ആരതി – 2 [ഏകാകി] 107

Views : 5029

ആ നിമിഷം പോലും ഞാൻ അവളെ തന്നെ നോക്കിയിരിക്കുകയായിരുന്നു. പക്ഷേ അപ്പോഴാണ് ആ തെണ്ടി എന്നെ തോണ്ടുന്നത്. എന്താടാ എന്ന് ഞാൻ ചോദിച്ചതും അവൻ മുഖം കൊണ്ട് അടുത്ത് നിൽക്കുന്ന മിസ്സിനെ കാണിച്ചതും.ഞാൻ ആകെ ചമ്മി പോയി……

എന്താടോ വന്ന ദിവസം തന്നെ ദിവാസ്വപ്നം ആണോ…. അത് പറഞ്ഞതും ഞാൻ വീണ്ടും ചമ്മി..

അവസാനം എന്നെ പരിചയപ്പെടുത്തി. ആ നേരമത്രയും വിഷ്ണു ചിരി കടിച്ചു പിടിച്ചു ഇരിക്കുകയായിരുന്നു.

 

ഇരുന്ന പാടെ നിനക്ക് എന്തിനെ കേടാ മലരേ

എന്ന് ചോദിച്ചു. അവൻ ആണേൽ അപ്പൊ തന്നെ ചിരിയും തുടങ്ങി.നിനക്ക് മിസ്സ്‌ വന്നാൽ ഒന്ന് പറഞ്ഞൂടെ മലരേ ഞാൻ വീണ്ടും കലിപ്പിൽ തന്നെ ചോദിച്ചു.

 

അത് പറഞ്ഞതും പിന്നെ ഒരു തെറി അഭിഷേകം ആയിരുന്നു……

അറിയാതെ എന്റെ മനസ് എന്നോട് തന്നെ ചോദിച്ചു “ഇപ്പൊ എങ്ങനിരിക്കണ്”

 

പിന്നെ അവൻ പറഞ്ഞു തുടങ്ങി അതിനു എങ്ങനാ ഈ ലോകത്തൊന്നും അല്ലാലോ. എത്ര തവണയാടാ വിളിച്ചേ നിന്നെ. വിശ്വാസം ഇല്ലേൽ വൈശാഖിനോട് ചോദിക്ക്.

അവനെ നോക്കിയപ്പോൾ അവനും ഒരു ആക്കിയ ചിരി ചിരിച്ചു. അതും കൂടി കണ്ടപ്പോൾ എനിക്ക് അങ്ങ് വിറഞ്ഞു കയറി.

പിന്നെ ഒന്നും മിണ്ടാതെ നേരെ നോക്കി ഇരുന്നു.മിസ്സ്‌ എല്ലാവരെയും പരിചയപെട്ടു ടൈംടേബിൾ തരാം എന്നും പറഞ്ഞു പോയി.

പക്ഷെ അവന്മാർ വിടാൻ ഉള്ള പ്ലാൻ ഇല്ല. അല്ലടാ നിനക്ക് അത്രക്കങ്ങോട്ട് ഇഷ്ട്ടായോ വിഷ്ണുവാണ് ചോദിച്ചത്. തിരിച്ചു ഞാൻ അവനെ നോക്കിയപ്പോൾ രണ്ട് തെണ്ടികളും ആക്കി ചിരിക്കുന്നു. ഞാൻ രണ്ടിനെയും ഒന്ന് കടിപ്പിച്ചു നോക്കി

ഇടക്ക് കണ്ണൊന്നു പാളിയപ്പോൾ അവൾ അടുത്തുള്ള കൂട്ടുകാരിയുമായി സൊറ പറയുന്നതാണ് കണ്ടത്.

എന്ത് ക്യൂട്ട് ആണ് അവളുടെ നുണ കുഴി കാണാൻ. അതിലും അഴകാണ് അവളുടെ ചിരി കാണാൻ.

പെട്ടന്നാണ് അവന് ബോധോദയം ഉണ്ടായത് അല്ല ഞാൻ എന്തിനാ ഇപ്പൊ ഇങ്ങനെ ഒക്കെ ചിന്തിക്കണേ.അവളെ തന്നെ നോക്കി ഇരിക്കാൻ മാത്രം എന്താണ് അവളിൽ ഉള്ളത്.

Recent Stories

The Author

ഏകാകി

8 Comments

  1. 😁കൊള്ളാം

    1. Thanks💞

  2. നല്ല കഥയാണ് ചേട്ടാ(അങ്ങനെ വിലിക്കാലോ അല്ലേ)
    തുടരുക😊😘

    1. 🥰

  3. Please continue

    1. 💞

  4. Nice continue bro

    1. നന്ദി

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com