“””അത് പിന്നെ വിഷ്ണുവേട്ട… ഇപ്പോഴല്ല.. കൊറച്ചു കഴിഞ്ഞേനിക്ക് പഠിച്ചാൽ കൊള്ളാമെന്നുണ്ട്..”””
അവൻ പറഞ്ഞു
“””അത്രേ ഒള്ളോ… നിനക്ക് എന്ത് പഠിക്കണം.. എവിടെ പഠിക്കണം.. അത് മാത്രം പറഞ്ഞാൽ മതി… നമ്മുടെ സ്വന്തം കോളേജിൽ തന്നെ വേണേൽ നിനക്ക് പഠിക്കാം.. അല്ലേൽ പുറത്തു പോണോ… അതും ചെയ്യാം…””””
അയാൾ ഉത്സാഹത്തോടെ പറഞ്ഞു
“””സമയം ഒണ്ടല്ലോ.. ഞാൻ പറയാം…”””
“””എന്നാ പിന്നെ താഴേക്ക് വാ… നല്ല ഭക്ഷണം ഉണ്ടാക്കുന്നുണ്ട്…”””
അയാൾ അതും പറഞ്ഞു ജോയെ കൂട്ടി പുറത്തിറങ്ങി
“””നമുക്കിപ്പോ കോളേജും ഒണ്ടോ..?
നടക്കുന്നതിന്റെ ഇടയിൽ അവൻ ചോദിച്ചു
“””ഉണ്ടോന്നോ..ഇവിടെയും ഒണ്ട് കേരളത്തിന് പുറത്തും ഒണ്ട്… പുതിയത് ഒരെണ്ണം പണി നടക്കുന്നു.. അത് നോക്കാനാ അശോകൻ ഇങ്ങനെ ഓടി നടക്കുന്നത്.. കഴിഞ്ഞ ആറ് വർഷം കൊണ്ട് നമ്മൾ ചെയ്യാത്ത ബിസിനസ് ഇല്ല ജോ… പലതും നോക്കി നടത്താൻ ആളില്ലാത്തോണ്ട് ഉപേക്ഷിച്ചു…ഇനിയിപ്പോ നീ ഒണ്ടല്ലോ..””””
അവർ ഓരോന്ന് പറഞ്ഞു താഴെക്കിറങ്ങി
****************************
മേപ്പാട് ബ്രഹ്മദത്ത തിരുമേനിക്ക് മുൻപാലെ ആയിരുന്നു രാഗവനും അശോകനും
വിവരങ്ങൾ ഒക്കെ അറിഞ്ഞ അയാൾ ചാരുകസേരയിൽ തന്നെ കിടന്നു
അറുപതിനടുത്ത് പ്രായം ചെന്ന ഒരാൾ ആയിരുന്നു അത്
“””തിരുമേനി ഒന്നും പറഞ്ഞില്ല…”””
അശോകൻ ചോദിച്ചു
അതിന് അയാൾ ഒന്നു മൂളി.
“””പറയേണ്ടത് ഒക്കെ ഞാൻ മുൻപേ പറഞ്ഞതല്ലേ അശോക…അവന്റെ ജാതകം നോക്കിയിട്ട് വല്യ ഗുണമില്ല….ജനന സമയം ശെരിയല്ല..ജീവിതത്തിൽ ആദ്യായിട്ട് കാണുവാ അങ്ങനെ ഒരെണ്ണം. മരണം സംഭവിക്കും എന്ന് ജനന സമയത്ത് കണ്ടു…പിന്നീട് നോക്കിയപ്പോ ദീർഘായുസ്സ് ആണ് കണ്ടത്… പിന്നീട് അങ്ങോട്ട് ആകെ സ്ഥിരമായിട്ടുള്ളത് രണ്ടാം ജന്മം രൂപം എടുത്തു എന്നുള്ളത് ആണ്… അന്ന് മുതൽ ഇന്ന് വരെ ആ ജാതകത്തിൽ സ്ഥിരമായി ഉള്ളത് ഇത് മാത്രം….ഇപ്പോ അവൻ പഴയത് പോലെ ആയി എന്നല്ലേ പറഞ്ഞത്… ഞാൻ ഒരു വഴി പറയാം…”””
അയാൾ ദീർഘമായി എന്തോ ആലോചിച്ചുക്കൊണ്ട് പറഞ്ഞു
അയാളുടെ വാക്കുകൾക്കായി മറ്റുള്ളവർ കാതോർത്തു
“””എന്താണത്..?
രാഘവൻ ചോദിച്ചു
****************************
ദർഷയുടെ കൂടെ ഫ്ലാറ്റിന്റെ പാർക്കിങ്കിൽ നിന്ന് ഇറങ്ങി വരിക ആയിരുന്നു ക്രിസ്റ്റി
ഇരുപരുടെയും കയ്യിൽ ഒരുപാട് കവറുകൾ ഉണ്ടായിരുന്നു. നല്ലൊരു ഷോപ്പിങ് കഴിഞ്ഞുള്ള വരവാണ്
Bakki onnum illade
Bakki onnum illade
bro darsha marikkenda
???
Adipoli✌ firstil aalukalde perukal paranhappo confusion aayipoyi…. pinne oohich oke aayi…. oru variety theme nice✌
??
????
♥♥♥♥♥♥
Thrilling story
✨✨?♥️
Waiting for next part. Yet to understand the story
Second part❤
?????
❣️❣️❣️???