കുപ്പി തിരിച്ചും മറച്ചും നോക്കിക്കൊണ്ട് അവൾ ചോദിച്ചു
“””പേര് ഒന്നും പറയാൻ പറ്റത്തില്ല…. പക്ഷെ ഇത് കുടിച്ചാൽ ആള് പെട്ടിആകും…””””
അവൻ പറഞ്ഞു
“””പെട്ടിയോ… ഇതിന് പേരില്ലേ..?
അവൾ ഒന്നും മനസിലാവാതെ ചോദിച്ചു
“””ഇത് ഒരു സീക്രെട്ട് പൌഡർ ആണ്… എന്റെൽ അവസാനമായി ഇരുന്നതാ.. ഇത് കഴിച്ചാൽ കഴിച്ച ആൾ ഏറിയാൽ 15 മിനിറ്റ് അതിനുള്ളിൽ ശരീരം തളർന്നു മരിച്ചു പോകും…”””
“””മരിച്ചോ..?
വേഗം കുപ്പി എടുത്തു നിലത്തു വെച്ചുകൊണ്ട് അവൾ ചോദിച്ചു
“””Yes… മരിച്ചു പോകും… ശരീരം തളർന്നു മൂക്കിലൂടെയും വായിലൂടെയും ബ്ലഡ് ലീക്ക് ആയി മരിക്കും…”””
വളരെ നിസ്സാരമായി അവൻ പറഞ്ഞു നിർത്തി
അവൾ അവനെ സംശയത്തോടെ നോക്കി
“””ഇതെന്തിനാ എനിക്ക് തനത്…?
“””നിനക്ക് മരിക്കാൻ.. “””
“””എനിക്ക് മരിക്കണ്ട..””””
വേഗം തന്നെ അവൾ ചാടി എണീറ്റു ഓടാൻ ശ്രമിച്ചു
അപ്പോഴേക്കും ക്രിസ്റ്റി അവളെ പിടിച്ചു നിർത്തി സ്വിമ്മിംഗ് പൂളിലേക്ക് തള്ളി ഇട്ടു
പിന്നെ നിലത്തു നിന്ന് കുപ്പി എടുത്തു
അപ്പോഴേക്കും വെള്ളത്തിൽ അവൾ എണീറ്റു നിന്നിരുന്നു
കഴുത്തോളം മാത്രമേ ആ പൂളിൽ വെള്ളമുണ്ടായിരുന്നുള്ളു
“””അതേ നിനക്ക് എന്താ വേണ്ടേ..?
“””നിനക്ക് എന്നേ വേണ്ടേ…?
അവൻ തിരിച്ചു ചോദിച്ചു
“””വേണം…”””
ഒട്ടും ആലോചിക്കാതെ തന്നെ അവൾ ഉത്തരം പറഞ്ഞു
“””എന്നോട് ഉള്ള ഇഷ്ടം ശെരിക്കും ഉള്ളത് ആണെങ്കിൽ നീ എനിക്ക് വേണ്ടി മരിക്കണം…””””
അവൻ പറഞ്ഞു.. അത് കേട്ട് അവൻ അന്തംവിട്ടിരുന്നു
“”””വേറെ ഓപ്ഷൻ എന്തെങ്കിലും…?
അവൾ കെഞ്ചി ചോദിച്ചു
“””തരാം… ഒന്നെങ്കിൽ നീ ഇത് കഴിച്ചു സ്വയം മരിക്കണം… അല്ലെങ്കിൽ…”””
അത് പറഞ്ഞവൻ പിറകിൽ നിന്നും തോക്കെടുത്തു
അത് കണ്ട അവൾക്ക് ശെരിക്കും പേടി ആകാൻ തുടങ്ങി
“””നീ ആരാ ശെരിക്കും…?
Bakki onnum illade
Bakki onnum illade
bro darsha marikkenda
???
Adipoli✌ firstil aalukalde perukal paranhappo confusion aayipoyi…. pinne oohich oke aayi…. oru variety theme nice✌
??
????
♥♥♥♥♥♥
Thrilling story
✨✨?♥️
Waiting for next part. Yet to understand the story
Second part❤
?????
❣️❣️❣️???