Demon’s Way Ch- 7[Abra Kadabra]

Demon’s Way Ch-7

Author : Abra Kadabra

[ Previous Part ]

 

( മാസ്റ്റർ ജെനി )

 

 

 

ഇന്ദ്രജിത്ത് ഉണർന്നപ്പോൾ അർദ്ധരാത്രി കഴിഞ്ഞിരുന്നു. Demon ബ്ലഡ്‌ ഡിമോണിക് ആർട്ട്‌ ന്റെ പാറ്റേണിൽ വീണ്ടും അവന്റെ ശരീരത്തിൽ കൂടി ഒഴുകി, പക്ഷേ അവന്റെ തലയ്ക്ക് എന്തോ മാറ്റം ഉള്ളത് പോലെ അവന് തോന്നി. അവൻ ചുറ്റും നോക്കിയപ്പോൾ  ചുറ്റുപാടും ഉള്ള കാഴ്ചയ്ക്കും അവന്റെ കേൾവിക്കും മണത്തിനും എല്ലാം മുമ്പത്തെ അപേക്ഷിച്ച് ഇപ്പോൾ വളരെ വ്യക്തത വന്നതായി അവന് മനസിലായി.

 

പെട്ടെന്ന് ഒരു കാര്യം  ഓർമയിലേക്ക് വന്ന  ഇന്ദ്രജിത്ത്, വേഗം തന്നെ മെഡിറ്റേഷൻ ചെയ്യാൻ തുടങ്ങി. “ദ ഫൗണ്ടേഷൻസ് ഓഫ് നെക്രോമാൻസി” എന്ന പുസ്തകത്തിലെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് അവൻ ശ്രദ്ധാപൂർവ്വം തന്റെ സെൻസ് കളെ കേന്ത്രീകരിച്ചു, നേരത്തെ  അഗോണി ഓഫ് സോൾ അവന്റെ തലച്ചോറിൽ പ്രവർത്തിച്ചു കൊണ്ട് ഇരുന്ന സമയത്ത്  demon ബ്ലഡ്‌   തലച്ചോറിൽ കൂടി സഞ്ചരിച്ചതിനാൽ, കഴിഞ്ഞ ഏഴു ദിവസങ്ങൾക്ക് ഒടുക്കം അവന് ചുറ്റും ഉള്ള മാജിക്‌ എലമെന്റ്കളെ കാണാൻ പറ്റുന്നതായും മെന്റൽ സ്ട്രങ്ത് ന്റെ അടിത്തറ അവനിൽ രൂപപ്പെട്ടതായും അവന് ഉറപ്പായി.

 

“ഹഹഹ… ഞാൻ  ഒരു ജീനിസ് ആണെന്ന് ഉള്ളതിൽ ഒരു തർക്കവും ഇല്ല. ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ എനിക്ക് മെഡിറ്റേഷനിലൂടെ മെന്റൽ സ്‌ട്രെങ്ത് നേടാൻ സാധിച്ചു.  ഏറ്റവും സിമ്പിൾ ആയ ലോ ലെവൽ നെക്രോമാൻസി മാജിക് പരീക്ഷിക്കാനുള്ള സമയമാണിത്.   ഒരു അസ്ഥികൂടത്തിനെ വിളിക്കാൻ കഴിയുമോ എന്ന് നോക്കാം! ”

 

അവൻ തിടുക്കത്തിൽ “ദ ഫൗണ്ടേഷൻസ് ഓഫ് നെക്രോമാൻസി” പുറത്തെടുത്ത് പേജുകൾ മറിച്ചു. കുറെ നേരം തിരഞ്ഞിട്ടും ഒരു അസ്ഥികൂടത്തിനെ വിളിക്കാനുള്ള incantation ( മന്ത്രവാദം ) അവന് കണ്ടെത്താനായില്ല. അപ്പോഴാണ്  ഇന്ദ്രജിത്ത് “ദി ഫൗണ്ടേഷൻസ് ഓഫ് നെക്രോമാൻസി” എന്നത് ബേസിക് ആയ നെക്രോമാൻസി അറിവിന് മാത്രമുള്ള റഫറൻസാണെന്നും incantations ഓ സ്പെല്ല്സൊ (മന്ത്രം )  ഒന്നും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടില്ലന്നും മനസ്സിലാക്കിയത്.

 

ഇന്ദ്രജിത്ത് അത് ഓർത്ത്  നെറ്റി ചുളിച്ചു, കുറച്ച് കഷ്ടപെട്ട് ലിസയുടെ incantation ഓർത്ത്‌ എടുത്തു. അവൻ ഉടൻ തന്നെ കൈകൾ ഉയർത്തി, തന്റെ മെന്റൽ സ്‌ട്രെങ്ത് കേന്ദ്രീകരിച്ച്, “വീണുപോയ സൈനികരുടെ ആത്മാക്കളേ, ഇരുളിന്റെ അധിപയുടെ വിളി ശ്രദ്ധിക്കുക, നിങ്ങളുടെ അസ്തിത്വം വെളിപ്പെടുത്തുക!” എന്ന് ജപിക്കാൻ തുടങ്ങി.

 

ജപം പൂർത്തിയാക്കിയപ്പോൾ, തന്റെ ഉള്ളിലെ മെന്റൽ സ്റ്റേങ്ത്  അതിവേഗം കുറഞ്ഞു പോകുന്നതായി അവന് തോന്നി. പെട്ടെന്ന് അവന്റെ തല വേദനിക്കാൻ തുടങ്ങി, അവൻ ക്ഷീണിതനായി കട്ടിലിൽ ഇരുന്നു, ശ്വാസം മുട്ടി, പൂർണ്ണമായും തളർന്നു പോയി.