666 മത്തെ ചെകുത്താൻ -2 [ജൂതൻ] 141

അവൾ ചോദിച്ചു

അവൻ നിശബ്ദതനായി ഇരുന്നു

അവൾ പതിയെ വെള്ളത്തിലൂടെ നടന്നു വന്നു

ക്രിസ്റ്റിക്ക് തൊട്ട് മുൻപിലായി നിന്നു

അവൻ കണ്ണുകൾ ഉയർത്തി അവളെ നോക്കി

ക്രിസ്റ്റിയുടെ നിറഞ്ഞ കണ്ണുകൾ കണ്ടവളുടെ വിഷമം കൂടി

“””പറ ക്രിസ്റ്റി… എന്തിന് വേണ്ടിയാ… നിനക്ക് ഇത് ഉപേഷിച്ചൂടെ…?

അവന്റെ ഇരു കവിളിലും കൈകൾ കൊണ്ട് പിടിച്ചുകൊണ്ടു അവൾ ചോദിച്ചു

അവന്റെ കണ്ണിൽ നിന്നും ഒഴുകി ഇറങ്ങിയ കണ്ണുനീർ വിരലുകൊണ്ടുവൾ തുടച്ചു കളഞ്ഞു

ആ കണ്ണുനീരിനു പോലും ചുട്ടുപൊള്ളിക്കുന്ന ചൂടുള്ളതായി അവൾക് തോന്നി

“”””അറിയില്ല ദർഷ… ആർക്കോ വേണ്ടി ആണ് ഞാൻ ജീവിക്കുന്നത് പോലും…ആരൊക്കെയോ പറയുന്ന വാക്കുകൾ കേട്ട് അതുപോലെ പ്രവർത്തിക്കുക.. അത് മാത്രം ആണ് എന്റെ ജീവിതലക്ഷ്യം… എന്റെ മാത്രം അല്ല.. എന്നെപോലെ കുറച്ചു പേര്… ഈ ഭൂമിയിൽ എന്ത് വേണമെങ്കിലും ഞങ്ങൾക്ക് സ്വന്തമാക്കാം.. എവിടെ വേണമെങ്കിലും പോകാം.. എത്ര പണം വേണമെങ്കിലും ലഭിക്കും… ഇതേനെല്ലാം പകരമായി ആളുകളെ കൊല്ലുക…ആരിൽ നിന്നോ കിട്ടുന്ന നിർദ്ദേശങ്ങൾ കേട്ട് അവർ പറയുന്നവരെ തേടി പിടിച്ചു കൊല്ലുക… അതാണ് എന്റെ ലക്ഷ്യം.. അതിൽ നിന്ന് മാറിചിന്തിക്കാൻ എനിക്ക് ആവില്ല… അങ്ങനെ ചിന്തിക്കാൻ അവർ സമ്മതിക്കില്ല…””””

അതെല്ലാം കേട്ട് ദർഷ മിണ്ടാതിരുന്നു

“”””എന്റേയീ ജീവിതം അവരുടെ ധാനമാണ് എന്നാണ് അവർ പറയുന്നത് ദർഷ.. അതുകൊണ്ട് സ്വയം ഒന്നു ആത്മഹത്യ ചെയ്യാൻ പോലും എനിക്ക് ആവില്ല..എണ്ണിയാൽ തീരാത്തത്ര പേരെ ഞാൻ കഴിഞ്ഞ കൊറച്ചു വർഷങ്ങൾ കൊണ്ട് കൊന്നിട്ടുണ്ട്…അവരുടെ എല്ലാം ജീവനുള്ള ഹൃദയം ഈ കൈകൊണ്ടു ഞാൻ പറച്ചെടുത്തിട്ടുണ്ട്….””””

വലതുകൈ ഉയത്തി അവൻ പറഞ്ഞു

അവൾ ആ കൈയിൽ കയറി പിടിച്ചു…

“”””ആരാ ക്രിസ്റ്റി നിനക്ക് നിർദ്ദേശങ്ങൾ തരുന്നത്.. ആരെയൊക്കെയാ നീ കൊല്ലുന്നത്…?

അവൾ ചോദിച്ചു

“”””ഞങ്ങൾക്ക് നിങ്ങളെപ്പോലെ ദൈവവും ചെകുത്താനും ഒന്നുമില്ല ദർഷ… ഞങ്ങടെ ദൈവം ഒരാളാണ്…അയാൾ വളർത്തുന്ന ചെകുത്താൻമാർ ആണ് ഞങ്ങൾ…””””

“””ആരാ നിന്റെ ദൈവം..?

സംശയത്തോടെ അവൾ ചോദിച്ചു

അതിന് അവൻ ഒന്നു ചിരിച്ചു

“””ദൈവം എന്നത് ഒരു പദവി പോലെ ആണ്.. അവിടേക്ക് കാലങ്ങൾ കഴിയുമ്പോൾ ഓരോരുത്തരായി വരും.. അവരുടെ വാക്കുകൾ ഞങ്ങൾ കേട്ടെ മതിയാകു… അവർ പറയുന്നവരെ ഞങ്ങൾ കൊല്ലണം… അവർ തന്നെ ജീവിതത്തിന് പകരമായി അവർ പറയുന്നവരുടെ ഹൃദയം കാഴ്ചവെക്കണം….””””

“””നിനക്ക് അതൊന്നും ചെയ്യാതിരുന്നാൽ പോരെ… അവരുടെ വാക്കുകൾ കേൾക്കാതിരുന്നാൽ…?

അവൾ ചോദിച്ചു

“”””കേൾക്കാതിരുന്നാൽ ഒന്നും സംഭവിക്കില്ല.. എനിക്ക് പകരം വേറൊരാൾ അവരുടെ വാക്കുകൾ കേട്ട് പ്രവർത്തിക്കും… പക്ഷെ ഏതെങ്കിലും ഒരു സമയം അവരുടെ വാക്കു കേട്ട് എന്റെ ഹൃദയവും തേടി ഒരാൾ വരും… അതിൽ ഒരു മാറ്റവുമില്ല ദർഷ… ഞാൻ അവർക്ക് വേണ്ടി പ്രവർത്തിച്ചാലും ഇല്ലേലും എന്റെ സമയം ആകുമ്പോൾ അവർ എന്നേ തേടി വരും…..അവർക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ചാവേറുകൾ…”””

അത് പറഞ്ഞവൻ ചിരിച്ചു… സ്വയം കളിയാക്കികൊണ്ടുള്ള ഒരു ചിരി

“”””ആർക്ക് വേണ്ടി ആണ് ക്രിസ്റ്റി…അവരെ നിനക്ക് കൊന്ന് കളഞ്ഞൂടെ… അല്ലെങ്കിൽ വാ നമുക്ക് പോലീസിൽ കംപ്ലയിന്റ് കൊടുക്കാം..?

അവൾ പറഞ്ഞു

“”””ആരുടെ പേരിൽ കേസ് കൊടുക്കും ദർഷ….. അവരെ ഞാൻ പോലും നേരിൽ കണ്ടിട്ടില്ല…ഇവിടുത്തെ രാഷ്ട്രീയക്കാർ പോലീസുകാർ എന്തിന് പറയുന്നു ഈ പൂളിൽ വെള്ളം നിറക്കാൻ വരുന്ന തമിഴൻ വരെ അറിഞ്ഞോ അറിയാതെയോ പോലും അവർക്ക് വേണ്ടി ആണ് പ്രവർത്തിക്കുന്നത്.. അതൊന്നും പറഞ്ഞാൽ നീ എന്നല്ല ആരും തന്നെ വിശ്വസിക്കാൻ പോണില്ല….”””

അവൻ പറഞ്ഞു

“”””അവർ എന്തിനാ ക്രിസ്റ്റീ ആളുകളെ കൊല്ലുന്നേ..നീ പറഞ്ഞ അത്രയും അധികാരം അവർക്കുണ്ടെങ്കിൽ പിന്നെ എന്ത് കാര്യസാദീകരണത്തിനാ അവർ കൊല്ലുന്നേ..?

അവൾ ചോദിച്ചു

14 Comments

  1. Bakki onnum illade

  2. Bakki onnum illade

  3. bro darsha marikkenda

  4. Adipoli✌ firstil aalukalde perukal paranhappo confusion aayipoyi…. pinne oohich oke aayi…. oru variety theme nice✌

  5. ♥♥♥♥♥♥

  6. Thrilling story

  7. ✨✨?♥️

  8. Waiting for next part. Yet to understand the story

  9. രുദ്രരാവണൻ

    Second part❤

  10. ❣️❣️❣️???

Comments are closed.