നിശബ്ദപ്രണയിനി 1 ❤❤❤ [ശങ്കർ പി ഇളയിടം] 109

നിശബ്ദപ്രണയിനി Part 1

Author : ശങ്കർ പി ഇളയിടം

 

ക്യാമ്പസ്‌ പ്രണയങ്ങൾ എല്ലാം വിളക്കിന് ചുറ്റും മൂളിപ്പറന്ന് ഒടുവിൽ അതിന്റ തീജ്വാലയിൽ എരിഞ്ഞു തീരുന്ന ഈയാം പാറ്റകൾ പോലെ ക്ഷണഭംങ്കുമാകുന്ന ഒരു കാലഘട്ടത്തിന്റെ പാദയിലൂടെയാണ് നാം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. കവി ഭാവനയിൽ വിടരുന്ന രമണനും ചന്ദ്രികയുമൊക്കെ ഇപ്പോൾ സ്വപ്നങ്ങളിൽ മാത്രമാണ്. ക്യാമ്പസ് പ്രണയത്തിന്റെ പ്രണയത്തിന്റെ ചില മാധുര്യമാർന്ന ഓർമകളിലേക്ക് ഞാൻ വായനക്കാരെ ക്ഷണിക്കുന്നു..
കോളേജ് പഠനകാലം പൂർത്തിയാക്കി വർഷങ്ങൾക്കിപ്പുറം ആ പേര് ഒരിക്കൽ യാദൃശികമായി എന്റെ മനസ്സിൽ കടന്നുവന്നു., എന്തായിരുന്നു ഞങ്ങൾ തമ്മിലുള്ള ബന്ധം? എത്ര ചിന്തിച്ചിട്ടും മനസ്സിലാവുന്നില്ല…. ഒരേ ക്ലാസ്സ്‌റൂമിൽ ഒരുമിച്ചു പഠിച്ച വേറെയും പെൺ സുഹൃത്തുക്കൾ ഉണ്ടായിട്ടും ഇവൾക്ക് മാത്രം എന്തേ ഇത്ര പ്രത്യേകത! എന്നോടുള്ള അവളുടെ പെരുമാറ്റത്തിൽ എല്ലാം പ്രകടമായിട്ടും ഞാനത് മനസ്സിലാക്കാൻ വൈകിപ്പോയി. ഇപ്പോൾ അതിനെപ്പറ്റി ചിന്തിക്കാൻ തുടങ്ങിയപ്പോൾതന്നെ ഉള്ളിൽ നഷ്ടബോധത്തിന്റെ ഇളം കാറ്റ് വീശിത്തുടങ്ങി… നിസ്വാർത്ഥ സൗഹൃദത്തിന്റെയും നിഷ്കളങ്ക പ്രണയത്തിന്റെയും തട്ടുകളിലൂടെയാണ് ഞങ്ങളുടെ ക്യാമ്പസ്‌ ജീവിതം കടന്നു പൊയ്ക്കൊണ്ടിരുന്നത്., കഥയുടെ രത്നച്ചുരുക്കം ഇങ്ങനെ….

ഇനി ഞാൻ എന്നെ പരിചയപെടുത്താം.. ഞാൻ പ്രണവ് ദേവദാസ്….
കുറെ നാളായി ഉപയോഗിക്കാതെ വച്ചിരുന്ന സിം ഇട്ട് മൊബൈൽ ഓൺ ആക്കിയപ്പോൾ അതിൽ ഓപ്പൺ ആക്കാതെ കുറെ മെസ്സേജുകളുടെ കൂട്ടത്തിൽ അവളുടെ മെസ്സേജ് കണ്ടു..ഞാൻ അത് ഓപ്പൺ ആക്കി..അതിൽ അവളുടെ വാക്കുകളിലൂടെ ഞാൻ കണ്ണോടിച്ചു..

“ടാ..ഈ വരുന്ന 25 ആം തീയതി എന്റെ വിവാഹം ആണ്… ഈ നമ്പറിൽ നിന്നെ ഞാൻ കുറെ വിളിച്ചു കിട്ടിയില്ല…നീ  ഉറപ്പായും വരണം “

ഞാൻ കുറെ നേരം ആ മെസ്സേജ് നോക്കി നിന്നു..ശേഷം 25ആം തീയതി എന്നാണെന്നു  കലണ്ടറിൽ ചെന്ന് നോക്കി.. ഈശ്വരാ കഴിഞ്ഞിട്ടില്ല നാളെ തലേ ദിവസം.

19 Comments

  1. ❤️❤️❤️

  2. നല്ല തുടക്കം.. നന്നായി എഴുതി.. ബാക്കി പോരട്ടെ..ആശംസകൾ??

  3. തുടക്കം അടിപൊളി, ബാക്കി കൂടി പോരട്ടെ അപ്പോൾ വിശദമായി പറയാം.
    എഴുത്ത് സൂപ്പർ, വായനാസുഖം ഉണ്ട്… ആശംസകൾ…

    1. ശങ്കർ പി ഇളയിടം

      Thanks …❤❤

  4. പേരിൽ തന്നെ ഒണ്ടല്ലോ ദേവാദസ്….

  5. Sad ending anonnu onnu parayavo vayikand irikan anu. Smoking onnu nirthi varua munbu ithu pole oru avasthelu anu kuttabodham enna kk ile kadha vayichath oru vidhathil nirthiyatharnu athilu aa payyan maricha scene vayichu kaxhinjathum tension angu kerille pandaradangan appa thanne poyi vangi 1 packet

    1. ശങ്കർ പി ഇളയിടം

      Unfortunately ?

  6. കലക്കി bro

    1. ശങ്കർ പി ഇളയിടം

      താങ്ക്സ്

  7. ❤️❤️❣️❣️?

    1. ശങ്കർ പി ഇളയിടം

      ?

    1. ശങ്കർ പി ഇളയിടം

      Thanks bro…❤❤

    1. ശങ്കർ പി ഇളയിടം

      Thank you for the support

    2. ശങ്കർ പി ഇളയിടം

      Thanks ?

Comments are closed.