കാർമേഘങ്ങൾ ഇരച്ചുകയറുന്ന കണ്ണുകളിൽ കാറ്റ് കൊള്ളാതിരിക്കാനെന്ന
വണ്ണം ദേവിയമ്മ തല കുനിച്ചപ്പോൾ അറിയാതെ രണ്ടിറ്റ് കണ്ണുനീർ നിലത്തേക്ക് വീണു.
ഏട്ടൻ പണ്ടും ഇങ്ങിനെ തന്നെ മുരടൻ സ്വഭാവമായിരുന്നുവോ?”
ദേവിയമ്മയെ പഴയ നിലയിലാക്കാൻ വേണ്ടി അശ്വതി ചോദ്യമെറിഞ്ഞതും, മുഖമുയർത്തിയ അവരുടെ കണ്ണുകളിൽ നിന്ന് നീർ തുളുമ്പി കൊണ്ടിരുന്നു.
പത്ത് വയസ്സ് വരെ അവൻ നല്ലൊരു കുട്ടിയായിരുന്നു…… അവന്റെ അച്ഛൻ ആത്മഹത്യ ചെയ്ത നാൾ തൊട്ടാ ഇങ്ങിനെ ഒരു മുരടനായി മാറിയത് ”
ദേവിയമ്മ പറഞ്ഞതും ഒരു ഞെട്ടലോടെ അശ്വതി അവരെ നോക്കി.
സുഖസൗകര്യങ്ങളിൽ ആറാടുന്ന ഈ മണിമാളികയിൽ, അങ്ങിനെയൊരു ആത്മഹത്യ?
ചോദ്യത്തോടൊപ്പം ഉത്തരം തേടിയ അവളുടെ കണ്ണുകൾ ചെന്നെത്തിയത് ദേവിയമ്മയുടെ മുഖത്തേക്കാണ്.
അവന്റെ അമ്മയ്ക്ക് സംഭവിച്ച വലിഴ പിഴ… ഭർത്താവിന്റെ സ്നേഹിതനിൽ, അയാളുടെ അനുരാഗ വാക്കുകൾ കേട്ട് ചായുമ്പോൾ അവൾ മറന്നത് സ്വന്തം മകനെയും, ഭർത്താവിനെയുമാണ് ”
ഒന്നു നിർത്തി എന്തോ ഓർത്തതുപോലെ ദേവിയമ്മ നിന്നു.
ആ ദുഷ്ട കാരണം നഷ്ടമായത് സ്നേഹമയനായ ഒരു ഭർത്താവിന്റെ ജീവിതവും, നല്ലൊരു മോന്റെ ഭാവിയുമായിരുന്നു…. എല്ലാറ്റിനും അനുഭവിച്ചിട്ടേ അവൾ ഈ ഭൂമി വിട്ട് പോകൂ”
ഉച്ചത്തിൽ പറഞ്ഞതും അവശതയോടെ ദേവിയമ്മ കസേരയിലേക്ക് അമർന്നു.
ദൂരത്തേക്ക് നോക്കിയിരുന്ന അവരുടെ കണ്ണുകളപ്പോൾ നിശ്ചലതയിലാണ്ടു കിടക്കുകയും, വരണ്ട ചുണ്ടുകൾ കൊണ്ട് ആരെയോ ശപിക്കുന്നുമുണ്ടായിരുന്നു
ദേവിയമ്മയെ തന്നെ നോക്കി കുറച്ചു നിമിഷം നിന്നശേഷം അവൾ മുകളിലെ മുറിയിലേക്ക് നടക്കുമ്പോൾ രാഹുലിനോടുള്ള പക മനസ്സിൽ നിന്ന് മഞ്ഞു പോലെ ഉരുകുകയായിരുന്നു.
Superb!!!!
Heart touching!!!
മനോഹരം ❤️
❣️❣️❣️ ഇഷ്ട്ടം സുഹൃത്തേ