രാജവ്യൂഹം 4 [നന്ദൻ] 1031


രാജവ്യൂഹം അധ്യായം 4

Author : നന്ദൻ

[ Previous Part ]

 
രാക്കമ്മ വല്ലാത്തൊരു ദേഷ്യത്തിൽ തന്നെ ആയിരുന്നു….അരവിന്ദൻ രക്ഷപെട്ടിരിക്കുന്നു തന്റെ മകൾ ചൈത്ര തന്നോട് കയർത്തു സംസാരിച്ചു കൊണ്ട് ഇറങ്ങി പോയിരിക്കുന്നു അവർക്കു സകലതും ചുട്ടെരിക്കണം എന്നു തോന്നി.. റൂമിനുള്ളിൽ അവർ പല ആവർത്തി അങ്ങോട്ടുമിങ്ങോട്ടും വെരുകിനെ പോലെ നടന്നു…

..അരവിന്ദൻ… അവൻ തനിക് ഒരു ഇരയെ അല്ല…താൻ വിചാരിച്ചാൽ ആ ചാപ്റ്റർ മണിക്കൂറുകൾക്കുള്ളിൽ ക്ലോസ് ചെയ്യും….വേണ്ടാത്ത തല വേദനയാണ് എടുത്തു തലയിൽ വെച്ചത്.. ശക്തിയുടെ നിർബന്ധത്തിനാണ് ഇങ്ങനൊരു പ്ലാൻ ചെയ്തത്…
നൂഡിൽസ്.. അതിലെ മസാല മാറ്റി സപ്ലൈ ചെയ്തത്… ദേഷ്യത്തോടെ രാക്കമ്മ നിലത്തേക്ക് അമർത്തി ചവുട്ടി…

ടേബിളിന് മുകളിൽ വെച്ചിരുന്ന ജെഗിൽ നിന്നും വെള്ളമെടുത്തു അവർ മടു മടാന്ന് കുടിച്ചിറക്കി..

“അമ്മാ ഗൗഡ സാർ വന്നിരിക്കുന്നു “” അംഗരക്ഷകരിൽ ഒരാൾ വന്നറിയിച്ചു

“എന്താണ് എന്റെ രാക്കമ്മയ്ക്കു മുഖത്തു ഇത്ര കനം ” രാക്കമ്മയുടെ തോളിൽ കയ്യിട്ടു ഹാളിലേക്കു കയറുന്നതിനിടയിൽ ആനന്ദ ഗൗഡ ചിരിയോടെ ചോദിച്ചു…

“”ഹേയ് ഒന്നുമില്ല… “” ചുമൽ ഒന്ന് കൂച്ചി രാക്കമ്മ നിഷേധാർഥത്തിൽ തല രണ്ടു വശത്തേക്കും ചലിപ്പിച്ചു..

“”ഞാൻ വിശ്വസിക്കില്ല… ഞാൻ നിന്നെ ആദ്യമായി കാണുക അല്ലല്ലോ.. “” ഗോൾഡൻ ഫ്രയിം കണ്ണടയുടെ മുകളിലൂടെ രാക്കമ്മയുടെ മുഖത്തേക് ചുഴിഞ്ഞു നോക്കി കൊണ്ട് ഗൗഡ പറഞ്ഞു…

“”രാക്കമ്മയ്ക്കു സോൾവ് ചെയ്യാൻ പറ്റാത്ത പ്രശ്നം ആണേൽ പറഞ്ഞോ… ഈ ഗൗഡ സോൾവ് ചെയ്തു തരാന്നെ… “”ബെഡ് റൂമിലെ സെറ്റിയിലേക് ഇരുന്നു കൊണ്ട് ഗൗഡ പറഞ്ഞു…

ടീപൊയിൽ ഇരുന്ന hennesy യുടെ അടപ്പു തുറന്നു ഗ്ലാസ്സിലേക് പകർന്നു കൊണ്ട് രാക്കമ്മയും ഗൗടയുടെ അടുത്ത് വന്നിരുന്നു… രാക്കമ്മ പകർന്നു കൊടുത്ത മദ്യം ഓരോ സിപ് കഴിക്കുന്നതിനിടയിൽ ട്രേയിൽ ഇരുന്ന ഡാർക്ക്‌ ചോക്ലേറ്റ് എടുത്തു അതിന്റെ പുറത്തേ ഗോൾഡൻ കവർ കളഞ്ഞു പതിയെ നുണഞ്ഞു കഴിച്ചു കൊണ്ടിരുന്നു.. അതാണ് ഗൗടയുടെ ശീലം അത് കൊണ്ട് തന്നെ ഗൗഡ വരുന്ന ദിവസങ്ങളിൽ അയാളുടെ ഇഷ്ടപെട്ട ബ്രാൻഡ് ആയ hennesy ടീപൊയിൽ റെഡി ആയിരിക്കും കൂടെ ഡാർക്ക്‌ ചോക്ലേറ്റും….

“”ഹ്മ്മ് ഇനി പറയൂ… എന്താണ് പ്രശ്നം..””

രാക്കമ്മയുടെ ചുമലിൽ പിടിച്ചു തന്നോട് ചേർത്തിരുത്തി കൊണ്ട് ഗൗഡ വീണ്ടും ആരാഞ്ഞു.. പക്ഷെ ഈ വട്ടം ആ ശബ്ദത്തിൽ ഗൗരവം കലർന്നിരുന്നു

രാക്കമ്മയും തന്റെ കയ്യിലെ മദ്യം ഒന്ന് സിപ് ചെയ്തു… പിന്നെ രാവിലെ മുതൽ നടന്ന കാര്യങ്ങൾ അവർ ഗൗഡയോട് പറഞ്ഞു…

എല്ലാം കേട്ട ശേഷം ഗൗഡ ഒന്ന് തല കുലുക്കി…

“വിട്ടു കളയരുതായിരുന്നു അവനെ…”. കാരണം മറ്റൊരു പ്രധാന കാര്യം പറയാൻ കൂടി വേണ്ടിയാണ് ഞാൻ ഇവിടെയ്ക്കു വന്നത്..

“”എന്താ… “”രാക്കമ്മ മുഖം ഉയർത്തി…

കുറെ വര്ഷങ്ങളായി ഗവണ്മെന്റ് നിർത്തി വെച്ചിരുന്ന ഗോൾഡ് മൈനിങ് വീണ്ടും തുടങ്ങാൻ പോകുന്നു…

എവിടെ കോളാറിലോ???

“”ഹേയ് കോളാരിലെ സ്വർണം ഒക്കെ പണ്ടേ ഊറ്റി എടുത്തതല്ലേ… പുതിയ മൈനിങ് ഇവിടെ ഈ ബെല്ലാരിയിൽ… അതിനുള്ള അനുമതി രാക്കമ്മയുടെ കമ്പനിയ്ക്കു ഞാൻ വാങ്ങി തരും…””
“”പിന്നെ നമുക് എതിരാളി ആയി നാഗരാജ ഹെഗ്‌ഡെ ആണുള്ളത് അത് കൊണ്ട് ഇങ്ങനെ ഉള്ള പ്രശ്നങ്ങൾ ഉണ്ടാവരുത്… അവൻ അത് മുതലെടുത്തു എങ്ങനെയും ആ പ്രൊജക്റ്റ്‌ ബ്ലോക്ക്‌ ചെയ്യാൻ ശ്രെമിക്കും..””
“”കേട്ടിട്ടില്ലേ നീർക്കോലിക് വിഷമില്ല പക്ഷെ അത് കടിച്ചാലും അത്താഴം മുടങ്ങും…””

19 Comments

  1. ഒറ്റപ്പാലം ക്കാരൻ

    ???

  2. അന്ധകാരത്തിന്റ രാജകുമാരൻ

    ❤?♥♥?

  3. കഥയുടെ ഗതി തന്നെ മാരിയല്ലോ…… അപ്പോൾ ഇനി പ്രതികാരം..

  4. പട്ടാമ്പിക്കാരൻ

    ??

  5. മാലാഖയെ പ്രണയിച്ചവൻ

    ? sed aaki . Waiting for next part

  6. Sed aayi…ennallum adipoli bro

  7. കൊള്ളാം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹപൂർവ്വം ആരാധകൻ ❤️

  8. ഏക - ദന്തി

    നന്ദാ , അടിപൊളി .. ഇനി കഥക്ക് ഇച്ചിരെ കൂടി ദമ്മ് കൂടും … ചെറിയ സങ്കടം ഉണ്ട് എന്നാലും … കഥ തുടരട്ടെ ….

  9. Deepak RamaKrishnan

    Twist in the tale? sad akkiya part?

  10. സൂര്യൻ

    ?

  11. *വിനോദ്കുമാർ G*❤

    ❤❤❤❤❤❤❤♥❤❤❤♥❤♥????????❤♥♥♥♥♥♥♥♥♥♥♥

  12. അടിപൊളി..

  13. നിധീഷ്

    ഇത് ഞാൻ കഴിഞ്ഞ പാർട്ടിലേ പ്രതീക്ഷിച്ചതാരുന്നു….
    അരവിന്ദനും ഭരയും മകനും മരിക്കുന്നതിന് പകരം ആക്‌സിഡന്റ് ആയി രക്ഷപ്പെടുന്ന രീതിയിൽ ആയിരുന്നെങ്കിൽ ഇതൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ പോലായേനെ… ഇതിപ്പോൾ പ്രതികാരത്തിലേക്കുമാറി…എന്തായാലും കഥ കൊള്ളാം…❤❤❤❤❤

Comments are closed.