങ്ങിനെയൊരു ഭാവം ഈ നിമിഷം ഗസ്റ്റായി വന്നത്”
അവൾ ചിരിയോടെ
പതിയെ പറഞ്ഞു കൊണ്ട് പാൽഗ്ലാസ് അവനു നേരെ നീട്ടി.
ഇവിടെ വെച്ചാണോ പാൽ തരുന്നത്?”
ഇപ്പോൾ തന്നെ കുടിക്കാനല്ല മാഷേ… ഞാൻ തറ വൃത്തിയാക്കുന്നതു വരെ ഒന്നു പിടിക്കാനാ”
അതും പറഞ്ഞ് അവൾ അവന്റെ കൈ ബലമായി പിടിച്ച് പാൽഗ്ലാസ് കൊടുത്തു.
ബാക്കിയൊക്കെയുള്ള വികാരങ്ങൾ ഐ മീൻ ലജ്ജ, കാമം ഒക്കെ റൂമിൽ വെച്ച് …. അതൊക്കെ ഒരു ഒന്നൊന്നര ഭാവങ്ങളായിരിക്കും മാഷേ… വെയിറ്റ് ആന്റ് സീ”
അവളുടെ ലജ്ജയിൽ കുതിർന്ന ശബ്ദത്തിനോടൊപ്പം തൊട്ടടുത്ത് നിന്ന് അമർത്തിയ ചിരി കേട്ടപ്പോൾ രാഹുൽ തിരിഞ്ഞു നോക്കിയതും, വായും പൊത്തി പോകുന്ന ദേവിയമ്മയെ കണ്ടപ്പോൾ അവൻ വല്ലാതായി.
ഓടി പോകുന്ന ദേവിയമ്മയെയും, രാഹുലിനെയും നോക്കി ചിരിയോടെ ഒരു കണ്ണിറുക്കി കൊണ്ട്, അരി കെ കണ്ട ഒരു തുണിയെടുത്ത് അവൾ നിലം തുടയ്ക്കാനൊരുങ്ങിയതും, ആ കൈയിൽ പിടിച്ചു അവൻ.
അത് നീ ചെയ്യണ്ട… ആരെങ്കിലും ചെയ്തോളും…
ആദ്യദിനമായതുകൊണ്ട് നിനക്കൊരു ഇളവ് ”
അവൻ പറഞ്ഞതും അവൾ ചിരിയോടെ ആ നെഞ്ചിലേക്ക് ചാഞ്ഞു.
Superb!!!!
Heart touching!!!
മനോഹരം ❤️
❣️❣️❣️ ഇഷ്ട്ടം സുഹൃത്തേ