റഹ്മാന്റെ ടൂർ [നൗഫു] 3712

റഹ്മാന്റെ ടൂർ…

നൗഫു ❤❤❤

 

“നാളേയാണ് ലാസ്റ്റ് ഡെ… പ്ലസ് 2 ബാച്ചിൽ നിന്നും രണ്ടു ബസ് കുട്ടികൾ പോകുന്നുണ്ട്.. മൈസൂർ അതാണ് പോകുന്ന സ്ഥലം.. നാളേ ഫീസ് കൊടുക്കണം.. 1000 രൂപ…”

അന്ന് സ്കൂളിലേക്ക് എത്തിയപ്പോൾ തന്നെ അറിയുന്ന വിവരം അതായിരുന്നു… സംഭവം കുറച്ചു ദിവസമായി തിളച്ചു മറയുന്നുണ്ടേലും നാളേയാണ് ലാസ്റ്റ് ദിവസം എന്നറിയാതെ ആയിരുന്നു അന്നും ക്ലസ്സിലേക് വന്നത്…

പണ്ടേ സ്കൂളിൽ നിന്നും ഒരു ടൂറിനും പോകാത്തത് കൊണ്ട് ആസിഫിന്റെ മനസ്സിൽ പ്രത്യേകിച്ചു ഒന്നും തോന്നിയില്ല.. ക്ലാസ്സിൽ നിന്നും പത്തു മുപ്പതു പേര് പോകുന്നത് കൊണ്ട് മൂന്നു ദിവസം അവധി ആയിരിക്കും.. ബാക്കി ഉള്ള പത്തിരുപതു പേർക് മാത്രമായി ക്ലാസ്സ്‌ ഉണ്ടാവില്ലല്ലോ…

അന്ന് വെറുതെ കളിച്ചു നടക്കാം അതായിരുന്നു ആസിഫിന്റെ മനസിലെ കണക് കൂട്ടൽ..

പക്ഷെ കൂട്ടുകാര്‍ കുറച്ചു ദിവസം മുന്നേ ഒരു പണി ഒപ്പിച്ചിരുന്നു.. പോകാൻ ഇഷ്ടമുള്ളവരുടെ കൂട്ടത്തിൽ ആസിഫിന്റെ അടക്കം ലാസ്റ്റ് ബെഞ്ചിലെ നാലു പേരും പേര് കൊടുത്തിട്ടുണ്ട്.. കൂടേ ഉള്ള രണ്ടു പേരുടെ നിർബന്ധം കൊണ്ടായിരുന്നു പേര് കൊടുത്തത്…

അന്ന് ക്ലാസിൽ വന്നപ്പോൾ ആയിരുന്നു അറിഞ്ഞത്… ചെറ്റകൾ വല്ലാത്ത ചതിയാണ് ചെയ്തത്.. രണ്ടു പേരും ഫീസ് മിസ്സിനെ ഏൽപ്പിച്ചു…ഓഫിസിൽ അടച്ചു..

“ഇനി രണ്ടു പേര് മാത്രമേ ഉള്ളൂ ഫീസ് അടക്കാനായി ക്ലാസിൽ… മുങ്ങുവാൻ പോലും പറ്റില്ല..”

ആസിഫ് വിനോദയാത്ര എന്ന സിനിമയിൽ ദിലീപ് പറഞ്ഞ ടീമിൽ പെട്ടതാ.. 8:55 ഇന് ആണ് ഒമ്പത് മണിക്കുള്ള ക്ലാസിൽ കയറണമോ എന്ന് പോലും തീരുമാനം എടുക്കുക… ഇതിപ്പോ ബെൽ അടിച്ചു.. ഇനി മുങ്ങിയാൽ നാളേ വരുമ്പോൾ കൂടേ വീട്ടിൽ നിന്നും ആരേലും വേണ്ടി വരും..

ഉടനെ തന്നെ മിസ്സ്‌ ക്ലാസിലേക് കയറി വന്നു..

12 Comments

  1. Superb.
    ?????

  2. Super ആയി noufukka എന്നാലും എവിടെ യോ ഒരു വിഷമം

  3. അടിപൊളി

  4. വിശ്വനാഥ്

    ???????????????????????????????????????????????????????????? ടച്ചിങ് സ്റ്റോറി

  5. Nanma ????

  6. എഴുതിയ കഥ എല്ലാം എന്തിനാ bro delete ചെയ്ത , ഞാൻ time കിട്ടുമ്പോൾ വയ്ക്കാൻ ഇട്ടിരുന്ന ആയിരുന്നു

  7. Changadhi,
    nice. nannaittundu.
    Kadha vaichappol orma vannadhu kore kalathinu munpu malappurathu oru teacher bhiksha yajikkunnadhu kandu pazhya student, teachere, avante vettilekku kootikondu vannadhu social media viral ayirunnu.

  8. I love you

  9. വേദനയും.. സന്തോഷവും നിറഞ്ഞ കുറച്ചു സമയം ഈ കഥക്ക് ഒപ്പം.. ❤❤

  10. നൗഫൂ മച്ചാനേ ഒരു രക്ഷയുമില്ല അടിപൊളി എഴുത്ത് ???❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????
    തുടക്കം മുതൽ ഒടുക്കം വരെ കണ്ണീരോടെ മാത്രമേ വായിക്കാൻ കഴിഞ്ഞൊള്ളൂ?❤️❤️❤️❤️❤️❤️❤️❤️❤️❤️

  11. നന്മയുള്ള ഒരു ചെറുകഥ വായിച്ചു തീർന്നപ്പോൾ നൊമ്പരമുണർത്തി, നൗഫു ഭായ് നന്നായി എഴുതി, ആശംസകൾ…

  12. Nice story man?

Comments are closed.