?അഞ്ജുവിന്റെ മാത്രം പാച്ചു❤️ 4 [R Ø L £ ❌️] 119

“പാച്ചൂ…..”അവൾ അവനെ അത്രമേൽ ആർദ്രതയോടെ വിളിച്ചു.

പക്ഷേ അവന് ഒരു മാറ്റവും ഉണ്ടായില്ല.

“അഞ്ജലീ….നിനക്ക് എന്നെ വിളിക്കണം എന്ന് തോന്നി , വിളിച്ചു. നിനക്ക് സമാധാനം കിട്ടിയില്ലേ…ഇനി നീ പൊയ്ക്കോ….”അവൻ അറുത്ത് മുറിച്ച് തന്നെ പറഞ്ഞു.

“ഇനി എങ്കിലും എന്നോട് ക്ഷമിച്ചൂടെ…?പറ്റുന്നില്ലെടാ എനിക്ക്….??

“അഞ്ജലീ , നീ ഇപ്പോൾ പോ….ഇല്ലെങ്കിൽ നിന്റെ ചേച്ചിമാരിൽ ആരെങ്കിലും വന്ന് ഫോൺ പിടിച്ചു വാങ്ങും….എന്റെ നെഞ്ചത്തോട്ട് കേറും….എനിക്ക് കലിയും കേറും. ഞാൻ ചിലപ്പോൾ വല്ലതും വിളിച്ച് പറയും. വെറുതെ എന്തിനാ അടുത്തത്….?? നീ ഇപ്പോൾ പോ പോ…”

അതും പറഞ്ഞ് പ്രത്യുഷ് ഫോൺ കട്ട് ചെയ്തു. ഫോൺ കട്ട് ആയപ്പോഴേക്കും അഞ്ജലി പൊട്ടിക്കരഞ്ഞു പോയിരുന്നു. അവളുടെ ഉള്ളിൽ നിന്ന് വാക്കുകൾ ഉതിർന്നു വീണു.

“പാച്ചൂ…എന്നോട് ഒന്ന് ക്ഷമിച്ചൂടേടാ…?എനിക്ക് പറ്റുന്നില്ലെടാ നീ ഇല്ലാതെ….നിന്റെ ഈ അകൽച്ച….??

 

………….. ……………

പാച്ചു പതിയെ ചെയറിൽ നിന്നെഴുന്നേറ്റ് റൂമിന്റെ ഗ്ലാസ്‌ ഡോർ സ്ലൈഡ് ചെയ്ത് തുറന്ന് ബാൽക്കണിയിലേക്ക് ചെന്നു. അവിടെ ചെന്ന് കുറേനേരം തണുത്ത കാറ്റേറ്റ് കുറച്ച് നേരം നിന്നു. തനിക്ക് എങ്ങനെയാണ് ഇങ്ങനെ മാറാൻ സാധിച്ചത് എന്നവൻ ഒന്നോർത്ത് നോക്കി.
                       സാഹചര്യങ്ങളും അതിൽ നിന്നേറ്റതും ഒക്കെ ആലോചിച്ച് നോക്കിയപ്പോൾ ആകെ അവന് തല പൊട്ടിത്തകരുന്ന പോലെ തോന്നി. കുറച്ച് നേരം കണ്ണടച്ച് അവൻ അവിടെ തന്നെ നിന്നു…..

…………… ……………

മനസ്സൊന്നു ശാന്തതയിലേക്ക് വന്നപ്പോൾ അവൻ കണ്ണ് തുറന്നു. അപ്പോഴാണ് അവൻ ഉണ്ടാക്കി വെച്ച ജ്യൂസിന്റെയും ബ്രെഡ് ടോസ്റ്റിന്റെയും കാര്യം ഓർമ വന്നത്. ചെക്കൻ അത് കഴിക്കാനായി ബാൽക്കണിയിൽ നിന്ന് റൂമിനകത്തേക്ക് കയറി.

അപ്പോഴാണ് അവന്റെ ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം വീണ്ടും കേട്ടത്.

…………………………    …………………………