666 മത്തെ ചെകുത്താൻ -2 [ജൂതൻ] 141

“””അപ്പൊ സത്യം ആണല്ലേ….?

“””എന്ത്…?

“””അല്ല ഈ വട്ടെ… ജന്മനാ കിട്ടിയതാണോ.. അതോ ആരെങ്കിലും തന്നതണോ…?

അവൾ കളിയായി ചോദിച്ചു

അത് കേട്ട ജോ ഒന്ന് ചിരിച്ചു…. പിന്നെ അവൻ എന്തോ ആലോചിക്കൻ തുടങ്ങി

“”””””””ജന്മനാ കിട്ടിയതാണോ… അതോ.. ആരെങ്കിലും തന്നതാണോ….””””””””

“”””ആരെങ്കിലും തന്നതാണോ…?

ഗായത്രി പറഞ്ഞ വാക്കുകൾ വീണ്ടും വീണ്ടും അവന്റെ മനസ്സിലേക്ക് വരാൻ തുടങ്ങി…ആരോ അതേ ചോദ്യം മനസ്സിലിരുന്ന് ആവർത്തിക്കുന്നത് പോലെ

“”””ആരോ തന്നതാ….!

അവൻ അറിയാതെ തന്നെ പറഞ്ഞു

നിലത്തേക്ക് തന്നെ നോക്കി ഇരിക്കുന്ന ജോയെ ആണ് ഗായത്രി കണ്ടത്

അവൻ വീണ്ടും പറഞ്ഞു

“””ആരോ തന്നതാ…!!

അത് കേട്ട ഗായത്രി പേടിച്ചു… അത്രയും നേരം കളിച്ചു ചിരിച്ചു സംസാരിച്ച ജോയുടെ പെട്ടെന്ന് ഉണ്ടായ ഭാവമാറ്റം അവളുടേ പേടി കൂട്ടി

“””ആരാ തന്നത് ജോ…?

അവൾ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു

“””അത്… അതൊരു ജൂതന… ഹാ അതേ ജൂതൻ… കറുത്ത ജൂതൻ…!!

ജോ യന്ദ്രികായി പറഞ്ഞു

“””അയാളിപ്പോ എവിടെ ഒണ്ട്… കണ്ടാൽ തിരിച്ചറിയുമോ….?

ഗായത്രി ആകാംഷ കൊണ്ട് ചോദിച്ചു

പക്ഷെ അതിനവൻ ഉത്തരം നൽകിയില്ല

അതേ ഇരിപ്പ് തുടർന്നു

ഗായത്രി പതിയെ അവനടുത്തു വന്നു

വലം കൈ ഉയർത്തി ജോയുടെ കവിളിൽ തട്ടി വിളിച്ചു

“””ജോ.. ജോയൽ..”””

പെട്ടെന്ന് ജോ ഉറക്കത്തിൽ എന്നപോലെ ഞെട്ടി ഉണർന്നു

മുൻപിൽ നിൽക്കുന്ന ഗായത്രിയെ അവൻ നോക്കി

പെട്ടെന്ന് ബോധം മറയുന്നത് പോലെ അവന് തോന്നി

ആ നിമിഷം തന്നെ അവൻ ബോധരഹിതനായി ബെഡിൽ വീണു

അത് കണ്ട ഗായത്രി അവനെ തട്ടി വിളിക്കാൻ ശ്രമിച്ചു.. പക്ഷെ പ്രതികരണം ഒന്നും തന്നെ ലഭിച്ചില്ല

അവൾ വേഗം അടുത്തുണ്ടായിരുന്ന ജെഗിൽ നിന്നാൽപ്പം വെള്ളമെടുത്തു ജോയുടെ മുഖത്തൊഴിച്ചു

ഇപ്രാവശ്യം അവന് ബോധം വന്നു

കണ്ണ് തുറക്കാൻ അല്പം പ്രയാസം തോന്നി..കുറച്ചു നേരത്തിനു ശേഷം കണ്ണുകൾ സാവധാനം തുറന്നു

ആദ്യമേ കണ്ടത് മുന്നിൽ പേടിച്ചു നിൽക്കുന്ന ഗായത്രിയെ ആയിരുന്നു

“””എന്താ പറ്റിയത്…?

ജോ അവളോട് ചോദിച്ചു

“””അത് ഞാൻ അങ്ങോട്ടല്ലേ ചോദിക്കേണ്ടത് ജോ…?

അവൾ ദേഷ്യത്തോടെ ചോദിച്ചു

“””എന്താന്ന് അറിയില്ല…നല്ല ക്ഷീണം… അതാവും…”””

തലക്ക് കൈ കൊടുത്തുകൊണ്ട് ജോ പറഞ്ഞു

14 Comments

  1. Bakki onnum illade

  2. Bakki onnum illade

  3. bro darsha marikkenda

  4. Adipoli✌ firstil aalukalde perukal paranhappo confusion aayipoyi…. pinne oohich oke aayi…. oru variety theme nice✌

  5. ♥♥♥♥♥♥

  6. Thrilling story

  7. ✨✨?♥️

  8. Waiting for next part. Yet to understand the story

  9. രുദ്രരാവണൻ

    Second part❤

  10. ❣️❣️❣️???

Comments are closed.