ആരതി – 2
Author :ഏകാകി
സുഹൃത്തുക്കളെ ആദ്യാഭാഗം ശ്രീകരിച്ച എല്ലാവർക്കും നന്ദി.
—————————————————————-
അവളുടെ കണ്ണുകൾക്ക് എന്തെന്നില്ലാത്ത ഒരു തിളക്കം. കണ്മഴിയുടെ കറുപ്പിന് അപ്പോഴാണ് ഭംഗി കൂടുതൽ എന്ന് വരെ തോന്നിപോയി.അത്രക്കും തീവ്രമായിരുന്നു അവളുടെ നീല കണ്ണുകൾ.ഐശ്വര്യം തുളുമ്പുന്ന മുഖവും. ഞാൻ ഏതോ ലോകത്തെന്ന പോലെ നോക്കിയിരുന്നു പോയി……
പക്ഷേ ആ നോട്ടത്തിന് അതികം ആയുസ് ഉണ്ടായില്ല.
മതിയെടാ വായിൽ നിന്ന് ഒലിക്കുന്നു. വിഷ്ണുവാണ് പറഞ്ഞത്.
അപ്പോഴാണ് ഞാൻ സ്വബോധത്തിലേക് തിരിച്ചു വന്നത്. അപ്പോഴാണ് ആ തെണ്ടി എന്നെ നോക്കി ഇരിക്കാണ് എന്ന് മനസിലായത്.
എന്തൊക്കെ ആയിരുന്നു ഞാൻ നോക്കിയാൽ കോഴി, വായെ നോക്കി,
ഒലിപ്പൻ….. പിന്നെ അവന്റെ…… മം
അവസാനം പറഞ്ഞത് മുഴുവപ്പിക്കാതെ അവൻ നിർത്തി.
ഞാൻ ആണേൽ മൂഞ്ചി ചമ്മി നിൽക്കുന്നു.
ഞാൻ ഒന്നും മിണ്ടിയില്ല നേരെ നോക്കി ഇരുന്നു.
എന്നാലും ആ നീല മിഴികൾ എന്നെ പിന്തുടർന്നുകൊണ്ടിരുന്നു.
കുറച്ച് കഴിഞ്ഞതും രണ്ട് ടീച്ചേർസ് വന്നു.
അവരാണ് ഞങ്ങളുടെ ഹെഡ്. അവസാനം ഞങ്ങൾ എല്ലാവരെയും പരിചയപെടുക എന്ന കർമത്തിലേക്ക് കടന്നു.
ആദ്യം പെൺകുട്ടികളുടെ ഭാഗത്ത് നിന്നായിരുന്നു. അങ്ങനെ ഓരോരുത്തരായി അവരെ പരിചയപ്പെടുത്തി അവസാനം അവളുടെ അടുത്തെത്തി. അവൾ എഴുനേറ്റുനിന്നു അവളെ പരിചയപ്പെടുത്തി
ഞാൻ ആരതി അവൾ അവളെ പരിചയ പെടുത്തി..
അത് കഴിഞ്ഞ് മിസ്സ് ഞങ്ങളുടെ സൈഡിലേക് വന്നു.
?കൊള്ളാം
Thanks?
നല്ല കഥയാണ് ചേട്ടാ(അങ്ങനെ വിലിക്കാലോ അല്ലേ)
തുടരുക??
?
Please continue
?
Nice continue bro
നന്ദി