മെർവിൻ 2  (Dead, but lives in another body) [Vickey wick] 107

മെർവിൻ 2

 (Dead, but lives in another body)


Author : VICKEY WICK

 

Previous part                          Next part 

 

ഏദൻ (ഭാഗം 2)

 

പെട്ടെന്ന് ഒരു ബലൂൺ പൊട്ടുന്ന ശബ്ദം കേട്ട് അവൻ ഞെട്ടി. അതിനൊപ്പം ലൈറ്റും തെളിഞ്ഞു. 

“ഹാപ്പി ബർത്ഡേ ടൂ യൂ… ഹാപ്പി ബർത്ഡേ ടൂ യൂ…”

പാട്ടും കയ്യടികളും. ജെനി ഓടി വന്നു കെട്ടിപിടിക്കുന്നു. അവളുടെ വക എന്തോ കൊച്ചു സമ്മാന പൊതി കൊടുക്കുന്നു. ഹാൾ മുഴുവൻ അലങ്കരിച്ചിട്ട് ഉണ്ട്. അവർ കേക്ക് മുറിച്ചു. അന്ന് ഏദനു 10 വയസു തികഞ്ഞു. ആഘോഷങ്ങൾക്ക് ശേഷം ഡിന്നർ കഴിഞ്ഞ് എല്ലാവരും ഉറങ്ങാനായി പിരിഞ്ഞു. പരസ്പരം ഗുഡ്നൈറ്റ് പറയുന്നു. ഏദൻ മുറിയിൽ എത്തി. പുറത്തു നല്ല നിലാവുണ്ട്. അവൻ ജനാലാക്കു അരികിൽ എത്തി ചന്ദ്രനെ നോക്കി നിന്നു.ചന്ദ്രൻ എങ്ങോട്ടോ ഉള്ള യാത്രയിലാണ്. മേഘങ്ങൾക്ക് ഇടയിലൂടെ… എന്നും ഇങ്ങനെ യാത്ര മാത്രമേ കാണാൻ ഉള്ളു. ഒരിടത്തും എത്തി നിൽക്കുന്നതായി കാണുന്നില്ല. പിന്നെ എന്തിനാണ് ഇങ്ങനെ ഓടുന്നത്. ചിലപ്പോൾ കറുത്ത വവിന്റെ ആന്നാകും സ്ഥലത്തു എത്തുക. അതാകും കാണാത്തത്. ഗ്രഹങ്ങളെ കുറിച്ച് ഒക്കെ അത്യാവശ്യം ധാരണ ഉണ്ടായിട്ടും അവനു ഇങ്ങനെയൊക്കെ ചിന്തിക്കാൻ ആയിരുന്നു കൂടുതൽ ഇഷ്ടം. അങ്ങനെ ചന്ദ്രനെ നോക്കി നിൽക്കെ അവൻ താഴെ കുറ്റിക്കാടിന് അടുത്ത് ഒരു കാൽപെരുമാറ്റം കേട്ടു. അവൻ ഞെട്ടി ശബ്ദം കേട്ടിടത്തെക്കു നോക്കി. ഒരു വെളുത്ത ചെന്നായ അവനെ നോക്കി നിൽക്കുന്നു. അവിടെ ഉള്ള കാടുകളിൽ ചെന്നായ ഉള്ളതിനാൽ അവനു അത്ഭുതം തോന്നി ഇല്ല. എന്നാൽ അതിന്റെ പ്രതിമ പോലെ ഉള്ള നിൽപ്പും തുറിച്ച നോട്ടവും കുറച്ച ഭയപ്പെടുത്തുന്നത് ആയിരുന്നു. അധികം വൈകാതെ അത് നോട്ടം പിൻവലിച്ച് ചെറിയ കാടുകൾക്കു ഇടയിലേക്ക് നടന്നു മറഞ്ഞു. ഏദൻ ദീർഘമായി ഒന്നു നിശ്വസിച്ചു കട്ടിലിൽ കയറി കിടന്നു. തണുപ്പ് മാറ്റാനായി പതിയെ പുതപ്പ് എടുത്തു പുതച്ചു. കണ്ണുകൾ പതിയെ അടച്ചു.

 

“ഏദൻ വേഗം എണീറ്റു വന്നു കാപ്പികുടിക്കു. തണുപ്പുള്ള സമയം അല്ലെ, കാപ്പി ചൂടാറും മുൻപ് കുടിച്ചാൽ ഒരു ഉന്മേഷം ഉണ്ടാകും.”

 

അമ്മയാണ് ഏദൻ പതിയെ പുതപ്പിൽ നിന്നും ഊർന്നു ഇറങ്ങി. പല്ലുതേച്ചു കാപ്പികുടി തുടങ്ങി. 

 

അന്ന് ഒരു ശനിയാഴ്ച ആയിരുന്നു. ഏദൻ പതിയെ പുറത്തേക്ക് ഇറങ്ങി. അവൻ പുല്ലിൽ കൂടി നടക്കുമ്പോൾ ആ ചെന്നായയുടെ കാൽ പാടുകൾ കണ്ടു. നല്ല മഞ്ഞുണ്ടായിരുന്നതിനാൽ മണ്ണ് കുതിർന്നു ചെറിയ ചെളി ആയിരുന്നു. അതിനാൽ കാൽപാടുകൾ തെളിഞ്ഞ് കാണാം. പൈൻ മരക്കാടുകൾ കഴിഞ്ഞാൽ പിന്നെ കൊടും കാടാണ്. അവൻ നടന്നു നടന്നു പൈൻ കാടിന്റെ അറ്റത്ത്‌ എത്തി. താഴേക്കു ചെറിയ പുൽമൈതാനം ആണ്. അതു കഴിഞ്ഞാൽ കൊടും കാട് തുടങ്ങും. അവൻ പൈൻ കാടിന്റെ അവസാനത്ത്‌ എത്തി നിന്നു. ചെന്നായയുടെ കാൽപാടുകൾ താഴേക്കു പോകുന്നു. അത് ആ വലിയ വനത്തിലേക്ക് ആയിരിക്കും പോയിട്ട് ഉണ്ടാകുക. അവൻ തുടർന്ന് പോകാൻ മടിച്ചു നിന്നു. ആ വലിയ കാട്ടിലേക്ക് ഒറ്റക്ക് പോകാൻ അവനു ധൈര്യം വന്നില്ല. ഉടനെ പിറകിൽ നിന്നും ‘അമ്മ വിളിക്കുന്ന ശബ്ദം. ഒരുപാട് ദൂരത്തു നിന്നാണ്. അവൻ തിരികെ നടന്നു. 

 

അവൻ വീട്ടിലെത്തി. എല്ലാവരും കാപ്പി കുടിക്കുന്ന തിരക്കിലാണ്. ജെനി എന്തെല്ലാമോ എടുത്ത് പ്ലേറ്റിലേക്ക് ഇടുന്നുണ്ട്. ഇത്ര വലിയ ഭക്ഷണ പ്രിയ ആയിരുന്നിട്ടും അവൾക്കു തീരെ വണ്ണം ഉണ്ടായിരുന്നില്ല. ഏദന്റെ പപ്പയുടെ പേര് ജെയിംസ് എന്നായിരുന്നു. ചുരുക്കി ജെയിം എന്നു വിളിക്കും. അമ്മയുടെ പേര് ബെല്ല. 

23 Comments

  1. ആ വെളുത്ത ചെന്നായയുടെ തുറിച്ചു നോട്ടം അത് പോലെ തന്നെ മനസ്സിൽ വന്നു…. ഈവൻ കാർ രണ്ടു തവണ സ്റ്റാർട്ട്‌ ആക്കേണ്ടി വന്നത് പോലും ഒരു ദുസ്സൂചന അല്ലെ… കൊള്ളാം.. ?❤
    ആ ചേസിങ്ങും നന്നായിരുന്നു..

    1. ഇല്ല പാർട്ടിലും കമന്റ്‌ ഇണ്ടല്ലോ.

      1. ഓരോ പാർട്ടിനും മനോഹാരിത ഉണ്ടല്ലോ സുഹൃത്തേ.. ?

  2. NITHIN RAJAGOPAL

    ❣️

  3. ? ▄︻デᴘ̷ᴀ̷ʀ̷ᴛ̷ʜ̷ᴀ̷s̷ᴀ̷ʀ̷ᴀ̷ᴅ̷ʜ̷ʏ̷_̷ᴘ̷s̷══━一 ?

    ❤️?

  4. Polichu… Go on.. ??

    1. താങ്ക് യു

  5. Story ??

    Curiosity level ??

  6. Bro നല്ല ഒരു theme ആണ് ദയവായി സമയം എടുത്ത് ഡെവലപ് ചെയൂ ആദ്യ പാര്‍ട്ടിൽ പറഞ്ഞത് തന്നെ അക്ഷരപിശകും പേജ് കുറവും പെട്ടന്ന് author ആകാൻ ആണ് എന്ന് കണ്ടു പക്ഷേ എന്റെ suggestion ഇത് എല്ലാം കുടെ ഒരു part ആകി ഇടണം എന്നാണ് കാരണം തുടക്കം page കുറവും ഒക്കെ ആണെങ്കിൽ വായിക്കാതെ ഇരിക്കുന്ന ഒരുപാട് പേര് ഉണ്ട്
    Any way please continue

    1. ഞാൻ പേജ് കൂട്ടുന്നത് ആണ്. എന്നാലും ഓതേര്സ് ലിസ്റ്റിൽ ഒന്നു കേറട്ടെ ബ്രോ. അല്ലാതെ ഒരു സമാധാനം ഇല്ല. ഇത് ഞാൻ പണ്ട് എഴുതിയ കഥയാ. ഇപ്പോൾ എഴുത്ത്‌ ഒരുപാട് മാറിട്ട് ഉണ്ട്. കഥ ഒരു പരിധിവരെ ഡെവലപ്ഡ് ആണ്. ഇങ്ങോട്ട് പകർത്തി എഴുതുന്നു എന്നെ ഉള്ളു. പിന്നെ 1സ്റ് ഇടുന്ന 4 പാർട് ഇൽ പേജ് കുറവാണേൽ പിന്നീട് പുറകോട്ട് പോയി വായിക്കുന്നവർക്ക് എളുപ്പം ആകുല്ലോ.

  7. ♥♥♥

  8. Bro ingane kandal mathi. Kadhayude peru mervin ennanu. Kadha ithuvare mervinil ethiyit polum illa. Appo kadhayude phase kurach kuranja pole ille. Ith mattu stories pole alla oru different mode aanu. Edane oru starting mathram aayi kaanuka. Edane vechu orupaad vivarikkan kazhiyilla. Avanu suhruthukkalo matto illa. Family um aayi polum orupaad samsarikkarilla. Pinne avante life engane kuduthal vivarikkum. Allenkilum athinte avasyam illa. Ath pinneed manasilakum. Pinne kazhinja pravasyam hallil iruttayirunnit onnum undayillallo. Real insidents varan irikkunnathe ullu. Trust me. Njan stop cheyhta points orikkalum rasam kalayilla. Next point il ath pokathe irikkana avide nirthunnath.

  9. നന്നായിട്ടുണ്ട് പറഞ്ഞ പോലെ അക്ഷരത്തെറ്റ് ഉണ്ട് എങ്കിലും ഈ പാർട്ടും കൊള്ളാം ഇനി എഴുതുമ്പോൾ കഴിയുമെങ്കിൽ page കൂട്ടി എഴുതാൻ ശ്രമിക്കണം എന്നൊരു suggestion മാത്രമേ ഉള്ളു പക്ഷെ എഴുതിയ ഭാഗം വരെ എനിക്ക് ഇഷ്ടപ്പെട്ടു വീണ്ടും ഇതേ പോലെ നല്ലൊരു പാർട്ടിനായ് കാത്തിരുന്നു
    With❤️

    1. Page koottan agraham und. But vegam 4 story complete aayal authors listil kayaram. Athinu sesham page koottunnath aayirikkum.

  10. കഥ നല്ല രസം ഉണ്ട്… രണ്ട് കാര്യങ്ങൾ ഉണ്ട് പറയാൻ… ഒന്ന് ബ്രോ ആദ്യമേ പറഞ്ഞു… വായിച്ചു നോക്കി ഇല്ല എന്ന്… ആകെ 3 പേജ്…400-500 വേർഡ്‌സ്.. ഒന്നുടെ വായിച്ചു നോക്കണമായിരുന്നു.. അക്ഷര തെറ്റ് മാത്രം അല്ല… ഇമ്പ്രൂവ് ആകും കഥ…
    2. കഥ സ്ലോ ആക്കണം… ഇത്തിരി കൂടി വിവരിച്ചു എഴുതുക… പിന്നെ പേജ് കൂട്ടു…15 പേജ് ഒക്കെ എഴുതി id… ഇത്‌ ആ പേടി വന്നപ്പോൾ നിന്നു… ❤️

    1. Angane ninnal alle next part enthannu oru curiosity undaku. Ith njan pand ezhuthiya kadha aanu. Ippo malayalathil type cheyyunnu enne ullu. Pinne enikk ithil ethra ezhuthumbo aanu oru page aakunnath nnu ariyilla.

    2. Ith already orupaad und. Ethra venamenkilum kondupokavunna reethiyil ulla story aanu. ഏദൻ oru starting mathram aanu. Eppozhum thrillil nirthan aanu vegam situations konduvarunnath.

    3. Bro ingane kandal mathi. Kadhayude peru mervin ennanu. Kadha ithuvare mervinil ethiyit polum illa. Appo kadhayude phase kurach kuranja pole ille. Ith mattu stories pole alla oru different mode aanu. Edane oru starting mathram aayi kaanuka. Edane vechu orupaad vivarikkan kazhiyilla. Avanu suhruthukkalo matto illa. Family um aayi polum orupaad samsarikkarilla. Pinne avante life engane kuduthal vivarikkum. Allenkilum athinte avasyam illa. Ath pinneed manasilakum. Pinne kazhinja pravasyam hallil iruttayirunnit onnum undayillallo. Real insidents varan irikkunnathe ullu. Trust me. Njan stop cheyhta points orikkalum rasam kalayilla. Next point il ath pokathe irikkana avide nirthunnath.

Comments are closed.