?അഞ്ജുവിന്റെ മാത്രം പാച്ചു❤️ 4 [R Ø L £ ❌️] 119

?അഞ്ജുവിന്റെ മാത്രം പാച്ചു❤️ 4

Author : R Ø L £ ❌️

അഞ്ജലിയുടെ ഉള്ളിൽ സങ്കടങ്ങൾ നെരിപ്പോട് പോലെ എരിയുകയായിരുന്നു. അതിന്റെ തെളിവെന്നോണം അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവളുടെ ഉള്ളിൽ നിന്നും വാക്കുകൾ ഉതിർന്നു വീണു

“എന്തിനാ പാച്ചു എന്നോട് ഇങ്ങനെ….?പറ്റുന്നില്ലെടാ…..എനിക്ക് ഇത് താങ്ങാൻ വയ്യ?….ഒന്ന് ക്ഷമിച്ചൂടെ എന്നോട്….ഞാൻ മരിച്ചുപോകും ഇങ്ങനെ ആണെങ്കിൽ…?

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകികൊണ്ടിരുന്നു…അവളുടെ പാച്ചുവിനെ ഓർത്ത്….

അവനെ ഒന്ന് വിളിച്ചാലോ എന്ന് അവൾക്ക് തോന്നിപ്പോയി. അവൻ ദേഷ്യപ്പെട്ടാലും സാരമില്ല. പക്ഷേ അവന്റെ ശബ്ദം ഒന്ന് കേട്ടാൽ മതിയെന്നായിരുന്നു അവൾക്ക്. ആ ശബ്ദം കേട്ടാൽ തന്നെ അവൾക്ക് ഇത്തിരി ആശ്വാസം കിട്ടുമെന്ന് തോന്നി.

പെട്ടെന്ന് തന്നെ ടേബിളിൽ നിന്നും ഫോൺ എടുത്ത് കോൺടാക്ട് ലിസ്റ്റിൽ സേവ് ചെയ്തിട്ടുള്ള PACHU❤️ എന്ന നമ്പറിലേക്ക് കോൾ ചെയ്യാൻ തുടങ്ങി.

…………… …………..

ഈ സമയത്ത് പ്രത്യുഷ് അവന്റെ വീട്ടിലെ അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുകയായിരുന്നു.

പ്രത്യേകിച്ച് ഒന്നുമില്ല. ബ്രെഡ് ടോസ്റ്റ് ചെയ്തു. പിന്നെ എങ്ങനെയൊക്കെയോ ഒരു ഗ്ലാസ്‌ ആപ്പിൾ ജ്യൂസും ഉണ്ടാക്കി?… അതും കൊണ്ട് അവന്റെ റൂമിലേക്ക് പോയി.

  Warm ലൈറ്റുകൾ പ്രഭ ചൊരിയുന്ന ഗംഭീരമായ ഒരു റൂം ആയിരുന്നു അവന്റേത്. സുന്ദരമായ നിറങ്ങളും , വിശാലമായ ഒരു കിടക്കയും , വലിയ ജനാലകളും ആ റൂമിന്റെ ഭംഗി വർദ്ധിപ്പിക്കുന്നുണ്ടായിരുന്നു.

ടേബിളിന്റെ മുന്നിലെ ചെയറിലേക്ക് വന്ന് ഇരുന്ന് ലാപ്ടോപ് ഓൺ ചെയ്തു വെച്ചു. ജ്യൂസ്‌ ഒരു സിപ്പ് കുടിച്ച് ,ടോസ്റ്റഡ് ബ്രെഡ്‌ഡിന്റെ ഒരു പീസ് കഴിക്കാൻ ആയിട്ട് തുടങ്ങുമ്പോഴാണ് അവന്റെ ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടത്. കിടക്കയിൽ നിന്ന് ഫോൺ എടുത്ത് അവൻ നോക്കി. കോൺടാക്ട് ലിസ്റ്റിൽ ഇല്ലാത്ത നമ്പറിൽ നിന്നായത് കൊണ്ട് അവന് അത് ആരാണെന്ന് മനസ്സിലായില്ല. എന്തായാലും അവൻ കോൾ അറ്റൻഡ് ചെയ്തു.

“ഹലോ….

അപ്പുറത്ത് നിന്ന് നിശബ്ദതയായിരുന്നു.

“ഹലോ….ആരാണ്…??” അവൻ വീണ്ടും ചോദിച്ചു.

“പാ..ച്ചൂ….അഞ്ജലി അവനെ വിളിച്ചു.

അവളുടെ ശബ്ദത്തിൽ സങ്കടവും പേടിയും നിഴലിച്ചിരുന്നുവെങ്കിലും , അവളുടെ ശബ്ദം അത്രമേൽ ആർദ്രതയുള്ളതായിരുന്നു??.

“പാച്ചൂ….എന്താ ഒന്നും മിണ്ടാത്തത്….??”അവൾ വീണ്ടും ചോദിച്ചു.

“എന്തിനാ നീ എന്നെ വിളിച്ചത്..??” അവൻ ഒരു തണുത്ത സ്വരത്തിൽ ചോദിച്ചു.

“വിളിക്കണം എന്ന് തോന്നി. നിന്റെ ശബ്ദം ഒന്ന് കേൾക്കണം എന്ന് തോന്നി. അതുകൊണ്ടാ വിളിച്ചത്. എന്നാലേ എനിക്കൊരു സമാധാനം കിട്ടൂ…” അഞ്ജലി അവനോട് പറഞ്ഞു.

“നിനക്ക് സമാധാനം കിട്ടാനല്ലേ നീ എല്ലാം അവസാനിപ്പിച്ചത്. Stop ചെയ്തത്. എന്നിട്ട് കിട്ടിയില്ലേ…??”?
അവൻ ഒരു പുച്ഛത്തോടു കൂടി അവളോട് ചോദിച്ചു.

“പാച്ചു…ഞാൻ….” അവൾ വാക്കുകൾക്കായി പരതി.

“ഇനി എന്താ നിനക്ക് പറയാൻ ഉള്ളത്…??മുൻപേയൊക്കെ എന്നോട് പറഞ്ഞതല്ലാതെ…??”

“എനിക്ക് സഹിക്കാൻ കഴിയുന്നില്ലെടാ….ഇനിയും ഞാൻ താങ്ങില്ലാ…. പറ്റുന്നില്ലെടാ എനിക്ക്….” അത്രയും പറഞ്ഞപ്പോഴേക്കും അവൾ വിതുമ്പിപ്പോയിരുന്നു.

നിനക്ക് എന്താ ഇപ്പോൾ ഇങ്ങനെ ഒക്കെ തോന്നാൻ കാരണം…?? എല്ലാം നിർത്തുമ്പോൾ നീ ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ പറഞ്ഞിരുന്നത്…”

അവന്റെ വാക്കുകൾ അവളുടെ ഹൃദയത്തിലേക്ക് കൂടുതൽ ആഴത്തിൽ കുത്തിയിറങ്ങുന്നുണ്ടായിരുന്നു. പക്ഷേ താൻ ഇതെല്ലാം അനുഭവിക്കേണ്ടവൾ ആണെന്ന് അവൾക്ക് അറിയുകയും ചെയ്യാമായിരുന്നു. അതുകൊണ്ട് തന്നെ എന്ത് പറയണം എന്നറിയാതെ അവൾ കുടുങ്ങിക്കിടന്നു.

അവൻ വളരെ ശാന്തമായിട്ടാണ് ഇതൊക്കെ പറഞ്ഞതെങ്കിലും അവന്റെ ഉള്ളിലെ സങ്കടവും ദേഷ്യവും എത്രമാത്രം ഉണ്ടെന്ന് അവനെക്കാൾ കൂടുതൽ അഞ്‌ജലിക്ക് അറിയാമായിരുന്നു.

Updated: August 16, 2022 — 9:49 pm

2 Comments

  1. ×‿×രാവണൻ✭

    കഥ വലിച്ചു neetate

  2. Kadha nannayittundu but page kuravanallo bro. Next time page kootuvo❤️

Comments are closed.