“””ക്രിസ്റ്റി…രണ്ടു ദിവസമായി ഈ സിറ്റിയിൽ കിടന്നു നമ്മൾ കറങ്ങിയില്ലേ… ഇനി പറ ഇഷ്ടപ്പെട്ടോ ഇവിടം…?
അവൾ ചോദിച്ചു
സമയം ആറര കഴിഞ്ഞിരുന്നു… ഓറഞ്ചും ചുവപ്പും നിറങ്ങൾ കലർന്ന സൂര്യപ്രകാശം അവിടെ എല്ലാം തങ്ങി നിന്നു
“””ആടോ…ഇഷ്ടപ്പെട്ടു…”””
ക്രിസ്റ്റി പറഞ്ഞു
“””ശെരിക്കും…?
“””Yes.. അതിന്റെ ഫുൾ ക്രെഡിറ്റ് നിനക്ക് ആണ്… ഞാനെങ്ങാനും ഒറ്റക്ക് ഈ ബാംഗ്ലൂർ കാണാൻ ഇറങ്ങിയിരുന്നേൽ പിറ്റേന്ന് തന്നെ അടുത്ത് വണ്ടി പിടിച്ചേനെ..””
അത് കേട്ട് ദർഷ ചിരിച്ചു
“””അപ്പൊ ബാംഗ്ലൂർ ഇഷ്ടപ്പെട്ടു.. എന്നെയോ..?
കൊറച്ചു മടിച്ചു കൊണ്ടവൾ ചോദിച്ചു
അത് കേട്ട ക്രിസ്റ്റിയുടെ നടത്തത്തിന്റെ വേഗത കുറഞ്ഞു
കൊറച്ചു നേരത്തെ ആലോചനക്ക് ശേഷം അവൻ പറഞ്ഞു
“””നിന്നെയും…”””
അത് പറഞ്ഞിട്ട് അവളെ നോക്കി ചിരിച്ചുകൊണ്ട് ലിഫ്റ്റിൽ കയറി
ആദ്യം ഒന്നു അത്ഭുതപ്പെട്ടു നിന്ന ദർഷ വേഗം ഓടി അവന്റെ കൂടെ കയറി
“””ശെരിക്കും പറഞ്ഞതാണോ..?
വിശ്വാസം വരാതെ അവൾ ചോദിച്ചു
അതിന് ക്രിസ്റ്റി ഒന്നും പറഞ്ഞില്ല.. പകരം പതിവ് ചിരി തന്നെ
“””എന്നാ എന്നേ കല്യാണം കഴിക്കുവോ…എനിക്ക് ഇപ്പോഴും നിന്റെ കൂടെ തന്നെ നടക്കണം…”””
കൊറച്ചു നാണത്തോടെ അവൾ പറഞ്ഞു
അത് കേട്ട് ക്രിസ്റ്റി പൊട്ടിച്ചിരിക്കാൻ തുടങ്ങി
അത് കണ്ട ദർഷ അവനെ തന്നെ നോക്കി നിന്നു. അവന്റെ പരിസരം മറന്നുള്ള ചിരി കണ്ട് അവൾക്ക് ദേഷ്യം വരാൻ തുടങ്ങി
ലൈഫിറ്റ് തുറന്നതും അവൾ ആദ്യമേ ഇറങ്ങി നടക്കാൻ തുടങ്ങി
ദേഷ്യം പിടിച്ചു ചവിട്ടിതുള്ളിയുള്ള അവളുടെ പോക്ക് കണ്ട് ക്രിസ്റ്റി ചിരിച്ചുകൊണ്ട് അവിടെ നിന്നു
കൺമുന്നിൽ നിന്നും അവൾ മറഞ്ഞ ശേഷം അവൻ അവന്റെ ഫ്ലാറ്റിലേക്ക് കയറി
വാങ്ങിയ സാധനങ്ങൾ എല്ലാം സോഫയിൽ വച്ചിട്ടവൻ കുളിക്കാൻ കയറി
കുളിയൊക്കെ കഴിഞ്ഞു ടിവി കാണാൻ ഇരുന്നപ്പോൾ ആണ് ദർഷയുടെ കാര്യം ഓർമ്മ വന്നത്
കൊറച്ചു നേരം അവളെക്കുറിച്ചവൻ ഓർത്തു
മിനിറ്റികൾ നീണ്ടു നിന്ന ഒരു വടം വലി തന്നെ അവന്റെ മനസ്സിൽ നടന്നു
എല്ലാം കൂടെ ആയപ്പോൾ അവൻ അസ്വസ്ഥതനായി
Bakki onnum illade
Bakki onnum illade
bro darsha marikkenda
???
Adipoli✌ firstil aalukalde perukal paranhappo confusion aayipoyi…. pinne oohich oke aayi…. oru variety theme nice✌
??
????
♥♥♥♥♥♥
Thrilling story
✨✨?♥️
Waiting for next part. Yet to understand the story
Second part❤
?????
❣️❣️❣️???