ആദ്യരാത്രിയിലേക്ക് [നെപ്പോളിയൻ] 302

അവന്റെ ചോദ്യം കേട്ടതും പ്രണയം തുടിക്കുന്ന മിഴികളോടെ രാഹുലിന്റെ കണ്ണിലേക്ക് നോക്കി ഇരുന്നു അശ്വതി .

 

സ്നേഹവും വാത്സല്യവും ദയയും ഒരൊറ്റ ദിവസം അപ്രതീക്ഷിതമായി നഷ്ടപ്പെട്ട് ഇരുട്ടിലാണ്ട എനിക്കു മുന്നിൽ വർഷങ്ങൾക്കു ശേഷം വെളിച്ചമായി പ്രത്യക്ഷപ്പെട്ടത് നീയാണ് – നീ മാത്രമാണ് ”

 

പറഞ്ഞു തീർന്നതും, അവളുടെ മുഖം കുനിച്ച് ആ -ചുണ്ടുകളെ വിഴുങ്ങും മുൻപെ ഒരിക്കൽ കൂടി അവളുടെ കണ്ണിലേക്ക് നോക്കി പതിയെ മന്ത്രിച്ചു.

 

മരണം വരെ പ്രണയിക്കാനാണ് സ്വന്തമാക്കിയത്….. പാതി വഴിയിൽ ഇറക്കി വിടാനല്ല …

 

അശ്വതി ഒന്നും സംസാരിക്കാതെ അവന്റെ  നെറ്റിയിൽ ചുണ്ടമർത്തി, ഷർട്ടിനിടയിലൂടെ കൈയിട്ട് നെഞ്ചിലെ മുറിപ്പാടിൽ പതിയെ തലോടി.

 

വല്യ വീട്ടിലെ ആൾ ഈ മീൻകാരി പെണ്ണിനെ സ്നേഹിക്കുന്നെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കോ?

കാര്യം കാണാൻ അടുത്തുകൂടുന്നതാണെന്നeല്ല ചിന്തിക്കുക… ഞാനും അങ്ങിനെയാ ചിന്തിച്ചത്. സോറി ”

 

അവൾ പറഞ്ഞു തീരും മുൻപെ അവളുടെ ചുണ്ടിൽ അവൻ പതിയെ കൈവെച്ചു.

 

അനുവാദമില്ലാതെ ഒരു പെണ്ണിന്റെ  ദേഹത്ത് കൈവെച്ചതിന് ഞാനല്ലേ സോറി പറയേണ്ടത് ….”

 

അവന്റെ  ശരീരത്തിലേക്ക് പടരാനൊരുങ്ങിയ അശ്വതി തന്റെ  ചുണ്ട് അവന്റെ ചെവിയോരം ചേർത്തു.

 

നഷ്ടപ്പെട്ടവർക്കേ നഷ്ടപ്പെടലിൻ്റ വേദന അറിയൂ…. ഏട്ടന് നഷ്ടപ്പെടുത്താതിരുന്നുടെ ഏട്ടന്റെ അമ്മയെ?

 

അവളുടെ ചോദ്യം കേട്ടതും ദേഷ്യത്തോടെ അവളെ നെഞ്ചിൽ നിന്നകറ്റി മാറ്റിഅവൻ .

 

അടുക്കള പണിക്ക് നിൽക്കുന്ന ദേവിയമ്മ എല്ലാം പറഞ്ഞു എന്നോട് …. കൂടെ പോയവന്റെയൊപ്പം കുറ്റബോധം കൊണ്ട് ജീവിക്കാൻ കഴിയാതെ രണ്ട് ദിവസത്തിനു ശേഷം മടങ്ങി വന്ന അവർ മകന്റെ  സ്നേഹത്തിനായ് ഇവിടെയൊക്കെ ഭിക്ഷാടകയെ പോലെ ചുറ്റിയടിക്കുന്നുണ്ടെന്നും പറഞ്ഞു…. ഒരു തവണയെങ്കിലും അവരോട് ക്ഷമിച്ചൂടേ ഏട്ടാ ? ”

55 Comments

  1. Superb!!!!

    Heart touching!!!

  2. മനോഹരം ❤️

  3. ❣️❣️❣️ ഇഷ്ട്ടം സുഹൃത്തേ

Comments are closed.