തനിക്ക് ചുറ്റും എന്തൊക്കെയാ നടക്കുന്നത് എന്ന് അവൻ ഓർത്തു
വെളിയിൽ നിൽക്കണ്ട എന്ന് പറഞ്ഞു രാഘവൻ അവരെ വീടിനകത്തേക്ക് ക്ഷണിച്ചു
ഒരു താലവുമായി വന്നു ആരതി ഉഴിഞ്ഞ ശേഷം അവനെ സുമിത്ര വീടിനുള്ളിൽ കയറ്റി
അപ്പോഴേക്കും അശോകൻ വന്നിരുന്നു
മീര വിളിച്ചറിയിച്ചതിനെ തുടർന്നു മുൻകൂട്ടി നിശ്ചയിച്ചിരുന്ന മീറ്റിംഗുകൾ പാതി വഴിയിൽ ഇട്ടെറിഞ്ഞയാൾ വരിക ആയിരുന്നു
ആലക്കൽ തറവാട് നീണ്ട ഒരുപാട് വർഷങ്ങൾക്ക് ശേഷം ഉണർന്നു
സുമിത്രയും ലതികയും ബന്ധുക്കളെ വിളിച്ചറിയിക്കുന്ന തിരക്കിൽ ആയിരുന്നു
മറ്റു പലർ ജോയുടെ ഇഷ്ട്ടവിഭവങ്ങൾ തയ്യാറാക്കാനായി അടുക്കളയിൽ മത്സരം തുടങ്ങി
രാഘവൻ തിരുമേനിയെ അറിയിക്കാനായി നേരിട്ട് തന്നെ ഇറങ്ങി കൂടെ അശോകനും
ഇതെല്ലാം കണ്ട് ജോ ഉമ്മറത്തു തന്നെ ഇരുന്നു
കൂടെ വിഷ്ണുവും
പെട്ടെന്ന് എന്തോ ഓർമ്മ വന്നത് പോലെ ജോ എണീറ്റു അകത്തേക്ക് കയറി
രണ്ടാം നിലയിലേക്ക് കയറിയ അവൻ തന്റെ അമ്മയുടെ മുറി ലക്ഷ്യമാക്കി നടന്നു
പഴയ ഓടാബൽ ഇട്ട വാതിൽ അല്പം പ്രയാസപ്പെട്ട് തന്നെ അവൻ തള്ളി തുറന്നു
കാലങ്ങളായി ആരും ഉപയോഗിക്കാത്ത മുറി ആണെന്ന് പ്രഥമദൃഷ്ടിയാൽ പറയാൻ സാധിക്കില്ലായിരുന്നു
അങ്ങനെ ആയിരുന്നു സുമിത്ര ആ മുറിയെ പരിപാലിച്ചു കൊണ്ട് വന്നിരുന്നത്
പഴയൊരു തടി കട്ടിൽ ആയിരുന്നു അവിടെ
അരികിൽ ചെറിയൊരു മേശയും കസേരയും
പലപ്പോഴും അവിടെ ഇരുന്നു എഴുതുന്ന അമ്മയെ അവൻ ഓർത്തു
പിറകിലായി ഉള്ള ജനാല അവൻ തുറന്നു
അവിടെ നിന്ന് നോക്കിയാൽ ആ വയൽ മുഴുവനും കാണാൻ സാധിക്കും..രാത്രി വീശുന്ന ചെറിയ കാറ്റ് കൊള്ളാനായി അഞ്ജലി അത് രാത്രി തുറന്നിടുമായിരുന്നു
അതെല്ലാം ജോ ഓർത്തു.. മനസ്സിൽ വിഷമം കൂടി അതിന്റെ അടയാളമേന്നോണം അവന്റെ കണ്ണുകൾ നിറഞ്ഞു
കുറച്ചു നേരം കൂടെ അവൻ ആ മുറിയിൽ ചിലവഴിച്ചു
അപ്പോഴേക്കും വിഷ്ണുവും അവിടേക്ക് കടന്നു വന്നു
“””നീ എന്താ ജോ ആലോചിക്കുന്നേ…?
“””ഏയ്യ് ഒന്നുമില്ല.. ഞാനിങ്ങനെ പഴയതൊക്കെ ഓർത്തിരിക്കുവായിരുന്നു…”””
അവനരികിൽ അയാൾ വന്നിരുന്നു
“””ജോ… നിന്റെ ജീവിതത്തിലെ കൊറച്ചു പ്രധാനപ്പെട്ട വർഷങ്ങൾ ആയിരുന്നു കഴിഞ്ഞു പോയത്.. അതൊന്നും തിരിച്ചു തരാൻ ഞങ്ങൾക്ക് ആകില്ല…”””
അയാൾ പറഞ്ഞു
“””ഏയ്യ്.. അതൊന്നുമല്ല വിഷ്ണുചേട്ടാ…”””
അവൻ എന്തോ പറയാൻ വന്നു.. പക്ഷെ വിഷ്ണു അവനെ തടഞ്ഞു
“””അറിയാം ജോ… നിന്റെ സമയം ഇനിയും കഴിഞ്ഞിട്ടില്ല… ഇരുപത്തിമൂന്ന് വയസ്സ് ആയതേ ഉള്ളു….ഇനിയും ജീവിതം മുൻപോട്ട് കിടക്കുക… അതുകൊണ്ട് പഴയത് ഒന്നും ഓർത്തു ഇവിടെ ചുരുണ്ടു കൂടി ഇരിക്കാതെ നീ ഒന്നു ഉഷാറാവ്.. താഴെ ഓടി നടക്കണ ഒരുപാട് പേരുണ്ട്.. ഇത്രയും ദിവസം അവർ ആർക്കോ വേണ്ടി ആയിരുന്നു ജീവിച്ചത്..ഇന്നിപ്പോ അങ്ങനെ അല്ല…മുന്പോട്ടുള്ള ജീവിതത്തെകുറിച്ചോർത്തു നീ പേടിക്കണ്ട.. അത്യാവശ്യം വിദ്യാഭ്യാസം നിനക്കുണ്ട്.. വേണേൽ ഇനിയും പഠിക്കാൻ… അതല്ലേ ജോലി എന്തേലും വേണേൽ അതും ശെരിയാക്കാം
ഇനി ഇതൊന്നും വേണ്ടേൽ നീ വെറുതെ നടന്നോ… ഒരു പ്രശ്നവും ഇല്ല…നിന്റെ വില ഇപ്പൊ കോടികൾ ആണ്…”””
അയാൾ അവനോട് പറഞ്ഞു.. ഇതെല്ലാം കേട്ട് ജോ വെറുതെ ഇരുന്നു
Bakki onnum illade
Bakki onnum illade
bro darsha marikkenda
???
Adipoli✌ firstil aalukalde perukal paranhappo confusion aayipoyi…. pinne oohich oke aayi…. oru variety theme nice✌
??
????
♥♥♥♥♥♥
Thrilling story
✨✨?♥️
Waiting for next part. Yet to understand the story
Second part❤
?????
❣️❣️❣️???