ശുഭമുഹൂർത്തം [ഷാനു] 48

ശുഭമുഹൂർത്തം [ഷാനു]

“കുറച്ചൂടെ ചായ എടുക്കട്ടേ?”

ഒഴിഞ്ഞു കിടക്കുന്ന കാലിഗ്ലാസ്സിലേക്ക് നോക്കി അവൾ ചോദിച്ചു

“വേണ്ട”, “ഞാൻ കുറച്ചു നേരം കിടന്നോട്ടെ എന്നാൽ?””

മറുപടി ഒന്നും പറയാതെ അവൾ പതുക്കെ എണീറ്റ്, അവളുടെ കണ്ണുകളിൽ ഉണ്ടായിരുന്ന ആ സഹതാപം എന്നെ വല്ലാണ്ട് വേദനിപ്പിച്ചു.. പാവം പെൺകുട്ടി.. ഒരു തെറ്റിദ്ധാരണയുടെ പേരിൽ എത്ര കാലാമാ എന്നെ ഇങ്ങനെ സഹിക്കുക. പലപ്പോഴും അവളുടെ കണ്ണുകളിൽ കാണുന്ന സഹതാപം കാണുമ്പോൾ ദേഷ്യം വരും, പിന്നെ ഒന്നും പറയാൻ നിൽക്കില്ല. കണ്ണടച്ചു കിടക്കും.. ദൈവം ഒരു തമാശ കാണിച്ചതാണത്രേ.. ഈ അവസ്ഥയിൽ ഒന്ന് എണീക്കാൻ കൂടെ വയ്യാണ്ട് അരക്കു താഴോട്ട് തളർന്നു കിടക്കാൻ തുടങ്ങിയിട്ട് 6 വര്ഷം കഴിഞ്ഞു… ഓരോന്ന് ആലോജിച് എപ്പോഴാ ഉറങ്ങിയത് എന്ന് അറിയില്ല.. അല്ലെങ്കിലും രാത്രിയേതാ പകലേതാ എന്നൊന്നും അറിയാറു കൂടെ ഇല്ല..

കുഴമ്പുകളുടെയും മരുന്നിന്റെയും വൃത്തികെട്ട മണം മാത്രം ശ്വസിച്ചു കൊണ്ടിരുന്ന എന്റെ ഈ ഇരുട്ട് നിറഞ്ഞ ജീവിതത്തിൽ അന്ന് കാച്ചിയ എണ്ണയുടെയും മുല്ലപ്പൂവിന്റെയും മണമായിരുന്നു തുടക്കം കുറിച്ചത്, കണ്ണുകൾ തുറന്ന് നോക്കിയത് എന്റെ ദേവുട്ടിയുടെ മുഖത്തേയ്ക്ക് . എന്നെ തന്നെ നോക്കി ഇരിക്കുകയാണ് പാവം.

“ദേവു”, “ഇന്നെന്താ വിശേഷം ”

“ഇന്നത്തെ ദിവസം മറന്നോ കണ്ണേട്ടൻ?”

നിഷ്കളങ്കമായ അവളുടെ ചോദ്യം കേട്ട് ഒന്ന് പുഞ്ചിരിക്കാൻ മാത്രേ കഴിഞ്ഞൊള്ളു,

“കണ്ണേട്ടാ , ഇന്ന് ഞാൻ കണ്ണേട്ടന്റെ ജീവിതത്തിലേക്ക് വന്നിട്ട് 6 വർഷം ആയിരിക്കുന്നു”

“ഓ ഇന്നാണല്ലേ ആ ദിവസം”

എന്റെ മറുപടിയിൽ അവൾ ഒട്ടും തൃപ്‌ത ആയില്ല എന്നറിയ, എന്നാലും എനിക്ക് അവളോട് വേറെ ഒന്നും പറയാൻ കഴിയില്ല.

“ഇന്നു അച്ഛനും അമ്മയും ഒക്കെ വരുമെന്ന് പറഞ്ഞിരുന്നു, ഞാൻ അപ്പോയെക്കും എന്തേലും ഒക്കെ ഉണ്ടാക്കട്ടെ കേട്ടോ ”

“ദേവു”

“എന്താ കണ്ണേട്ടാ”

“എന്നോട് ദേഷ്യം ഉണ്ടോ നിനക്ക്?”

ചെറുപുഞ്ചിരിയുമായി അവൾ എന്റെ നെറ്റിയിൽ ഉമ്മ വെച്ചു

“ഞാൻ ദേ അടുക്കളയിലേക്ക് ചെല്ലട്ടെ, ‘അമ്മ അടുക്കളയിൽ ഒറ്റക്കല്ലേ”

തിരിഞ്ഞു നടക്കാൻ നിന്ന അവളുടെ കയ്യിൽ ഞാൻ പിടിച്ചു, അറിയാതെ എന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു,

“പോയി വാ”

പതുക്കെ കണ്ണുകളടച്ചു ആ നല്ല കാലത്തിലേക്ക് ഞാൻ എന്റെ ഓർമ്മകളെ തിരിച്ചു വിട്ടു.

………………………………………………………………………………………………………

നീണ്ട 3 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷമാണു ഞാൻ നാട്ടിലെത്തിയത്. കല്യാണപ്രായമായി, അച്ഛൻറെ ഒരു സുഹൃത്തിന്റെ മകളെ പോയി പെണ്ണ് കാണണം , അതാണ് വരവിന്റെ ഉദ്ദേശവും. ഞാനും അച്ഛനും ,അമ്മയും പിന്നേ എന്റെ ഉറ്റ ചങ്ങാതി ഫാസിലും കൂടെ ആണ് പെണ്ണ് കാണാൻ പോയത്. വീടിന്റെ അടുത്ത് നിന്ന് ഒരു 4 കിലോമീറ്റർ മാത്രം ഒള്ളു ആ വീട്ടിലേക്ക്.. അവിടെ എത്തിയപ്പോൾ വളരെ ഊഷ്മളമായ വരവേല്പായിരുന്നു ഞങ്ങള്ക് കിട്ടിയത്. അച്ഛന്റെ സുഹൃത്തായതു കൊണ്ടും എനിക്ക് അവിടുത്തെ അച്ഛനെ നേരത്തെ അറിയാമെങ്കിലും അവിടെ ഉള്ള വേറെ ആരെയും എനിക്ക് അറിയില്ലായിരുന്നു..അത് കൊണ്ട് തന്നെ കുറച്ചു നാണവും പേടിയുമൊക്കെയുണ്ടായിരുന്നു, കൂട്ടുകാരൻ ഉള്ളത് കൊണ്ട് സത്യം പറഞ്ഞാൽ രെക്ഷപ്പെട്ട അവസ്ഥയായിരുന്നു.. അങ്ങിനെ പെണ്ണിനെ വിളിക്കാം എന്ന് അവളുടെ അച്ഛൻ പറഞ്ഞപ്പോൾ ആദ്യത്തെ പെണ്ണുകാണലിന്റെ ആകംക്ഷയോടെ ഞാൻ കാത്തിരുന്ന്… ദേ വരുന്നു മന്ദം മന്ദം കയ്യിൽ ചായയും ആയി എന്റെ പെണ്ണ്.. ആ മുഖത്തേക്ക് ഒരു തവണ നോക്കിയിട്ട് പിന്നെ അവിടെ നിന്ന് കണ്ണെടുക്കാൻ എനിക്ക് കഴിഞ്ഞില്ല. പതുക്കെ വന്നു എനിക്ക് ചായ തന്നു അവൾ അവളുടെ അമ്മയുടെ പിറകിൽ പോയി നിന്നപ്പോഴും ഞാൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കുകയായിരുന്നു…

9 Comments

  1. Bakki vegam venotto

  2. Nyc aayitund .. ?

  3. നന്നായിട്ടുണ്ട്..?????

  4. ꧁༺അഖിൽ ༻꧂

    കൊള്ളാം…
    പേജ് കൂട്ടി എഴുതിക്കോളോ.. ❣️❣️❣️

    1. തീർച്ചയായും സഹോ

  5. ഋഷി ഭൃഗു

    ???

    1. നന്ദി

  6. തുടർ കഥ ആണെകിൽ മിനിമം 5 പേജെങ്കിലും.എഴുതണം
    കാരണം വായനക്കാരന് ആ കതയിലേക് ഇറങ്ങി ചെല്ലാൻ ഉള്ള അവസരം ഒരുക്കി കൊടുക്കണം.
    ഒരു ആകാംഷ നിറയുന്ന ഭാഗത് തുടരും കൊടുക്കണം..

    ഈ എഴുത് വളരെ നന്നായിട്ടുണ്ട്

    ഒരുപേജിൽ നല്ല പോലെ എഴുതിയിട്ടുണ്ട്
    പറയാതെ തന്നെ ആകാംഷാ ആദ്യമേ ഇട്ടിട്ടുമുണ്ട

    തളർന്നു കിടക്കുക ആണ്
    6 കൊല്ലമായി
    അപ്പൊ എന്തോ നടന്നിട്ടുണ്ട്

    സാധിക്കുമെങ്കിൽ 20 പേജ് എഴുതി വെക്കുക എന്നിട്ടു അഞ്ചു പേജ് വെച് പബ്ലിഷ് ചെയ്യുക കൃത്യമായ ഇടവേളകളിൽ..

    ആശംസകൾ

    1. ഹർഷോ ,, തീർച്ചയായും അങ്ങിനെ ചെയ്യാനുള്ള പ്ലാൻ തന്നെ ആണ്.. എന്തായാലും ഹർഷൻ പറഞ്ഞ പോലെ ചെയ്തിരിക്കും…

      സ്നേഹം മാത്രം

Comments are closed.