അമ്മേയെന്ന ഒരു കരച്ചിലോടെ അവൻ , ദേവിയമ്മയുടെ രണ്ടുകാലും പിടിച്ചുയർത്തി നിൽക്കുന്നു.
ആ വിളി കേട്ടതും അവളിൽ ഒരു നിമിഷാർദ്ധം അമ്പരപ്പ് കുടിയേറി.
അച്ചൂ …. ഒരു കത്തിയെടുത്ത് ഈ കയറ് മുറിക്കു ”
അവന്റെ അലർച്ച കേട്ടതും, അമ്പരപ്പിൽ നിന്നും വിടുതൽ നേടിയ അവൾ ഓടി പോയി ഒരു കത്തിയെടുത്ത് വന്ന്, വീണ് കിടക്കുന്ന കസേര നേരെയിട്ട് കയറി നിന്ന് വിറയ്ക്കുന്ന കൈകളോടെ കയർ
മുറിച്ചു…
കയർ മുറിഞ്ഞതും അവന്റെ കൈകളിലൂടെ ഊർന്ന് നിലത്തേക്കു വന്ന ദേവിയമ്മ, ശ്വാസം വലിച്ചെടുത്തു കൊണ്ട് അവന്റെ ശിരസ്സിൽ ചുണ്ട് ചേർത്തു.
അമ്മ ചെയ്തത് മറക്കാനും, പൊറുക്കാനും ആവാത്ത തെറ്റാണെന്നറിയാം…. ഈ ഭൂമിയിൽ അതിൽ നിന്നുള്ള മോക്ഷവും ഇല്ലെന്ന് അറിയാം…..”
ശ്വാസം കിട്ടാതെ ദേവിയമ്മ പിടഞ്ഞപ്പോൾ ഒരു കരച്ചിലോടെ അവൻ ദേവി അമ്മയെ കെട്ടി പിടിച്ചു.
മോൻ കരയണ്ട.,, കരയേണ്ടത് ഈ പാപിയായ അമ്മയാണ് .. ”
അതും പറഞ്ഞ് ദേവിയമ്മ, പേടിച്ചു നിൽക്കുന്ന അശ്വതിയുടെ കവിളിൽ തലോടി.
ശപിക്കപ്പെട്ട ഈ ജീവിതവും പേറി, ഒരു കാര്യത്തിനും പുറത്തു പോകാതെ, ഒരു ചടങ്ങിലും പങ്കെടുക്കാതെ
ഈ അടുക്കളയിൽ മാത്രം ഒതുങ്ങി കൂടിയത്… നിന്നെ പോലൊരു ദയയും, ചങ്കുറപ്പും ഉള്ള പെണ്ണ് വന്ന് എന്റെ മോനു കൂട്ടാവുന്നതു വരെ അവനെ നോക്കണമെന്നുള്ളതു കൊണ്ടാണ്…. ”
ഇനിയും പേടി മാറാതെ പൂക്കുല പോലെ വിറച്ചു നിൽക്കുന്ന അശ്വതിയുടെ കണ്ണീർ തുടച്ചു കൊണ്ട് അവർ അവളെ തന്നോട് ചേർത്തു നിർത്തി.
മോളോട് ദേവിയമ്മ നേരെത്തെ പറഞ്ഞ കഥയിലെ ദുഷ്ടയായ സ്ത്രീ ഈ അമ്മ തന്നെയാണ്…..ഒരു സ്ത്രീയാൽ നശിച്ച കുടുംബത്തിനെ നേരെയാക്കാൻ മറ്റൊരു സ്ത്രീക്കു മാത്രമേ കഴിയൂ മോളെ…. നിനക്കതിനു കഴിയും”
ദയയോട് അങ്ങിനെ പറഞ്ഞതിനു ശേഷം
ദേവിയമ്മ കൈ നീട്ടി
അരുമയോടെ രാഹുലിന്റെ കവിളിൽ തലോടി.
Superb!!!!
Heart touching!!!
മനോഹരം ❤️
❣️❣️❣️ ഇഷ്ട്ടം സുഹൃത്തേ