കൊറച്ചു നേരം കണ്ണുകളടച്ചിരുന്നു
പിന്നെ എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ വേഗം എണീറ്റു മുറിയിൽ കയറി
ഷെൽഫ് തുറന്നു അതിൽ നിന്നൊരു ബോക്സ് എടുത്തു
അതിൽ ഉണ്ടായിരുന്ന ഒരു തോക്ക് കയ്യിൽ എടുത്തു… ബുള്ളറ്റ് ഉണ്ടോ എന്ന് പരിശോധിച്ചു
“””മൂന്നെണ്ണം…!!!
തോക്ക് എടുത്തു അരയിൽ വച്ചു പിന്നെ ആ ബോക്സിൽ നിന്ന് തന്നെ ചെറിയൊരു കുപ്പി എടുത്തു
അതുമായി അടുക്കളയിൽ വന്നു ഫ്രിഡ്ജ് തുറന്നു
അതിൽ നിന്ന് രണ്ടു ബിയർ ബോട്ടിലുകൾ എടുത്തു ഒരു കവറിൽ ആക്കി ഫ്ലാറ്റ് പൂട്ടി പുറത്തിറങ്ങി
ദർഷയുടെ ഫ്ലാറ്റിന്റെ മുൻപിൽ എത്തിയശേഷം ബെല്ലടിക്കാതെ അവൻ നിന്നു
എന്തൊക്കെയോ ഓർത്തുകൊണ്ട് അവൻ അവിടെ തന്നെ നിന്നു
പിന്നെ അവൻ ബെല്ലടിച്ചു
പക്ഷെ പ്രതികരണം ഒന്നും ഒണ്ടായില്ല
കൊറച്ചു നേരം കൂടെ അവൻ കാത്തു നിന്നു
എന്നിട്ടും ആരും വാതിൽ തുറന്നില്ല
“””ഇവളിത് എവിടെ പോയി…”””
കയ്യിലെ വാച്ചിൽ അവൻ സമയം നോക്കി
8 മണി കഴിഞ്ഞിരിക്കുന്നു
അവൻ ഫോണെടുത്തു അവളുടെ നമ്പർ ഡയൽ ചെയ്തു
കൊറച്ചു നേരത്തിനു ശേഷം കാൾ എടുക്കപ്പെട്ടു
“””ഹലോ.. ദർഷ… തനിത് എവിടെയാ..ഞാൻ നിന്റെ ഫ്ലാറ്റിന്റെ മുൻപിൽ ഒണ്ട്…”””
അവൻ പറഞ്ഞു
“””അഹ് ക്രിസ്റ്റി.. ഞാൻ അവിടെ ഇല്ല… മുകളിൽ ആണ്… ടെറസ്സിൽ.. ഇങ്ങോട്ട് പോരെ…”””
മറുപടി കേട്ടവൻ ടെറസ്സിലേക്ക് നടന്നു
ടെറസ്സിലേക്ക് ഉള്ള വാതിൽ തുറന്നവൻ മുകളിൽ കയറി
അവിടെ ചെറിയ രീതിയിൽ ആരൊക്കെയോ പച്ചക്കറികൾ ഒക്കെ നട്ടു വളർത്തിയിരുന്നു
അതിനിടയിലൂടെ അവൻ വന്നപ്പോൾ കണ്ടു
പോളിന് അരികിൽ വെള്ളത്തിലേക്ക് കാലുകളിട്ട് ദർഷ കിടക്കുന്നത്
ചെറിയൊരു ജീൻസിന്റെ നിക്കറും വെള്ള ബനിയനും ആയിരുന്നു വേഷം
വെള്ളത്തിൽ മുങ്ങി കിടക്കുന്ന അവളുടെ വെളുത്ത കാലുകൾക്ക് വല്ലത്തൊരു തിളക്കം തോന്നി അവന്
“””ടോ താനെന്താ ഇവിടെ കിടക്കുന്നെ… റൂമിൽ സ്ഥലമില്ലേ..?
കളിയായി അവൻ ചോദിച്ചു
അതിന് അവനെ കിടന്നുകൊണ്ട് തല തിരിച്ചവൾ നോക്കി
“””വെറുതെ കിടന്നത ക്രിസ്റ്റി… നീയെന്ത എന്നേ അന്വേഷിച്ചത്..?
അവൾ കാര്യം തിരക്കി
Bakki onnum illade
Bakki onnum illade
bro darsha marikkenda
???
Adipoli✌ firstil aalukalde perukal paranhappo confusion aayipoyi…. pinne oohich oke aayi…. oru variety theme nice✌
??
????
♥♥♥♥♥♥
Thrilling story
✨✨?♥️
Waiting for next part. Yet to understand the story
Second part❤
?????
❣️❣️❣️???