666 മത്തെ ചെകുത്താൻ -2 [ജൂതൻ] 141

ആശുപത്രികവാടം കഴിഞ്ഞു വണ്ടി മെയിൻ റോഡിലേക്ക് കടന്നു

“””ആരെ തേടി… ഇക്ക ആരെക്കുറിച്ച പറയുന്നേ…?

“””മോള് മറന്നോ… കളഞ്ഞു പോയൊരു നിധി തേടി ഇറങ്ങിയത മോളെ ഇക്ക… ഇന്നലെ രാത്രി അത് കണ്ടു കിട്ടി…”””

അയാൾ ഒരു ചിരിയോടെ പറഞ്ഞു

“””സത്യമാണോ ഇക്ക…. കിട്ടിയോ.. എല്ലാം അവനെ അറിയിച്ചോ..?

മറുവശത്തു നിന്ന് അതീവ സന്തോഷത്തോടെ അവൾ ചോദിച്ചു

“””ഇല്ല മോളെ… അവന്റെ മുൻപിൽ ഞാൻ ഇതുവരെ ചെന്നില്ല… ചെല്ലാൻ പറ്റില്ല..നമ്മൾ വിചാരിച്ചത് പോലെയല്ലായിരുന്നു കാര്യങ്ങൾ…”””

അല്പം കാര്യമായി തന്നെ അയാൾ പറഞ്ഞു

“””എന്താ ഇക്ക അങ്ങനെ പറഞ്ഞത്..?

മറുവശത്ത് നിന്ന് സംശയം നിറഞ്ഞ ചോദ്യം

“””ഇത്രയും കാലം അവനെ തേടിയിട്ട് കിട്ടാതിരുന്നതിന് കാരണം അവൻ വീട്ടുതടങ്കലിൽ ആയിരുന്നു… അല്ലെങ്കിൽ എത്രയോ മുൻപേ അവൻ നമ്മുടെ കയ്യിൽ വന്നു പെട്ടേനെ..”””

“””വീട്ടുതടങ്കലിലോ… തെളിച്ചു പറയിക്ക..?

“””അതേ മോളെ… വീട്ടുതടങ്കലിൽ.. അവനെ പുറത്തു വിടാറില്ല അവർ… അവൻ കഴിഞ്ഞ കൊറച്ചു വർഷങ്ങൾ ആയി ഒരു രോഗി ആയിരുന്നു… മാനസിക രോഗി…”””

മറുവശത്ത് നിന്ന് മറുപടി ഒന്നും ലഭിച്ചില്ല

“””മോളെ…?

“””ഹാ ഇക്ക… ഇനിയിപ്പോ നമ്മൾ എന്ത് ചെയ്യും…?

നിരാശകലർന്ന സ്വരത്തിൽ അവൾ ചോദിച്ചു

“””മോള് പേടിക്കേണ്ട…ഇക്ക കാണുന്നത് വരെ മാത്രം ആയുസ്സുള്ള ഒരു രോഗം മാത്രം ആയിരുന്നു അവന്…”””

അയാൾ തമാശയോടെ പറഞ്ഞു

“””എന്താ ഇക്ക അങ്ങനെ പറഞ്ഞത്… സമയമാകുന്നതിന് മുൻപേ അവന് നിങ്ങൾ അത് കൊടുത്തോ…?

“””കൊടുക്കേണ്ടി വന്നു… വേറെ വഴിയില്ല… പക്ഷെ ഇപ്പോഴും അത് എങ്ങനെയാ ഉപയോഗിക്കേണ്ടത് എന്ന് അവന് അറിയില്ല…അവൻ അവനെ തന്നെ അറിഞ്ഞ ശേഷമേ തന്റെ ഉള്ളിലെ ശക്തികൾ തേടി അവൻ പോകൂ…”””

“””ഇക്ക എന്നാലും… എല്ലാം അറിയുന്നതിന് മുന്നേ അവൻ ആ കഴിവുകൾ അറിഞ്ഞാൽ..?

ആശങ്കയോടെയവൾ ചോദിച്ചു

“””ഇല്ല മോളെ… അറിയില്ല… ഇനി അതാണ് എന്റെ ലക്ഷ്യം…അവനത് സ്വയം അറിയാതിരിക്കാൻ ഉള്ള വഴികൾ ആണ് ഞാൻ നോക്കുന്നത്… അതിന് ഇനിയും എനിക്ക് ഇവിടെ തന്നെ തുടരണം…”””

കൂടുതൽ ഒന്നും പറയാതെ അയാൾ കാൾ അവസാനിപ്പിച്ചു

അപ്പോഴേക്കും അയാൾ ടൗണിൽ എത്തിയിരുന്നു

ടൗണിനോട്‌ ചേർന്നുള്ള ഒരു പ്രദേശത്തു ജോലിക്ക് വേണ്ടി വരുന്നു അന്യസംസ്ഥാനതൊഴിലാളികൾക്കായി തയ്യാറാക്കിയ ഒരു ലോഡ്ജ് ഉണ്ടായിരുന്നു

അവിടേക്ക് അയാൾ വണ്ടിയുമായി പോയി

ലോഡ്ജിന് പിറകിലായി വണ്ടി നിർത്തിയ ശേഷം അയാൾ നേരത്തെ താമസിച്ചിരുന്ന റൂമിലേക്ക് കയറി

അവിടെ താൻ ഉപയോഗിച്ചതും തുണികൾ എല്ലാം ഒരു സഞ്ചിയിലാക്കി മാലിന്യം കളയുന്ന സ്ഥലത്തു കൊണ്ടുവന്നു കത്തിച്ചു കളഞ്ഞു

ശേഷം റൂമിൽ അവശേഷിച്ചിരുന്ന രണ്ടു വില കൂടിയ ബാഗുകൾ മാത്രമെടുത്തു റൂം പൂട്ടി തിരികെ വണ്ടിയിൽ കയറി

ഇതുവരെ ഉപയോഗിച്ചിരുന്ന ആ ചെറിയ ഫോൺ അഴിച്ചു അതിൽ നിന്ന് sim എടുത്തു ഒടിച്ചു കളഞ്ഞു

ബാക്കി അവശേഷിച്ച ഫോൺ ദൂരേക്ക് എറിഞ്ഞു കളഞ്ഞു

അതിന് ശേഷം സുലൈമാൻ ഒരു മൊബൈൽഷോപ്പിൽ കയറി പുതിയ സിം എടുത്തു

14 Comments

  1. Bakki onnum illade

  2. Bakki onnum illade

  3. bro darsha marikkenda

  4. Adipoli✌ firstil aalukalde perukal paranhappo confusion aayipoyi…. pinne oohich oke aayi…. oru variety theme nice✌

  5. ♥♥♥♥♥♥

  6. Thrilling story

  7. ✨✨?♥️

  8. Waiting for next part. Yet to understand the story

  9. രുദ്രരാവണൻ

    Second part❤

  10. ❣️❣️❣️???

Comments are closed.