?തല്ലുമാല⚡️

Author :?ᴇᴍ⭕? കുഞ്ഞ്

പിന്നീടെല്ലാം വളരെ പെട്ടെന്ന് ആയിരുന്നു.. പൂജാരി എടുത്തുതന്ന താലത്തിൽ നിന്ന്ഞാൻ ചരടിൽ കോർത്തിയതാലിയെടുത്തു.. എന്റെ കൈകൾ ചെറുതായി വിറക്കുന്നതായി തോന്നിയപ്പോ എന്റെ ഷോൾഡറിൽ ഒരുകൈ പതിഞ്ഞു.. അതിനുടമസ്ഥ ആരാണെന്നറിയാൻ എനിക്ക് തിരിഞ്ഞുനോക്കേണ്ട ആവശ്യമില്ലായിരുന്നു…ജീന… എന്റെ ഏട്ടത്തി

പിന്നെവിടുന്നോ കിട്ടിയ ധൈര്യത്തിൽ ഞാനാ താലി എന്റെമുന്നിൽ തലകുനിച്ചിരുന്ന അഞ്ജനയുടെ കഴുത്തിൽ കെട്ടി…. അപ്പോളും അവളുടെ മുഖത്തേക്ക് നോക്കാനെനിക്ക് ധൈര്യമില്ലായിരുന്നു

—————————————–

“””ജോ…”””

“””വേഗം വാടാ… ഇപ്പൊ തന്നെ അരമണിക്കൂർ ലേറ്റ് ആണ്…. ആ വെകിളി വെങ്കിടി ഇന്നെന്നേ തട്ടും…'”””

മതിലിൽ തൂങ്ങി വലിഞ്ഞു കേറുന്ന കാർത്തിയെ നോക്കിഞാൻ പിറുപിറുത്തു.

ആദ്യത്തെ പീരീഡ് തന്നെ ഏതേലും രാജാവിന്റെ ചരിത്രവും പൊക്കിപ്പിടിച്ചു വെങ്കിടി മാഷ് വരും…അങ്ങേർക്ക് ആണേൽ എന്നെ കണ്ണിനു മുന്നിൽ കണ്ടൂടാ…ചുവന്ന തുണി കണ്ട പോത്തിനെപോലെയാണ്.. എനിക്കും അങ്ങനൊക്കെ തന്നെ

ഇന്ന് മുതൽ ഞാൻ നന്നാവുമെന്ന് അമ്മക്ക് വാക്കും കൊടുത്തു സാധാരണ ഇറങ്ങുന്നതിലും 15 മിനുറ്റ് നേരത്തെ ഇറങ്ങിയതാണ്… ഒക്കെ വെള്ളത്തിലായി… പണ്ടാരം ഏതവനാണോ ഇത്രയുമുയരത്തിൽ മതിലുപണിഞ്ഞേ…

ആവുന്നത് പോലെ പിടിച്ചു പിടിച്ചു ഞാൻ ഒരുവിധത്തിൽ അപ്പുറം കടന്നു… ഹോ… ഒരു പത്താംക്ലാസുകാരന്റെ കഷ്ടപ്പാടുകളെ… അപ്പനിടക്ക് പറയും നാട്ടിൽ സ്കൂളില്ലാത്തത് കൊണ്ട് എത്രയോ കിലോമീറ്ററുകൾ നടന്നുപോയിട്ടാണ് പഠിച്ചിരുന്നതെന്ന്…ഇനി എന്റെ പിള്ളേർക്കും പറഞ്ഞു കൊടുക്കാനൊരു കഷ്ടപ്പാടിന്റെ കഥയുണ്ടല്ലോ…

“””ടാ നീയെന്തു നോക്കി നിൽക്കുവാ.. വരുന്നില്ലേ…?

അതും പറഞ്ഞു കാർത്തി ഓടാൻ തുടങ്ങി…അല്ല ഇവനെനോക്കിയല്ലേ ഞാനിവിടെ കാത്തിരുന്നത്…

എന്തേലും ആവട്ടെ എന്നുകരുതി ഞാനും പിറകെ ഓടി… അത്യാവശ്യം വലിയൊരു പ്രൈവറ്റ് സ്കൂളിൽ ആണ് ഞാൻ പഠിച്ചിരുന്നത്… മൂന്ന് ബിൽഡിങ്ങുകളിലായി പല ബ്ലോക്കുകളിൽ ആയിട്ടാണ് ഹൈസ്കൂളും ഹയർസെക്കണ്ടറി ക്ലാസ്സുകളും… ഞങ്ങടെ ബ്ലോക്കിന്റെ മുൻപിൽ ആണ് മെയിൻ എൻട്രൻസ്… തൊട്ട് സൈഡിലായി ഹയർ സെക്കണ്ടറിയും… രണ്ടു നിലകളിലുമായിട്ടാണ് പ്ലസ് വൺ പ്ലസ് ടു ക്ലാസുകൾ

ഞങ്ങൾക്ക് അങ്ങോട്ട് പ്രവേശനമില്ലായിരുന്നു… തിരിച്ചും അങ്ങനെ തന്നെ..കൊറച്ചു മാസങ്ങൾക്കു മുൻപ് നടന്നൊരു അടിപിടിയിൽ പിന്നെ അവിടേക്കുള്ള പ്രവേശനം കർശനമായി നിരോധിച്ചിരുന്നു…..

വേറൊന്നുമല്ല അന്ന് പ്ലസ് വണ്ണിൽ പഠിച്ചിരുന്ന ടീംസ് പ്ലസ് ടുവിൽ കേറിയ ആവേശത്തിൽ അന്ന് പുതിയതായി അഡ്മിഷൻ എടുത്ത പ്ലസ് വൺ പിള്ളേരെ പിടിച്ചു റാഗിങ് ചെയ്യാൻ തുടങ്ങി

കാര്യമായിട്ട് ഒന്നുമില്ല.. പിള്ളേരല്ലേ.. പക്ഷെ കാശിന്റെ കഴപ്പുകൊണ്ട് മാത്രം നടക്കുന്ന ഒരു ഗാങ് അവർക്കിടയിൽ ഉണ്ടായിരുന്നു… ഇവന്മാർ ഒരുദിവസം രാവിലെവന്ന് പ്ലസ് വൺ ക്ലാസ്സിൽ കേറി ഷോ ഇടാൻ തുടങ്ങി… പൊതുവെ ആ സമയത്ത് ഓഫീസ് സ്റ്റാഫും ക്ലാസ്സ്‌ റൂം തുറന്നു കൊടുക്കുന്ന ആളും മാത്രമേ ഉണ്ടാവാറുള്ളു…

താഴത്തെ നിലയിലെ സയൻസ് ക്ലാസ്സിൽനിന്ന് ഇവന്മാരുടെ ഒച്ചപ്പാടും ബഹളവും കേട്ട് രാവിലെ ക്ലാസ്സിലേക്ക് വരുന്ന പിള്ളേർ ആ ബ്ലോക്കിനു മുൻപിൽ തടിച്ചു കൂടി

ആളുകളുടെ എണ്ണം കൂടുന്നത് കണ്ടപ്പോ ഇവന്മാരുടെ ഷോയും കൂടി… ബാക്കി പ്രഹസനം മുഴുവൻ പുറത്തു നിൽക്കുന്ന ഞങ്ങടെ ബ്ലോക്കിലെ പിള്ളേരുടെ നേരയായി

ഈ സമയമാണ് ഞാനും കാർത്തിക്കും കൂടെ കൊറച്ചു സുഹൃത്തുക്കളും കേറി വരുന്നത്

ഇവന്മാരുടെ സംസാരം കേട്ടപ്പോഴേ കൂടെ വന്ന അമർനാഥ്‌ പറഞ്ഞു

“”” ഇവന്മാര് രാവിലെ തന്നെ തുടങ്ങിയോ…?

Pages: 1 2 3 4 5 6 7 8 9 10 11

14 Responses