റഹ്മാന്റെ ടൂർ [നൗഫു] 3271

അതേ എന്ന പോലെ റഹ്മാൻ തലയാട്ടി…

“ഞാൻ ഒരുപാട് കുട്ടികളെ അറിഞ്ഞു കൊണ്ട് തന്നെ സഹായിച്ചിട്ടുണ്ട്.. അവരുടെ ബുക്കും പെന്നും ഫീസും കെട്ടി ഒരുപാട് പേരെ.. കോളേജിൽ എത്തി ഒരു ജോലി ആകുന്നത് വരെ പോലും…അതെല്ലാം ഞാൻ തേടി കണ്ടു പിടിച്ചു കൊടുത്തത് ആയിരുന്നു.. അവരുടെ നിസ്സഹായാവസ്ഥ ഞാൻ അറിഞ്ഞു എന്നുള്ള ജാള്യത ആയിരിക്കാം.. അവരെ ഒന്നും ഞാൻ പിന്നെ കണ്ടിട്ടില്ല…പക്ഷെ നീ മാത്രമായിരുന്നു നിന്റെ ഉള്ളിലെ സങ്കടങ്ങൾ എന്നോട് പറഞ്ഞിരുന്നത്.. നിന്നെ മാത്രമേ ഞാൻ ഇടക്കിടെ ഓർക്കാറുള്ളു..ഒരിക്കൽ നീ വലിയ ഉയരങ്ങൾ കീഴടക്കുമെന്ന് എനിക്കറിയാമായിരുന്നു…”

മിസ്സ്‌ അതും പറഞ്ഞു നിർത്തി അവനെ നോക്കി..

മിസ്സിന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു..

“മോനെ.. എന്നെ എന്നേലും ഒരാൾ തേടി വരുന്നെങ്കിൽ അത് നീ ആയിരിക്കുമെന്ന് എനിക്കുറപ്പായിരുന്നു.. ”

ചുണ്ടുകൾ വിറച്ചു കണ്ണ് നീർ ഒലിച്ചിറങ്ങി കൊണ്ടായിരുന്നു മിസ്സ്‌ അത് പറഞ്ഞത്..

“അത് ഒരിക്കലും നിനക്ക് തന്ന പണത്തിന്റെ നന്ദി അല്ല.. നീ എന്നിൽ കണ്ട ഒരു അമ്മയുടെ വാത്സല്യമാണ്… അതെനിക്കറിയാം..”

വിതുമ്പുന്ന ചുണ്ടിൽ പുഞ്ചിരി വരുത്തുവാൻ ശ്രമിച്ചു കൊണ്ട് മിസ്സ്‌ പറഞ്ഞു..

” ഇല്ല മിസ്സ്‌.. മിസ്സിനെ തേടി എല്ലാ കുട്ടികളും വരും…അവർക്കെല്ലാം എന്നെ പോലെ തന്നെ ആയിരിക്കും മിസ്സിനെ…”

റഹ്മാൻ അവരെ ആശ്വാസിപ്പിക്കാൻ എന്നത് പോലെ പറഞ്ഞു…

“വരുമായിരിക്കും… പക്ഷെ സ്വന്തം മക്കൾക്കു പോലും വേണ്ടാത്ത ജന്മങ്ങളാണ് മോനെ ഞങ്ങളെല്ലാം….”

മിസ്സ്‌ അതും പറഞ്ഞു ഓടി കൊണ്ടിരിക്കുന്ന ബസ്സിൽ നിന്ന് പുറത്തേക് നോക്കി ഇരുന്നു…

❤❤❤

12 Comments

  1. Superb.
    ?????

  2. Super ആയി noufukka എന്നാലും എവിടെ യോ ഒരു വിഷമം

  3. അടിപൊളി

  4. വിശ്വനാഥ്

    ???????????????????????????????????????????????????????????? ടച്ചിങ് സ്റ്റോറി

  5. Nanma ????

  6. എഴുതിയ കഥ എല്ലാം എന്തിനാ bro delete ചെയ്ത , ഞാൻ time കിട്ടുമ്പോൾ വയ്ക്കാൻ ഇട്ടിരുന്ന ആയിരുന്നു

  7. Changadhi,
    nice. nannaittundu.
    Kadha vaichappol orma vannadhu kore kalathinu munpu malappurathu oru teacher bhiksha yajikkunnadhu kandu pazhya student, teachere, avante vettilekku kootikondu vannadhu social media viral ayirunnu.

  8. I love you

  9. വേദനയും.. സന്തോഷവും നിറഞ്ഞ കുറച്ചു സമയം ഈ കഥക്ക് ഒപ്പം.. ❤❤

  10. നൗഫൂ മച്ചാനേ ഒരു രക്ഷയുമില്ല അടിപൊളി എഴുത്ത് ???❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????
    തുടക്കം മുതൽ ഒടുക്കം വരെ കണ്ണീരോടെ മാത്രമേ വായിക്കാൻ കഴിഞ്ഞൊള്ളൂ?❤️❤️❤️❤️❤️❤️❤️❤️❤️❤️

  11. നന്മയുള്ള ഒരു ചെറുകഥ വായിച്ചു തീർന്നപ്പോൾ നൊമ്പരമുണർത്തി, നൗഫു ഭായ് നന്നായി എഴുതി, ആശംസകൾ…

  12. Nice story man?

Comments are closed.