വാത്സല്യം [Shana] 137

വാത്സല്യം

Valsallyam | Author : Shana

 

“ഹലോ …. മോളേ…. കീർത്തി… “”ഏട്ടാ…. എന്താ ശബ്ദം വല്ലതിരിക്കുന്നെ “അനുരാഗിന്റെ ശബ്ദത്തിൽ വന്ന മാറ്റം ശ്രദ്ധിച്ചവൾ ആധിയോടെ ചോദിച്ചു…

“മോളെ അമ്മയെ കൂട്ടി വീട്ടിലേക്ക് വായോ.. അച്ഛൻ…… ”

” അച്ഛൻ , അച്ഛനെന്തു പറ്റി ” പെട്ടെന്ന് അവളുടെ കണ്ണുകൾ നിറഞ്ഞു… വിതുമ്പലോടെ ചോദിച്ചു

” മോളെ അച്ഛൻ നമ്മളെ വിട്ടു പോയി ”
വിതുമ്പലോടെയുള്ള അനുരാഗിന്റെ സ്വരം കേട്ടതും അവൾ വീഴാതിരിക്കാൻ കട്ടിലിന്റെ ഓരത്തു പിടി മുറുക്കി…. മറുതലയ്ക്കൽ ശബ്ദമൊന്നും കേൾക്കാതായപ്പോൾ അവൻ നന്നായി ഭയന്നു

” മോളെ കീർത്തി…. ”

“മ്…. ”
ഒരു ചെറിയ മൂളൽ മാത്രം മറുപടിയായി കൊടുത്തു അവൾ നിലത്തേക്കൂർന്നിരുന്നു, അവളുടെ മനസ് കാറ്റത്തഴിച്ചുവിട്ട ബലൂൺ പോലെ പാറി പറന്നു….

ഇനി തനിക്കൊരു ആശ്രയം ആരാണ്, ആരോട് പോയി പരാതികൾ പറയും, തന്നെ കേൾക്കാൻ ആരാ ഉള്ളത് പുറമെ അലറി കരയാൻ കൊതിച്ചവൾ , ശബ്ദം പുറത്തേക്ക് വരാൻ മടിച്ചു നിന്നു, എപ്പോഴും നിലക്കാതെ ഒഴുകികൊണ്ടിരുന്ന കണ്ണുനീരുപോലും പിണങ്ങിയ പോലെ, ഉള്ളിലെ വിഷമം പുറന്തള്ളാനാവാതെ അവളുടെ ശരീരം വിറകൊണ്ടു… അവൾ പല്ലുകൾ കടിച്ചു ഞെരിച്ചു…

അവളുടെ ശബ്ദം കേൾക്കാതായതോടെ അനുരാഗ് ഫോൺ കട്ട്‌ ചെയ്തു അമ്മയെ വിളിച്ചു. അവർ വന്നു നോക്കുമ്പോൾ മുടിയൊക്കെ പാറി പറന്നു ഒരു കൊച്ചുകുട്ടിയെ പോലെ വയർ മുട്ടുകൊണ്ട് ഉള്ളിലേക്കാക്കി നിലത്തു ചുരുണ്ടു കിടക്കുന്ന കീർത്തിയെ ആണ് കാണുന്നത്

” മോളെ എഴുന്നേൽക്ക്, നമുക്ക് പോകണ്ടേ , അവൻ എന്നെ വിളിച്ചു ”

” അമ്മേ എന്റെ അച്ഛൻ…… എനിക്കിനി ആരുണ്ടമ്മേ എന്നെ തനിച്ചാക്കിയില്ലേ ”
അവരെ കെട്ടിപ്പിടിച്ചു അവൾ പുലമ്പിക്കൊണ്ടിരുന്നു

” മോളെ , അപ്പോ ഞാനും അനുവുമൊക്കെ നിന്റെ ആരുമല്ലേ, അങ്ങനെ എന്റെ കുട്ടി ചിന്തിക്കരുത് , വാ നമുക്ക് അച്ഛനെ കാണണ്ടേ ” നിറഞ്ഞ കണ്ണുകൾ മറച്ചു അവളുടെ പുറത്തു തടകികൊണ്ട് അവർ പറഞ്ഞു, അവളുടെ മുടി ചീകിയൊതുക്കി , ഇടാനുള്ള ഡ്രസ്സ്‌ എടുത്തു കയ്യിൽ കൊടുത്തു

“മോളെ എഴുന്നേൽക്ക് അച്ഛനെ വീട്ടിൽ കൊണ്ടുവരുമ്പോഴേക്കും നമുക്ക് എത്തണം.. മോള് മുഖമൊന്നു കഴുകി റെഡിയായിക്കെ, ഞാൻ അപ്പോഴേക്കും ടാക്സി വിളിക്കട്ടെ ” അവളെ പിടിച്ചെഴുന്നേൽപിച്ചുകൊണ്ട് അവർ പുറത്തേക്കിറങ്ങി…

അവൾ വാതിൽ അടച്ചു ബാത്റൂമിൽ മുഖം കഴുകാനായി പോയി, കണ്ണാടിയിൽ നോക്കി നിൽകുമ്പോൾ അവളുടെ കണ്ണുകൾ അവളെ നോക്കി പരിഹസിക്കും പോലെ തോന്നി, തന്റെ ദുഃഖങ്ങൾക്ക് ഒരു അവസാനം ഇല്ലാത്തതുപോലെ ഒന്നിനുപുറകെ ഒന്നിങ്ങനെ ചുറ്റി വരിഞ്ഞുകൊണ്ടിരിക്കുന്നു.പ്രിയപ്പെട്ടതെന്നു കരുതിയതൊക്കെ നഷ്ടമായി, ഒടുവിൽ ഏറ്റവും പ്രിയപ്പെട്ടത് അതാണ് ഇന്ന് വിട്ടകന്നത്,

” അനാഥ ” അവൾ സ്വയം വിശേഷിപ്പിച്ചു, മൂന്നക്ഷരത്തിൽ ഒളിഞ്ഞിരിക്കുന്ന പല അപ്രിയ സത്യങ്ങൾ, പലരെയും പറഞ്ഞുകേട്ടത് ഇന്ന് തനിക്കും ചാർത്തപെട്ടു, അനാഥ ആണോ താൻ ഒരുവേള ഒന്നുകൂടി ഇരുത്തി ചിന്തിച്ചവൾ പിന്നെ ഉറപ്പിച്ചു അതെ ആരോരും സ്വന്തമെന്നു പറയാനില്ലാത്ത അനാഥ, ഇനി എന്തിനു ജീവിക്കണം അച്ഛന്റെ കൂടെ തന്നെ പോകണം ഇനി തനിച്ചു വയ്യ അവളുടെ മിഴികൾ എന്തോ നേടാനെന്നവണ്ണം ചുറ്റിനും പരതി

“മോളേ, വാതിൽ തുറക്ക്… മോളേ കാർത്തു ”

32 Comments

  1. ♥️♥️♥️

    1. നിറഞ്ഞ സ്നേഹം…

  2. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️

    1. സ്നേഹം കൂട്ടെ ❤️

  3. നിറഞ്ഞ വായനക്ക് മറുപടിക്ക് ഒത്തിരി സ്നേഹം കൂട്ടെ ❤️

  4. ഖുറേഷി അബ്രഹാം

    കഥ ഗംഭീരം ആയിരുന്നു. നല്ല ഒഴുക്കുള്ള എഴുത്ത്. കുറച്ചു പേജ് ഉള്ളു യെങ്കിലും ഉള്ളതിൽ ഓരോ പേജുണ് വരിയും മനോഹരമാക്കി. കഥയിലെ ഓരോ വരിയും നൊമ്പരം നിറഞ്ഞതായിരുന്നു. അവൾ അനുഭവിച്ച വേതനകൾ അവസാനം അച്ഛന്റെ വിടവാങ്ങൽ കൂടെ ആയപ്പോൾ ഉള്ളെതെല്ലാം ആയി. അവിടെന്ന് കര കയറ്റിയത് ആ അമ്മയും മകനും. സ്വന്തം ഭാര്യാ തന്നെ തന്റെ മകളെ നോവിക്കുന്നതറിഞ്ഞിട്ടും ഒന്നും ചെയ്യാൻ കഴിയാത്ത അച്ഛൻ. പക്ഷെ അവളുടെ അച്ഛൻ അവളെ സ്നേഹിച്ചിരുന്നെങ്കി എന്തിന് മൗനം പാലിച്ചു എന്ന് മനസിലായില്ല.

    കഥ ഇഷ്ടപ്പെട്ടു. അടുത്ത കഥയുമായി വരിക.

    ഖുറേഷി അബ്രഹാം,,,,,,

    1. ചിലപ്പോൾ നിസ്സഹായനായി നോക്കി നിൽക്കേണ്ട മനുഷ്യരുണ്ട് നമുക്കിടയിൽ… പറയാൻ ഏറെ മനസ്സിലുണ്ടെങ്കിലും മൗനം കൊണ്ട് മതിലുപണിഞ്ഞു അതിനുള്ളിൽ ഒതുങ്ങിക്കൂടും ചിലർ… ഉള്ളിലെ വേദന പുറത്തു കാണിക്കാനാവാതെ ഇരുട്ടിന്റെ മറവിൽ ഒഴുക്കിക്കളയും… ചുറ്റുപാടുകളിൽ ഇതിപോലെ ഒത്തിരി പേരുണ്ടാകും… എല്ലാം ഉള്ളിലടക്കിപ്പിടിച്ചു പുറമെ മൗനം പാലിക്കുന്നവർ… അത് അവരുടെ കഴിവുകേടാവില്ല അവസ്ഥ ആയിരിക്കും… അങ്ങനെ ഒന്നിനെ വരച്ചു ചേർക്കാൻ ഞാൻ ശ്രമിച്ചതാണ്….

      മനസ്സിരുത്തി വായിച്ചതിൽ ഒത്തിരി സന്തോഷം… നിറഞ്ഞ സ്നേഹം കൂട്ടെ.. ❤️

  5. ഹ്രിദയസ്പര്ശിയായ രചന.. ഒരു പെണ്ണിന്റെ നൊമ്പരങ്ങളുടെ കഥ മനോഹരമായി അവതരിപ്പിച്ചു.. വേഗത അൽപ്പം കുറച്ചിരുന്നെങ്കിൽ ഇതിലും മികച്ചതായി തീർന്നേനെ..

    ആ അച്ഛനോട് എന്തോ യോജിക്കാൻ കഴിയുന്നില്ല.. സ്വന്തം മകളെ ദ്രോഹിക്കുന്നത് ഒരു തവണ പോലും എതിർക്കാതെ നോക്കുകുത്തിയായി നിന്ന് കണ്ട വ്യക്തിക്ക് അവസാനം മോളെ മനസ്സുകൊണ്ട് അനുഗ്രഹിക്കാൻ എങ്ങനെ കഴിയും..

    ബാക്കി ഭാഗങ്ങൾ എല്ലാം ഇഷ്ടമായി..ആശംസകൾ?

    1. ചിലരുടെ ജീവിതത്തിൽ അവരുടെ അവസ്ഥയിൽ മറ്റുള്ളവർക്ക് അവരെ ഒരു നോക്കുകുത്തിക്ക് സമം നിർവചിക്കാം.. പക്ഷേ ചിലരുണ്ട് പ്രതികരിക്കാൻ ഉള്ളിൽ വീർപ്പുമുട്ടിയാൽ പോലും നിസ്സഹായതയുടെ മൂടുപടം അണിയേണ്ടി വന്നവർ… അങ്ങനുള്ളൊരാളുടെ അവസ്ഥ കോറിയിട്ടെന്ന് മാത്രം…

      വായനയ്ക്കും മറുപടിക്കും ഒത്തിരി സന്തോഷം മനു.. നിറഞ്ഞ സ്നേഹം കൂട്ടെ ❤️

  6. ഷാനാ,
    എഴുത്ത് സൂപ്പർ, ഭാഷയുടെ ലാളിത്യം അതിലൂടെയുള്ള കഥപറച്ചിൽ, ഹൃദയസ്പർശിയായി അവതരിപ്പിച്ചു, അഭിനന്ദനങ്ങൾ…

    1. നിറഞ്ഞ വായനക്ക് മറുപടിക്ക് ഒത്തിരി സ്നേഹം കൂട്ടെ ❤️

  7. ഷാന ❤️… very touching… great writing???

    1. മറുകുറിക്ക് ഒത്തിരി സന്തോഷം… നിറഞ്ഞ സ്നേഹം കൂട്ടെ ❤️

  8. Heart touching one … ❤❤

    1. വായനക്ക് മറുപടിക്ക് ഒത്തിരി സ്നേഹം കൂട്ടെ ❤️

  9. ഹൃദയസ്പർശിയായ നല്ലെഴുത്ത് .

    1. വായനക്ക് മറുപടിക്ക് ഒത്തിരി സ്നേഹം കൂട്ടെ ❤️

  10. sankadappeduthikkalanju??
    Ezhuthinte kazhivanu.. nannayirunnu.. orupad..?

    1. നിറഞ്ഞ വായനക്ക് മറുപടിക്ക് ഒത്തിരി സന്തോഷം സ്നേഹം കൂട്ടെ ❤️

  11. സ്നേഹം കൂടട്ടേ❤️

  12. Touching ആയിട്ടുള്ള ഒരു story ഒരുപാട് ഇഷ്ടയി

    1. വായനക്ക് മറുപടിക്ക് ഒത്തിരി സ്നേഹം കൂട്ടെ ❤️

  13. ജീനാ_പ്പു

    ഇനിയെങ്കിലും സന്തോഷം നിറഞ്ഞൊരു ജീവിതം ഉണ്ടാവട്ടെ ❣️

    1. ??

      നിറഞ്ഞ സ്നേഹം കൂട്ടെ… ❤️

      1. ജീനാ_പ്പു

        ഹാർട്ട്ടെച്ചിംഗ് ആയിരുന്നു ❣️?

        1. നിങ്ങളെ പോലെ ഓരോരുത്തരും എഴുതുന്നത് വായിക്കുമ്പോൾ മുളപൊട്ടിയ ആഗ്രഹത്തിൽ എഴുതി തുടങ്ങിയതാണ്…

          മനസ്സിൽ വരുന്ന വരികൾ അതുപോലെ പകർത്തുന്നു…. ?

          വിലയേറിയ മറുപടിക്ക് ഒത്തിരി സ്നേഹം കൂട്ടെ…

          1. ജീനാ_പ്പു

            ഞാനും ഒരു എഴുത്തുകാരൻ ആണെന്ന് ? തോന്നുന്നിയോ ???

            ഞാനും നിങ്ങളെ പോലെ തന്നെയാണ് മാഷേ ?❣️

            നന്നായിട്ടുണ്ട് ?❣️ തുടർന്നും എഴുതുക ??

  14. ജോനാസ്

    കൊള്ളാം നന്നായിട്ടുണ്ട് ??

    1. നിറഞ്ഞ സ്നേഹം കൂട്ടെ… ❤️

  15. De ഇത് നിങ്ങളാണോ?

    1. ഏത്???

    2. Njaan ella … ?

Comments are closed.