666 മത്തെ ചെകുത്താൻ -2 [ജൂതൻ] 141

പേടിച്ചു കൊണ്ടവൾ ചോദിച്ചു

“””ഇതൊന്നും അറിയാതെ ആണോ നീ എന്നേ സ്നേഹിച്ചത്

പൂളിന് മുന്നിൽ മുട്ടുകുത്തി ഇരുന്നുകൊണ്ട് അവൻ ചോദിച്ചു

അപ്പോൾ അവന്റെ മുഖത്തൊരു ചിരി ഉണ്ടായിരുന്നു

ഒരു പരിഹാസചിരി

അത് കണ്ട ദർഷ ശെരിക്കും ഭയന്നു

വാക്കുകൾ ഒന്നും വെളിയിലേക്ക് വരുന്നില്ല… തൊണ്ടയിൽ തന്നെ ആരോ തടഞ്ഞു വെക്കുന്നത് പോലെ അവൾക്ക് അനുഭവപ്പെട്ടു

“”””നീ ഇങ്ങനെ പേടിക്കല്ലേ ദർഷ… ഇങ്ങനെ പേടിച്ചാൽ നീ ഇങ്ങനെ എന്റെ കൂടെ ജീവിക്കും…”””

അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു… പിന്നെ പൊട്ടിച്ചിരിക്കാൻ തുടങ്ങി

അത് കണ്ടവളുടെ ഭയം ഇരട്ടിയായി

“”””പ്ലീസ്… എന്നേ ഒന്നും ചെയ്യല്ലേ…””””

അവൾ വിക്കി വിക്കി പറഞ്ഞു

അപ്പോഴേക്കും കരഞ്ഞു പോയിരുന്നു അവൾ

അത് കണ്ട ക്രിസ്റ്റി വീണ്ടും ചിരിച്ചു

“”””ഞാൻ നിന്നെ ഒന്നും ചെയ്യില്ല.. നീ ഇത് കഴിച്ചാൽ… അല്ലെങ്കിൽ എനിക്ക് എന്തെങ്കിലും ചെയേണ്ടി വരും.. “”””

കയ്യിലെ തോക്കുയർത്തി കാണിച്ചുകൊണ്ടുവൻ പറഞ്ഞു

“””നിന്നെ എനിക്ക് കൊല്ലണമെന്നില്ല ദർഷ… പക്ഷെ എന്റെ സ്വഭാവം ഇതാണ്.. ശെരിക്കുമുള്ള ഞാനാണ് ഇത്…എന്റെ ഈ ശെരിക്കുമുള്ള മുഖം കണ്ടവർ ഒരുപാട് പേരാണ്.. പക്ഷെ അതിലാരും ഇന്ന് ജീവനോടെ ഇല്ല.. ഇനി ജീവിച്ചിരിക്കാനും പോണില്ല..”””

അവൻ പറഞ്ഞു

അതെല്ലാം കേട്ട അവൾ ഞെട്ടി പോയി

“””അപ്പൊ നീ ഒരുപാട് പേരെ കൊന്നിട്ടുണ്ടല്ലെ ..?

എവിടുന്നോ കിട്ടിയ ധൈര്യത്തിൽ അവൾ ചോദിച്ചു

അതിന് അവൻ ഒന്നും പറഞ്ഞില്ല… ജീവിതത്തിൽ ആദ്യമായി ആ ചോദ്യം അവനിൽ കുറ്റബോധം തോന്നിപ്പിച്ചു

പക്ഷെ അവനത് കാര്യമാക്കിയില്ല

“””ഒണ്ട്… ഒരുപാട് പേരെ… ഈ കൈകൊണ്ട്…”””

വലതുകൈ ഉയർത്തി അവൻ പറഞ്ഞു

“””എന്തിന് വേണ്ടി…?

അവൾ വീണ്ടും ചോദിച്ചു

“””ജീവിക്കാൻ… എന്റെ കടമ ആണത്..”””

“””കടമയോ… ആർക്ക് വേണ്ടി… ആളുകളെ കൊല്ലുന്നത് ആണോ നിന്റെ കടമ..?

ദർഷ ദേഷ്യത്തോടെ ചോദിച്ചു

അതിന് അവൻ ഒന്നും പറഞ്ഞില്ല… അവളുടെ ചോദ്യങ്ങൾ എല്ലാം അവനെ വേദനപ്പിച്ചു കൊണ്ടിരുന്നു…

അവൻ ആ സ്വിമ്മിംഗ് പൂളിനരികിൽ തളർന്നിരുന്നു

“””പറ ക്രിസ്റ്റി… എന്തായാലും ഞാൻ മരിക്കും… അപ്പോൾ പിന്നെ ഇതെല്ലാം ഞാൻ അറിഞ്ഞാൽ എന്താ പ്രശ്നം…”””

14 Comments

  1. Bakki onnum illade

  2. Bakki onnum illade

  3. bro darsha marikkenda

  4. Adipoli✌ firstil aalukalde perukal paranhappo confusion aayipoyi…. pinne oohich oke aayi…. oru variety theme nice✌

  5. ♥♥♥♥♥♥

  6. Thrilling story

  7. ✨✨?♥️

  8. Waiting for next part. Yet to understand the story

  9. രുദ്രരാവണൻ

    Second part❤

  10. ❣️❣️❣️???

Comments are closed.