പ്രതികാരം [Tom David] 99

പ്രതികാരം

Author :Tom David

എന്റെ ആദ്യത്തെ കഥക്ക് support തന്ന എല്ലാവർക്കും നന്ദി…. ??

 

ഇതൊരു ചെറിയ കഥയാണ് ആർക്കൊക്കെ ഇഷ്ടപ്പെടും എന്ന് അറിയില്ല കഴിഞ്ഞ കഥയിൽ ഉണ്ടായിരുന്ന അക്ഷരത്തെറ്റുകൾ ഈ കഥയിൽ ഉണ്ടാവാതിരിക്കാൻ പരമാവതി ശ്രമിച്ചിട്ടുണ്ട് അറിയാതെ എന്തെങ്കിലും ഉണ്ടെങ്കിൽ എല്ലാവരും ഷെമിക്കുക ഇഷ്ടപ്പെടുക ആണെങ്കിലും അല്ലെങ്കിലും അഭിപ്രായം പറയുക….. ?

 

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

 

 

“പറന്നു പോവുക ആയിരുന്ന എനിക്ക് പെട്ടന്നാണ് പുറകിൽ നിന്ന് അടി വീണത്. തെറിച്ചു അവിടെ ഉണ്ടായിരുന്ന ഭിത്തിയിൽ തല ഇടിച്ചു വീണു അപ്പോൾ തന്നെ എന്റെ ബോധം പോയി.

കണ്ണ് തുറന്നപ്പോൾ ഇരുട്ട് നിറഞ്ഞ മുറിയിൽ ആയിരുന്നു. ജനലിൽ കൂടി വന്ന സൂര്യപ്രകാശം കണ്ണിലേക്ക് അടിച്ചു കയറി അത് ആ മുറിയിൽ കുറച്ചു വെളിച്ചം നൽകിക്കൊണ്ടിരുന്നു. ശരീരം മുഴുവൻ വേദന അനുഭവപ്പെട്ടു മെല്ലെ ചിറകുകൾ വിടർത്താൻ നോക്കി എന്നാൽ കഴിഞ്ഞില്ല. ഒരു മേശയുടെ പുറത്തു കിടത്തിയിരിക്കയായിരുന്നു എന്നെ.

പെട്ടന്ന് ആ മുറിയുടെ വാതിൽ തുറന്നു ഒരു ഇരുണ്ട രൂപം മുന്നിലേക്ക്‌ നടന്നു വന്നു അവൻ വലതു കൈ കൊണ്ട് ലൈറ്റിന്റെ സ്വിച്ച് ഓൺ ചെയ്തു പെട്ടന്ന് ഉണ്ടായ വെളിച്ചം കാരണം ഞാൻ കണ്ണ് ഇറുക്കി അടച്ചു. കണ്ണ് തുറന്നപ്പോൾ എന്റെ മുന്നിൽ ആയി അവൻ നിൽക്കുന്നു അവന്റെ മുഖം എനിക്ക് വ്യക്തമായിരുന്നില്ല പെട്ടന്ന് അവൻ എന്റെ അടുത്തേക്ക് മുഖം കൊണ്ടുവന്നു ചിരിച്ചുകൊണ്ട് ചോദിച്ചു.

“പേടിച്ചു പോയോ, പേടിക്കണ്ട ഒന്നും ചെയ്യില്ല ഞാൻ…..”

അവന്റെ കണ്ണ് മുഴുവൻ ചുമന്നിരുന്നു വായിൽ നിന്നും മദ്യത്തിന്റെ മണം എന്റെ മൂക്കിലേക്ക് അടിച്ചു കയറി. അവന്റെ പല്ലുകളിൽ ഹാൻസിന്റെ കറ ഉണ്ടായിരുന്നു.

ഞാൻ ഒരിക്കൽ കൂടി എഴുന്നേൽക്കാൻ ശ്രമിച്ചു എന്റെ ചലനം ശ്രദ്ധിച്ചിട്ടെന്നാവണ്ണം അവൻ എന്റെ ഇടതു ചിറകിൽ പിടുത്തമിട്ടു. മറുകൈ കൊണ്ട് എന്റെ വയറിൽ പിടിച്ചു ചിറകു അവൻ വലിച്ചു കീറി അവൻ എത്രത്തോളം ശക്തൻ ആണെന്ന് എനിക്ക് മനസ്സിലായി ഇനി ഇവിടെ നിന്ന് ഒരു മടക്കം ഇല്ല എന്ന് എന്റെ മനസ്സ് പറഞ്ഞു.

ആദ്യം ചിറകിന്റെ കുറച്ചു ഭാഗം മാത്രം ആണ് അവനു കീറാൻ കഴിഞ്ഞത് പിന്നീട് അവൻ എന്റെ ഇടതു ചിറകു പൂർണമായും വലിച്ചു കീറി എടുത്തു മാറ്റി എന്റെ പുറത്ത് നിന്നും ചോര ചീറ്റി തെറിച്ചു.

അതിനു ശേഷം അവൻ വലതു ചിറകും അവൻ വലിച്ചു ഊരി കളഞ്ഞു അവൻ എന്നെ കൊന്നിരുന്നു എങ്കിൽ എന്ന് എനിക്ക് തോന്നി. അടുത്തതായി അവൻ എന്റെ കൈകളും കാലുകളും വലിച്ചു ഒടിച്ചു എടുത്തിരുന്നു.

18 Comments

  1. Nannayittund. Paavam Ramanan kothuk. Cheyyatha kuttathinu kurushiletta pettallo…

    1. രമണൻ കൊതുകിന്റെ ആത്മാവിന് നിത്യയശാന്തി ലഭിക്കട്ടെ…. ?

      Thanks bro ഒരുപാടു സ്നേഹം… ?

  2. ഇത്രയും ക്രൂരന്‍ ആവരുത് നിങ്ങള്‍… അഹിംസ ആവണം നമ്മുടെ മതം…

    Jai mahishmathi

    1. ഞാൻ ഒരു ലോല ഹൃദയൻ ആണ് ?

      പിന്നെ ഇതൊക്കെ അല്ലെ ഒരു സുഖം ?

      Thanks… ഒരുപാട് സ്നേഹം…?

  3. ദൈവമേ ഇങ്ങനെ ഒക്കെ ഞാനും ചെയ്തിട്ടുണ്ട്?. എന്തായാലും കൊള്ളാം സ്നേഹത്തോടെ❤️

    1. അപ്പോൾ ഒരു കഠിന ഹൃദയ ആണല്ലേ… ?

      Thanks….. ?

      1. ഏയ്‌ ഞാൻ ഒരു പാവം. ഒരു അടിക്ക് ചത്തില്ല.പിന്നെയും പറക്കാൻ ശ്രമിച്ചു. അപ്പൊ പിന്നെ വിടാൻ തോന്നിയില്ല. മെല്ലെ മെല്ലെ അതിന് നോവിക്കാതെ ഞാൻ അത് ചെയ്തു?

        1. നോവിക്കാതെ torture ചെയ്തു കൊന്നുകളഞ്ഞു അല്ലെ ?

  4. ????
    കൊള്ളാം… തുടക്കം വായിച്ചപ്പോൾ ഫാന്റസി എന്ന tag ഉണ്ടോ എന്ന് ഞാൻ നോക്കി… ?
    എന്നാലും പാവപ്പെട്ട ആ കൊതുക് എന്ത്‌ പിഴച്ചു.. അതും വെജിറ്റേറിയൻ ആയ ആൺ കൊതുക്…? ആ ഇൻവെർട്ടഡ് കോമയ്ക്ക് ഉള്ളിലെ സ്വർഗം.. ?
    നല്ലെഴുത്ത്.. ആശംസകൾ… സ്നേഹം ❤?

    1. Thank??

      ഒരുപാടു സന്തോഷം…

  5. ??? കൊള്ളാം???

    1. Thanks Bro??

  6. കൊള്ളാം. ഒരു ട്വിസ്റ്റ്‌ പ്രതീക്ഷിച്ചിരുന്നു. അത് തന്നെ സംഭവിച്ചു. പണ്ട് ഫ്രിഡ്ജിൽ ഇരുന്ന ഒരു തക്കാളിയെ എടുത്തു പെരുമാറുന്നത് ഇതേ ശൈലിയിൽ ആരോ എഴുതിയത് ഓർക്കുന്നു. എഴുത്ത് നല്ല രസമുണ്ട്. ഒരു സൈക്കോ കഥ ട്രൈ ചെയ്യാവുന്നതാണ്.

    1. Thanks bro… ?

      കഴിഞ്ഞ ദിവസം ഒരു എണ്ണത്തെ ജീവനോടെ കിട്ടി അപ്പോൾ ചെയ്ത കാര്യങ്ങൾ എല്ലാം കൂട്ടി എഴുതിയതാണ് ?

      1. ? എങ്കിൽ സ്വന്തം കഥ തന്നെ എഴുതിക്കോ.

        1. സ്വന്തം കഥ തന്നെയാണ് ഇത് ?

  7. കഥ വായിച്ച് തുടങ്ങിയപ്പോൾ ഞാൻ വിചാരിച്ചു ഇനി വല്ല സൈക്കോ കഥയും ആയിരിക്കുമെന്ന്…. ഏതായാലും വെജിറ്റേറിയൻ ആയ കൊതുക്… അത് നല്ല പ്രയോഗമാരുന്ന്…

    1. ആൺകൊതുകുകൾ വെജിറ്ററിയൻ ആണ് ?

Comments are closed.