666 മത്തെ ചെകുത്താൻ -2 [ജൂതൻ] 141

“””അല്ല നീ പറഞ്ഞ ജൂതൻ ആരാ…?

മുൻപേ ജോ പറഞ്ഞത് ഓർമ്മിച്ചുകൊണ്ട് ഗായത്രി ചോദിച്ചു

“””ജൂതനോ… അതാര്…?

ജോ ഗായത്രിയോട് ചോദിച്ചു… അത് കേട്ട ഗായത്രി ജോയെ ഒന്ന് സൂക്ഷിച്ചു നോക്കി

“””അപ്പോ നീയെന്നെ പറ്റിക്കാൻ പറഞ്ഞതാണല്ലേ..?

“””ഞാനോ….?

ഇവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴേക്കും റൂമിലേക്ക് മീരയും വിഷ്ണുവും കയറി വന്നു

“””ആഹ് മീര ഡോക്ടറേ..അറിയുമോ…?

മീരയെ കണ്ട ജോ ചോദിച്ചു

“””ഏയ്യ്… അറിയത്തില്ല… നീ ഏതാ..?

അതുപ്പോലെ തന്നെ മീര മറുപടി പറഞ്ഞു

പഴയ ജോയെ വീണ്ടും നോക്കി കാണുക ആയിരുന്നു അപ്പോ അവൾ

സന്തോഷം കൊണ്ടാണോ എന്തോ അവൾ വിഷ്ണുവിന്റെ കൈകളിൽ പിടിച്ചു

“””ജോ പോവണ്ടേ… വീട്ടിൽ ആരെയും ഒന്നും അറിയിച്ചിട്ടില്ല…”””

വിഷ്ണു പറഞ്ഞു.. അത് കേട്ട ജോ ചിരിച്ചു… അവന്റെ ഉള്ളിൽ സന്തോഷം എന്ന വികാരം മാത്രമേ അപ്പോൾ ഉണ്ടായിരുന്നുള്ളു

പിന്നെ ഒട്ടും വൈകാതെ വിഷ്ണു ജോയെ കൂട്ടി അവിടെനിന്നിറങ്ങി

കൂടെ വരാൻ മീരയെയും ഗായത്രിയെയും അവൻ വിളിച്ചെങ്കിലും പിന്നീടൊരിക്കൽ വരാമെന്നവർ പറഞ്ഞു

ജോയെയും കൂട്ടി വിഷ്ണു അവിടെ നിന്ന് തിരിച്ചു

*******************************

വിഷ്ണുവും ജോയും കാറിൽ കയറുന്നതും ശ്രദ്ധിച്ചുകൊണ്ട് പാർക്കിംഗ് സൈഡിൽ നിൽക്കുക ആയിരുന്നു ഒരാൾ

അവർ കാറിൽ കയറി ആശുപത്രിവിടുന്നത് വരെ അയാൾ അവിടെ നിന്നു

കൺമുന്നിൽ നിന്നും അവർ മറഞ്ഞതും അയാൾ തിരിച്ചു നടന്നു

ആറടിയോളം ഉയരമുള്ള മെലിഞ്ഞ ഒരാൾ ആയിരുന്നു അത്

ഇരു നിറം… ജുബ്ബ പോലുള്ളൊരു വസ്ത്രവും പാന്റും ആയിരുന്നു വേഷം

അലക്ഷ്യമായി വളർന്ന മുടി ചെറിയ കാറ്റിൽ പോലും ഇളകിയാടി

പോക്കറ്റിൽ നിന്നുമൊരു പഴയ ഫോണെടുത്തയാൾ ആരെയോ വിളിച്ചുകൊണ്ട് അവിടെ പാർക്ക് ചെയ്ത പഴയൊരു ജീപ്പിൽ കയറി

ചെളിയും പൊടിയും പിടിച്ച ആ വണ്ടി ചുറ്റിനുമുള്ളവർ ശ്രദ്ധിച്ചു

അതൊന്നുമയാൾ കാര്യമാക്കാതെ വണ്ടിയിൽ കയറി

അയാൾ വിളിച്ചിരുന്ന കാൾ മറുവശത്തു നിന്ന് എടുക്കപ്പെട്ടു

“””ഹലോ….”””

“””ഹാ…സുലൈമാനിക്കാ… എവിടെയാണ്…?

മറുവശത്ത് നിന്നൊരു പെൺകുട്ടി സംസാരിച്ചു

“””ഞാൻ കേരളത്തിൽ ഒണ്ട്…ഒരാളെ തേടി ഇറങ്ങിയത…”””

അയാൾ സംസാരിച്ചുകൊണ്ട് വണ്ടി നിയന്ത്രിച്ചു

14 Comments

  1. Bakki onnum illade

  2. Bakki onnum illade

  3. bro darsha marikkenda

  4. Adipoli✌ firstil aalukalde perukal paranhappo confusion aayipoyi…. pinne oohich oke aayi…. oru variety theme nice✌

  5. ♥♥♥♥♥♥

  6. Thrilling story

  7. ✨✨?♥️

  8. Waiting for next part. Yet to understand the story

  9. രുദ്രരാവണൻ

    Second part❤

  10. ❣️❣️❣️???

Comments are closed.