666 മത്തെ ചെകുത്താൻ -2 [ജൂതൻ] 141

“””അറിയില്ല… അത് ആർക്കും അറിയില്ല…അവർക്ക് വേണ്ടി ജീവിച്ചു അവരുടെ ലക്ഷ്യങ്ങൾ മനസിലാക്കിയവരെ എല്ലാം അവർ ഇല്ലാതാക്കി…അവരുടെ ലക്ഷ്യങ്ങൾ അറിയുന്നവരിൽ ചുരുക്കം ചിലർ ഇന്നും ജീവിച്ചിരിപ്പുണ്ട്… ഒരിക്കൽ എങ്കിലും ഞാൻ കൊല്ലേണ്ട ആളുടെ പേര് പറയുമ്പോൾ അതിൽ ഒരാളെങ്കിലും ഒണ്ടാവും എന്ന് ഞാൻ വിശ്വസിക്കാറുണ്ട്….”””

“””അവരെക്കുറിച്ചു അറിഞ്ഞിട്ട് എന്തിനാ ക്രിസ്റ്റി ഇനി…?

“””കണ്ട് പിടിക്കണം… എന്നെപ്പോലെ കൊറച്ചു പേരുടെ ജീവിതം വെച്ചു തമാശകളിക്കുന്നവരെ കണ്ടുപിടിക്കണം…”””

ക്രിസ്റ്റിയുടെ കണ്ണുകളിൽ കോപം നിറഞ്ഞു

പെട്ടെന്ന് അവന്റെ മുഖഭാവത്തിൽ വന്ന മാറ്റം കണ്ട് അവൾ അവനെ തട്ടി വിളിച്ചു

പെട്ടെന്ന് അവൻ ഞെട്ടി ഉണർന്നു

മുൻപിൽ നിൽക്കുന്ന ദർഷയെ കണ്ടവൻ പിറകിലേക്ക് മാറി

പെട്ടെന്ന് എന്തോ ഓർത്തത് പോലെ അവൻ പോക്കറ്റിൽ പരാതി

തേടിയ സാധനം അവിടെ കണ്ടില്ല

നിലത്തു നോക്കിയപ്പോൾ ആണ് തോക്ക് കിടക്കുന്നത് കണ്ടത്

വേഗം അത് അവൻ എടുത്തു

ബുള്ളറ്റ് ഒണ്ടോ എന്ന് വേഗം തന്നെ പരിശോധിച്ചു

പിന്നെ ഒരു ഭാവമാറ്റം പോലും കാണിക്കാതെ ദർഷക്ക് നേരെ തോക്ക് ചൂണ്ടി

അത് കണ്ട ദർഷ ആദ്യം ഒന്നു പരിഭ്രമിച്ചെങ്കിലും പിന്നീട് അവൾ വളരെ സമാധാനത്തോടെ തന്നെ നിന്നു

“”””എന്നോട് ക്ഷമിക്കണം ദർഷ… എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാ…പക്ഷെ ഒരിക്കലും എനിക്ക് നിന്നെ സ്വന്തമാക്കാൻ കഴിയില്ല.. അതിനുള്ള അർഹത പോലും എനിക്കില്ല…”””

“””മതി ക്രിസ്റ്റി…. നീ എന്നേ കൊന്നോളു.. എനിക്കിപ്പോ സന്തോഷം മാത്രമെ ഉള്ളു… ഒരിക്കൽ പോലും നീ ആരോടും പറയാത്ത കാര്യങ്ങൾ ആണ് നീ എന്നോട് പറഞ്ഞത്….ഇപ്പൊ എന്റെ മുൻപിൽ നിൽക്കുന്നത് ഒരു ചെകുത്താൻ ആണ്… അത് നീ തന്നെ പറഞ്ഞു… പക്ഷെ കൊറച്ചു മുൻപ് വരെ ഞാൻ കണ്ടു ഞാൻ ഇഷ്ടപ്പെട്ട ക്രിസ്റ്റിയെ…. അതാണ് ശെരിക്കും നീ… ഇപ്പൊ എന്റെ മുൻപിൽ നിൽക്കുന്നത് ക്രിസ്റ്റി അല്ല… ആരൊക്കെയോ വിഷമം കുത്തി നിറച്ച ഒരു കൊലയാളി ആണ്….””””

ഇതെല്ലാം കേട്ട ക്രിസ്റ്റിയുടെ കൈകൾ താഴ്ന്നു

“””ഇനി നിനക്ക് എന്താ വേണ്ടത്… നിന്റെ രഹസ്യങ്ങൾ അറിഞ്ഞ നിന്റെ മനസ്സ് മനസിലാക്കിയ ഒരാൾ പോലും ഭൂമിയിൽ പാടില്ല.. അതുപോലെ തന്നെ ഞാനും.. അല്ലെ..”””

അത് കേട്ട ക്രിസ്റ്റി എന്തോ പറയാൻ വന്നു

അപ്പോഴേക്കും അവൾ ക്രിസ്റ്റി കൊണ്ട് വന്നിരുന്ന കുപ്പി കയ്യിൽ എടുത്തിരുന്നു

നിമിഷനേരം കൊണ്ട് തന്നെ അതിന്റെ അടപ്പ് തുറന്നവൾ അതിലെ ചാരനിറം കലർന്ന പൊടി വായിലേക്ക് കമിഴ്ത്തി

അത് കണ്ട ക്രിസ്റ്റി ഒരു നിമിഷം എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നിന്നു

അപ്പോഴും ദർഷയുടെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു

വേഗം തന്നെ ക്രിസ്റ്റി പൂളിലേക്ക് എടുത്തു ചാടി

വെള്ളത്തിലേക്ക് വീഴാൻ പോയ ദർഷയെ അവൻ വേഗം വലിച്ചു നിലത്തു കിടത്തി

അവളുടെ കണ്ണുകൾ പാതി അടയാൻ തുടങ്ങി

ക്രിസ്റ്റി അവളുടെ കവിളിൽ പതിയെ അടിച്ചു വിളിച്ചു

14 Comments

  1. Bakki onnum illade

  2. Bakki onnum illade

  3. bro darsha marikkenda

  4. Adipoli✌ firstil aalukalde perukal paranhappo confusion aayipoyi…. pinne oohich oke aayi…. oru variety theme nice✌

  5. ♥♥♥♥♥♥

  6. Thrilling story

  7. ✨✨?♥️

  8. Waiting for next part. Yet to understand the story

  9. രുദ്രരാവണൻ

    Second part❤

  10. ❣️❣️❣️???

Comments are closed.