ആദ്യരാത്രിയിലേക്ക് [നെപ്പോളിയൻ] 302

അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മ ഒളിച്ചോടുന്നതും, അച്ഛൻ തൂങ്ങി മരിക്കുന്നതും കാണേണ്ടി വന്ന ഒരു പയ്യന്റെ  അവസ്ഥ എന്തായിരിക്കും?

 

ഈ ലോകത്തെയും, ഇവിടെയുള്ള മനുഷ്യരെയും വെറുത്ത് ഒരു ഒറ്റയാനെ പോലെ ജീവിക്കും.

 

കണ്ണിൽ കണ്ടതൊക്കെ ചവിട്ടിമെതിച്ച്, കൊലവിളി നടത്തി സ്വന്തം ജീവിതം നശിപ്പിക്കും….’.

 

അതൊക്കെ വെച്ചു നോക്കുമ്പോൾ അവനിൽ ഇപ്പോളും ഇത്തിരി മനുഷ്യത്വം ബാക്കിയില്ലേ?

 

ചൂടാറിയ പാൽ മാറ്റി വേറെ പാൽ എടുക്കാൻ അവൾ താഴേക്കു നടന്നതും, ആടിയാടി വരുന്ന അവനെ കണ്ട് അവൾ സ്തബ്ധയായി.

 

ആ പാൽ തന്നെ മതി. ഇനി ചൂടാക്കാനൊന്നും നിക്കണ്ട ”

 

പറഞ്ഞതും അവൻ അവളുടെ അരകെട്ടിൽ പിടുത്തമിട്ടു.

 

മുറിയിലെത്തിയതും അവൻ അവളെ ബെഡ്ഡിലേക്കിരുത്തി.

 

പതിയെ അവളുടെ മടിയിൽ തലവെച്ചു കൊണ്ട് ആ മിഴികളിലേക്കു നോക്കി.

 

അന്ന് നിന്റെ  കൈകളിൽ പിടിച്ചത് ഇഷ്ടം കൊണ്ടു തന്നെ ആയിരുന്നു. മറ്റൊരു അർത്ഥത്തിൽ ആയിരുന്നില്ല”

 

അവന്റെ വാക്കു കേട്ടതും അവൾ പതിയെ ആ മുടിയിഴകളിലൂടെ വിരലോടിക്കുമ്പോൾ, അവന്റെ  കണ്ണ് എന്തിനോ വേണ്ടി നിറയുന്നുണ്ടായിരുന്നു.

 

വയറ്റിലുണ്ടായിരുന്ന കളള് പ്രണയിക്കുന്നതിന്റെ  രീതി മാറ്റി.അതാ അന്ന് സംഭവിച്ചത്. സോറി ”

 

അവൾ പതിയെ തലയാട്ടിയപ്പോൾ രണ്ടിറ്റ് കണ്ണീർ അവന്റെ  നെഞ്ചിലേക്ക് വീണലിഞ്ഞു.

 

നിന്നെ കല്യാണം കഴിച്ചത് പ്രതികാരം ചെയ്യാനൊന്നുമല്ല. അങ്ങിനെ വേണമെങ്കിൽ എനിക്കൊരു ക്വട്ടേഷൻ കൊടുത്താൽ മതിയായിരുന്നല്ലോ?

55 Comments

  1. Superb!!!!

    Heart touching!!!

  2. മനോഹരം ❤️

  3. ❣️❣️❣️ ഇഷ്ട്ടം സുഹൃത്തേ

Comments are closed.