666 മത്തെ ചെകുത്താൻ -2 [ജൂതൻ] 141

ബാഗിൽ നിന്ന് ഒരു പെട്ടി എടുത്തു അതിൽ രണ്ടു ഐഫോണും മുൻപ് നശിപ്പിച്ച് കളഞ്ഞുത് പോലുള്ള ഒരു ചെറിയ ഫോണും ഉണ്ടായിരുന്നു

അതിൽ നിന്ന് ഒരു ഐഫോൺ എടുത്തു പുതിയ സിം ഇട്ടു.. ശേഷം ഒരു നമ്പറിലേക്ക് വിളിച്ചു… കാൾ കണക്ട് ആയതും അയാൾ ഫോൺ ഓഫ്‌ ചെയ്തു പോക്കറ്റിൽ ഇട്ടു

പിന്നെ ഒരു ഹോട്ടൽ ലക്ഷ്യമാക്കി യാത്ര തുടങ്ങി

****************************

ജോയുമായി ആലക്കൽ തറവാടിന്റെ മുറ്റം കടന്ന് വിഷ്ണുവിന്റെ കാർ വന്നുനിന്നു

സുമിത്രയും രാഗവനും രേവതിയും മുതൽ ആ തറവാട്ടിലെ ജോലിക്കാർ വരെ കാത്തു നിന്നിരുന്നു വീടിന് മുന്നിൽ

അശോകൻ രാവിലെ ആശുപത്രിയിൽ എത്തിയപ്പോ തന്നെ തിരിച്ചു പോയിരുന്നു

കാറിൽ നിന്നിറങ്ങിയ വിഷ്ണു രാഘവന്റെ അരികിലേക്ക് വന്നു

ഉമ്മറത്തെ ചാരുകസേരയിൽ നിന്നായാൾ എഴുന്നേറ്റ് വന്നു

“””അവന് എങ്ങനെ ഒണ്ട് വിഷ്ണു… കുറവ് ഇല്ലേ…?

അയാൾ ചോദിച്ചു.. സുമിത്രയും അവർക്കരികിലേക്ക് വന്നു

വിഷ്ണു എന്നാൽ ഒന്നും പറയാതെ അവരെ തന്നെ നോക്കി നിൽക്കുക ആയിരുന്നു

അത് കണ്ട സുമിത്രക്ക് ആധി കൂടാൻ തുടങ്ങി

“””കുറവില്ലേ വിഷ്ണു…?

സുമിത്ര ചോദിച്ചു…

“””എന്ത് കുറയാൻ…!

അയാൾ നിലത്തു നോക്കികൊണ്ട് വിഷമം ഭാവിച്ചു

ഇതേ സമയം കാറിനുള്ളിൽ ഇരുന്നു തന്റെ ചെറിയമ്മയെയും മുത്തച്ഛനെയും മുത്തശ്ശിയെയും നോക്കി കാണുക ആയിരുന്നു അവൻ

ദിവസവും അരികിൽ വന്നു സങ്കടപ്പെടുകയും കരയുകയും ചെയ്യുന്ന അവരുടെയെല്ലാം മുഖം അവന്റെ മനസ്സിൽ എവിടെയോ തങ്ങി നിന്നിരുന്നു

പക്ഷെ ഒന്നിനും വക്തത ഇല്ലായിരുന്നു

കാറിൽ നിന്ന് പറഞ്ഞിട്ട് വെളിയിൽ ഇറങ്ങിയാൽ മതിയെന്ന് പറഞ്ഞിട്ടാണ് വിഷ്ണു പോയത്

അവരുടെയെല്ലാം മുഖഭാവം കണ്ട ജോയ്ക്ക് മനസിലായി വിഷ്ണുചേട്ടൻ അവിടെ പോയി പറഞ്ഞു കൊളമാക്കി എല്ലാത്തിനെയും ഇപ്പൊ കരയിക്കുമെന്ന്

“””വിഷ്ണുച്ചേട്ടൻ ഇത് കൊളമാക്കും..”””

സ്വയം പറഞ്ഞുകൊണ്ട് ജോ കാറിന്റെ ഡോർ തുറന്നിറങ്ങി

കാലങ്ങൾക്ക് ശേഷം സ്വന്തം മണ്ണിൽ കാലുകുത്തിയപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം അവന് തോന്നി

വീടിന്നിരുവശത്തുമുള്ള വയൽ ആണ് ആദ്യം അവന്റെ ശ്രദ്ധയിൽ പെട്ടത്

കൊറച്ചു നേരം ആ പച്ചപ്പിൽ നോക്കി നിന്നപ്പോ എന്തെന്നില്ലാത്ത ഒരു തണുപ്പ് ശരീരത്തിന് തോന്നി

അവൻ കാറിന്റെ ഡോർ അടച്ചിട്ടു പിറകിലേക്ക് തിരിഞ്ഞു നോക്കി

ആ വീട്ടുകാർ മൊത്തം അവനെ തന്നെ തുറിച്ചു നോക്കി നിൽക്കുന്നത് ആണ് അവൻ കണ്ടത്

പലരുടെയും മുഖത്തു അത്ഭുതഭാവം.. ചിലത് സന്തോഷത്തിലേക്കും മറ്റ് ചിലത് കരച്ചിലിലേക്കും വഴിമാറുന്നു

താഴെ വിഷ്ണുചേട്ടൻ എല്ലാം കുളമാക്കിയല്ലോ എന്ന ഭാവത്തിൽ നിൽക്കുന്നു

ഇടക്ക് ഒളികണ്ണാലെ രാഘവനെയും നോക്കുന്നുണ്ടായിരുന്നു

നിമിഷം നേരം കൊണ്ട് ആ വീട്ടിലുള്ള സകലരും ജോയുടെ ചുറ്റിനും വന്നു കൂടി

ഓരോരുത്തരും പിന്നെ അങ്ങോട്ട് ചോദ്യവർഷങ്ങൾ ആയിരുന്നു

ദുബായിൽ നിന്ന് വന്ന മകനെ കണ്ട പ്രതീതി ആയിരുന്നു വിഷ്ണുവിന്

14 Comments

  1. Bakki onnum illade

  2. Bakki onnum illade

  3. bro darsha marikkenda

  4. Adipoli✌ firstil aalukalde perukal paranhappo confusion aayipoyi…. pinne oohich oke aayi…. oru variety theme nice✌

  5. ♥♥♥♥♥♥

  6. Thrilling story

  7. ✨✨?♥️

  8. Waiting for next part. Yet to understand the story

  9. രുദ്രരാവണൻ

    Second part❤

  10. ❣️❣️❣️???

Comments are closed.