666 മത്തെ ചെകുത്താൻ -2 [ജൂതൻ] 141

“””അത് പിന്നെ ഫ്രിഡ്ജിൽ രണ്ടു ബിയറിരിപ്പുണ്ടായിരുന്നു… ഒറ്റക്ക് കുടിക്കാൻ ഒരു മൂഡ് തോന്നിയില്ല അതാ നിന്നെ വിളിച്ചത്..”””

അവൻ പറഞ്ഞു

“””എന്നിട്ട് എവിടെ…?

അവളുടെ കണ്ണുകൾ അവന്റെ കയ്യിലെ കുപ്പി കണ്ട് തിളങ്ങി

“””ഞാനിപ്പോ ഓർത്താതെ ഉണ്ടാർന്നുള്ളു…. ഹോ…”””

അവന്റെ കയ്യിൽ നിന്നൊരു കുപ്പി അവൾ വാങ്ങി

അതിന്റെ ക്യാപ്പ് അവൾ തന്നെ കടിച്ചു പറച്ചു

അതെല്ലാം നോക്കി ക്രിസ്റ്റി അവിടെ തന്നെ ഇരുന്നു

കുറച്ചു നേരത്തെ പരിശ്രമത്തിനോടുവിൽ അടപ്പ് തുറന്നു

അപ്പൊ തന്നെ കുപ്പി അവൾ വായിലേക്ക് കമിഴ്ത്തി

അന്യഗ്രഹജീവിയെ കണ്ടത് പോലെ ക്രിസ്റ്റി അവളെ നോക്കി നിന്നു

പിന്നെ അവനും കുടിക്കാൻ തുടങ്ങി

ബിയറുമായുള്ള യുദ്ധത്തിൽ ദർഷ വെള്ളക്കൊടി കാണിച്ചു

കൊറച്ചു നേരം കണ്ണുകളടച്ചവൾ കിടന്നു

“””നിനക്ക് എന്നോട് ഇതുവരെ ഇഷ്ടം തോന്നിയിട്ടില്ലേ…?

കണ്ണുകൾ തുറക്കാതെ തന്നെ അവൾ ചോദിച്ചു

അതിന് അവൻ മറുപടി ഒന്നും പറഞ്ഞില്ല…കയ്യിലെ കുപ്പി സൈഡിലേക്ക് മാറ്റി വെച്ചു

പിന്നെ പോക്കറ്റിൽ നിന്നും മുൻപ് എടുത്തു ചെറിയ കുപ്പി എടുത്തു

“””നിനക്ക് എന്നോട് എത്രത്തോളം ഇഷ്ടം ഒണ്ട്… നമ്മൾ തമ്മിൽ അത്രത്തോളം പരിജയാം പോലുമില്ലല്ലോ ദർഷ…”””

അവൻ പറഞ്ഞു

അത് കേട്ടവൾ വേഗം എണീറ്റിരുന്നു

“””ഇഷ്ടം തോന്നാൻ ഒരാളുടെ ഹൃദയം ഒന്നും ചൂഴ്ന്ന് നോക്കണ്ട ക്രിസ്റ്റി..കണ്ട അന്ന് മുതൽ എന്തോ ഒരിഷ്ടം തോന്നി…കിട്ടിയില്ലെങ്കിലോ എന്ന പേടികൊണ്ട് നിന്റെ മുന്നിൽ പോലും വരാതെ നടന്നു… എന്നിട്ടും പറ്റില്ല എന്ന് കണ്ടപ്പോഴാ അന്ന് ഞാൻ തന്നെ വന്നു സംസാരിച്ചത്…”””

മുൻപ് നടന്നതൊക്കെ ഇരുവരും ഓർത്തു

“””നിന്നെ ഒരുപാട് ഇഷ്ടവാ ക്രിസ്റ്റി… നിന്നെക്കുറിച്ചു ഒന്നും എനിക്ക് അറിയില്ല… പക്ഷെ കണ്ടപ്പോ മുതൽ തോന്നിയത ഒരിഷ്ടം.. അതിന് മാറാൻ പോണില്ല.. നിനക്ക് എന്നേ ഇഷ്ടപ്പെടാം ഇഷ്ടപെടാതിരിക്കാം..അത് ഞാൻ കാര്യമാക്കുന്നില്ല…പക്ഷെ ഇതുവരെ ആരോടും തോന്നാതിരുന്ന ഇഷ്ടം നിന്നോട് തോന്നി.. അതിനി പോകില്ല…”””

ക്രിസ്റ്റിയുടെ മുഖത്തു നോക്കി തന്നെ അവൾ സംസാരിച്ചു

കണ്ണുകളൊക്കെ കലങ്ങിയിരുന്നു അവളുടെ

“”””ദേ നിന്റെ കണ്ണൊക്കെ ചുവന്നിരിക്കുന്നു..”””

ക്രിസ്റ്റി പറഞ്ഞു

അത് കേട്ടവൾ കണ്ണ് തുടച്ചു

“””ആ അത് ബിയർ കുടിച്ചാൽ എനിക്ക് വരുന്നത…”””

കയ്യിലെ കുപ്പി അവൻ അവൾക്ക് നീട്ടി

കണ്ണുതുടച്ചുകൊണ്ടവൾ അത് വാങ്ങി

ഒരു വിരലിനത്ര മാത്രം വലുപ്പമുള്ള ആ കുപ്പി അവൾ നോക്കി

“””എന്താ ഇത്…?

14 Comments

  1. Bakki onnum illade

  2. Bakki onnum illade

  3. bro darsha marikkenda

  4. Adipoli✌ firstil aalukalde perukal paranhappo confusion aayipoyi…. pinne oohich oke aayi…. oru variety theme nice✌

  5. ♥♥♥♥♥♥

  6. Thrilling story

  7. ✨✨?♥️

  8. Waiting for next part. Yet to understand the story

  9. രുദ്രരാവണൻ

    Second part❤

  10. ❣️❣️❣️???

Comments are closed.