ആരതി – 2 [ഏകാകി] 107

Views : 5029

ഓരോന്ന് ചിന്തിച്ചു ഇരുന്നപ്പോഴാണ് ബെൽ അടിച്ചത്. പിന്നെ ഞങ്ങൾ മൂന്ന് പേരും പുറത്തേക്കിറങ്ങി.കാന്റീനിൽ പോയി ചായ കുടിച്ചിരിക്കുമ്പോഴാണ് ആരതിയും അവളുടെ കൂട്ടുകാരിയും അങ്ങോട്ട് വരുന്നത്.നോക്കിയപ്പോൾ സീറ്റ്‌ എല്ലാം ഫുള്ളാണ്.ചുറ്റും ഒന്ന് കണ്ണോടിച്ചപ്പോഴാണ് ഞങ്ങൾ മൂന്ന് പേരും ഇരിക്കുന്നത് കണ്ടത്. അവൾ ആരതിയോട് എന്തോ പറഞ്ഞ ശേഷം ഞങ്ങൾക്കരികിലായി വന്നിരുന്നു.

അവൾ വന്നപാടെ പറഞ്ഞു

Hii ഞാൻ ദേവിക

അവൾ പറഞ്ഞു തീർന്നതും വിഷ്ണു എണീറ്റ് Hi ഞാൻ വിഷ്ണു എന്ന് പറഞ്ഞ് അവനും കൈകൊടുത്തു, കൂടെ വൈശാഖ്,

പക്ഷെ ഞാൻ മൈൻഡ് ചെയ്തില്ല….

ദേവിക :ഞങ്ങൾ ഇവിടെ ഇരുന്നോട്ടെ ബാക്കി ഉള്ളിടത്തൊക്കെ ഫുൾ ആണ്.

വൈശാകും വിഷ്ണുവും അതിന് സമ്മതം മൂളി. പക്ഷെ ഇപ്പോഴും ഞാൻ എന്റെ ഫോണിൽ നോക്കി ഇരിക്കുകയാണ്. ആരതി ആണെങ്കിൽ ദേവികയുടെ പുറകിൽ കൊച്ചു കുട്ടികളെ പോലെ ഒളിച്ചിരിക്കുകയാണ്

അങ്ങനെ അവരും ഞങ്ങടെ കൂടെ ഇരുന്നു

എനിക്കടുത്തായാണ് ദേവിക ഇരുന്നത് അപ്പുറത്ത് ആരതിയും.ദേവിക ഇരുന്നതും എനിക്ക് നേരെ കൈകൾ നീട്ടി എന്നെ പരിചയപ്പെടാൻ ആയി വന്നു… ഞാനും പിന്നെ വലിയ ജാഡ കൊടുക്കാതെ അവളെ പരിചയപെട്ടു..

അവന്മാരാണെങ്കിൽ ആരതിയെയും പരിചയപെട്ടു….

ഇടക്ക് ഞാനും അവളെ ഒന്ന് പാളി നോക്കിയിരുന്നു… എന്തോ അവളുടെ ആ ചിരി കാണാൻ തന്നെ ഒരു ചന്തമാണ്…

അങ്ങനെ ഓരോന്ന് സംസാരിച്ച് നല്ല കമ്പനി ആയി…പക്ഷെ അവളോട് മാത്രം ഞാൻ ഒന്നും മിണ്ടിയില്ല…എന്തോ മനസ്സ് അതിന് സമ്മതിക്കുന്നില്ല.

അങ്ങനെ ഞങ്ങൾ സംസാരിച്ച് നല്ല കമ്പനി ആയി….. അതായിരുന്നു തുടക്കം…

പുതിയൊരു ലൈഫ് ആണ് അതെന്നു എനിക്ക് തന്നെ അറിയില്ലായിരുന്നു.

»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»

Recent Stories

The Author

ഏകാകി

8 Comments

  1. 😁കൊള്ളാം

    1. Thanks💞

  2. നല്ല കഥയാണ് ചേട്ടാ(അങ്ങനെ വിലിക്കാലോ അല്ലേ)
    തുടരുക😊😘

    1. 🥰

  3. Please continue

    1. 💞

  4. Nice continue bro

    1. നന്ദി

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com