ഗ്ലാസിൽ നിന്നും തുളുമ്പി തറയിലേക്ക് വീണ് ഒഴുകി പടരുന്ന പാൽ തുള്ളിയിലേക്കും, അവനിലേക്കും പരിഭ്രാന്തിയോടെ അവൾ കണ്ണെറിഞ്ഞു.
എന്താടീ പേടിച്ച പേടമാനിന്റെ നോട്ടം പോലെ?
ഇങ്ങിനെത്തെ ഭാവമായിരുന്നില്ലല്ലോ നമ്മൾ മുഖാമുഖം കാണുമ്പോൾ ഉണ്ടായിരുന്നത്?
കടിച്ചുകീറാൻ വരുന്ന കടുവയുടെ മട്ടായിരുന്നല്ലോ ?”
വലിച്ചു തീർന്ന സിഗററ്റ് ദൂരേയ്ക്ക് വലിച്ചെറിഞ്ഞു കൊണ്ട് വിനു ഒരു വഷള ചിരിയോടെ അവളുടെ അടുത്തേക്ക് നടന്നു വന്നു.
എന്നോട് കാണിച്ച തല്ലുകൊള്ളി തരത്തിന് മറുപടിയായി ഞാൻ പേടിച്ചരണ്ട പേടമാൻ മിഴിയോടെ നിൽക്കണമായിരുന്നോ?”
ചൂട് നിറഞ്ഞ അവളുടെ ചോദ്യമുയർന്നപ്പോൾ, അവന്റെ ഉള്ളുരുകി.
എന്നിട്ട് എന്താടീ ആ നീ ഇപ്പോ കിടുകിടെ വിറയ്ക്കുന്നത്?”
അവളെ മൊത്തം ഒന്നുഴിഞ്ഞ് നോക്കിയിട്ട് അവനതു ചോദിച്ചപ്പോൾ അവൾ നാണം ഭാവിച്ച് തറയിലേക്ക് നോക്കി കുനിഞ്ഞു നിന്നു കാൽ നഖം കൊണ്ടു ചിത്രം വരച്ചു.
പുറത്ത് ഇങ്ങിനെ മഞ്ഞു പെയ്യുമ്പോൾ ആരായാലും തണുത്ത് വിറക്കില്ലേ ചേട്ടാ?”
ചോദ്യത്തിനു പകരമായി പെട്ടെന്ന് തന്നെ മറു ചോദ്യം അവളിൽ നിന്നുയർന്നപ്പോൾ ഞെട്ടലുയർന്നെങ്കിലും, അതു പുറത്തു കാണിക്കാതെ ദേഷ്യത്തോടെ രാഹുൽ അവളുടെ മുഖമുയർത്തി.
പേടിയില്ലേ നിനക്ക് എന്നെ?”
ഉറക്കെയാണ് അവൻ ചോദിച്ചതെങ്കിലും ശബ്ദം പതിയെയാണ് വന്നത്.
ഒരു പേടിയുമില്ല”
Superb!!!!
Heart touching!!!
മനോഹരം ❤️
❣️❣️❣️ ഇഷ്ട്ടം സുഹൃത്തേ