ആദ്യരാത്രിയിലേക്ക് [നെപ്പോളിയൻ] 302

 

ഈ വീട്ടിൽ അധികാരമില്ലെങ്കിലും ഇത്രയും കാലം താമസിക്കാൻ സമ്മതിച്ചല്ലോ എന്റെ മോൻ… അമ്മയ്ക്കതു മതി….. ”

 

പറഞ്ഞതും ഒരു പൊട്ടി കരച്ചിലോടെ ദേവിയമ്മ ഇരുവരെയും നോക്കി.

 

ഞാൻ കാരണം ജീവൻ നഷ്ടപ്പെടുത്തിയ എന്റെ ചേട്ടനുണ്ട്…. അവിടേയ്ക്ക് എത്തിയാൽ മാത്രമേ എനിക്ക് ഈ നീറുന്ന ജന്മത്തിൽ നിന്ന് മോക്ഷം കിട്ടുകയുള്ളു. ”

 

വല്ലാത്തൊരു നെഞ്ചു പിടച്ചിലോടു കൂടി അതും പറഞ്ഞു കൊണ്ട് കണ്ണീരോടെ അശ്വതിയുടെ നെഞ്ചിലേക്കു ചേർത്തു.

 

നമ്മൾക്ക് സംഭവിക്കുന്ന ഒരു തെറ്റ് മതി ഒരു പാട് ജീവിതങ്ങൾ തകരാൻ…. വാഗ്ദാനങ്ങളും, പ്രലോഭന ങ്ങളും കണ്ടറിഞ്ഞു ജീവിക്കുക. അമ്മയ്ക്ക് പറ്റിയ തെറ്റ് ആർക്കും പറ്റരുതെന്ന പ്രാർത്ഥന മാത്രമേയുള്ളൂ…. ”

 

അത്രയും പറഞ്ഞ് അവരെ കണ്ണീരോടെ നോക്കി ഇരുട്ടിലേക്കിറങ്ങുമ്പോൾ അവൾ ആ കൈയിൽ പിടിച്ചു.

 

പൊറുക്കാൻ പറ്റാത്ത തെറ്റാണ് അമ്മ ചെയ്തതെന്ന് അറിയാം…. പക്ഷേ മകനും, മരുമകൾക്കും പൊറുത്തല്ലേ പറ്റു?”

 

ഒന്നും പറയാൻ കഴിയാതെ, വിങ്ങിപൊട്ടി അശ്വതിയുടെ കൈ കുടഞ്ഞ അവരെ അവൾ ബലമായി പിടിച്ചു.

 

അമ്മ ഈ നിമിഷം ഇറങ്ങിയാൽ, അതേ നിമിഷം തന്നെ ഞാനിറങ്ങും…. ഒരമ്മയുടെ സ്നേഹം എനിക്ക് ഇതുവരെ കിട്ടിയിട്ടില്ല…. എനിക്കൊരു ജീവനും തന്ന് മരണത്തിലേക്കു പോയതാണ് എന്റെ അമ്മ… ആ അമ്മയെ പോലെ കണ്ടോട്ടെ ഞാൻ?”

 

പറഞ്ഞു തീർന്നതും ഒരു കരച്ചിലോടെ ദേവിയമ്മയുടെ മാറിലേക്ക് പറ്റി ചേർന്നു അശ്വതി …

 

അവളെ ഇറുകെ പുണരുന്ന അമ്മയെ കണ്ടതും, കണ്ണീരിലൂടെ ഒന്നു പുഞ്ചിരിച്ചിട്ട് രാഹുൽ മുകളിലേക്കുള്ള പടികൾ കയറുമ്പോൾ, ഈ നിമിഷം വരെ മനസ്സിൽ ഉയർന്നു നിന്നിരുന്ന പുകമറകൾ മഞ്ഞുമല പതിയെ ഉരുകി ഇല്ലാതാവുന്നത് അവൻ തിരിച്ചറിയുകയായിരുന്നു.

 

ശുഭം.

 

55 Comments

  1. Superb!!!!

    Heart touching!!!

  2. മനോഹരം ❤️

  3. ❣️❣️❣️ ഇഷ്ട്ടം സുഹൃത്തേ

Comments are closed.