666 മത്തെ ചെകുത്താൻ -2 [ജൂതൻ] 141

“””ഓ അങ്ങനെ… പെട്ടെന്ന് മീര ഡോക്ടർ ആണെന്ന് പറഞ്ഞപ്പോ ഞാൻ കരുതി പഴയ ഡോക്ടറേ ഇവിടുന്ന് തട്ടി എന്ന്…”””

ജോ പറഞ്ഞുകൊണ്ട് എണീറ്റിരുന്നു

“””മീരേച്ചിയെ അറിയോ….?

ഗായത്രി ചോദിച്ചു

അത് കേട്ട ജോ ചിരിച്ചു

“””അഹ് ബെസ്റ്റ്… താനിവിടെ ജോയിൻ ചെയ്തിട്ട് അതികം ആയിട്ടില്ലല്ലേ…?

അവൻ തിരിച്ചു ചോദിച്ചു

“””ഏയ്യ് ഇല്ല… ഒരു അഞ്ചാറ് മാസം ആയി കാണും… എന്തെ..?

“””ആ അതാണ്….പുതിയ ആള് ആവുമ്പോൾ എന്നേം പരിജയം കാണില്ലായിരിക്കും..?

ജോ ചോദിച്ചു.. അതിനവൾ ആദ്യം ഒന്ന് ഉത്തരം പറയാൻ മടിച്ചു

“””ജോ അല്ലെ…ജോയൽ… വിഷ്ണു സാറിന്റെ റിലേറ്റീവ്..?

അവൾ സംശയത്തോടെ പറഞ്ഞു

“””ആഹാ.. അത്രയും അറിയോ.. വേറൊന്നും മീരേച്ചി പറഞ്ഞില്ലേ…?

ജോ സംശയത്തോടെ ചോദിച്ചു

അത് കേട്ട ഗായത്രി ഒന്ന് അത്ഭുതപ്പെട്ടു

“””ജോയ്ക്ക് എങ്ങനെ അറിയാ മീരേച്ചി പറഞ്ഞതാണെന്ന്….?

ഗായത്രി ചോദിച്ചു.. അത് കേട്ട ജോ ആദ്യം ഒന്ന് പകച്ചു പോയി… അവനും ആലോചിച്ചു അത് ആര് പറഞ്ഞെന്ന്.. പക്ഷെ കൃത്യമായ ഒരുത്തരം അവന് ലഭിച്ചില്ല

“””അത് പിന്നെ താൻ മീര ഡോക്ടറുടെ ജൂനിയർ അല്ലെ… അതുകൊണ്ട് ഞാൻ വെറുതെ ഒന്ന് ഗസ്സ് ചെയ്തതാ…”””

താൽക്കാലത്തേക്ക് ജോ അത് പറഞ്ഞു

“””ആണല്ലേ…. മീരേച്ചി തന്നെക്കുറിച്ചു എന്തൊക്കെയോ പറഞ്ഞു… അപ്പൊ പിന്നെ ആളെ ഒന്ന് കണ്ടേക്കാമെന്ന് കരുതി കയറിയത..””””

ഗായത്രി പറഞ്ഞു

“””അപ്പൊ പിന്നെ എനിക്ക് വട്ടാണെന്ന് അറിഞ്ഞു കാണുമല്ലോ..?

ജോ പറഞ്ഞു

അത് കേട്ട ഗായത്രിക്ക് അല്പം വിഷമം വന്നു

“””ഞാനത് വിശ്വസിക്കുന്നില്ല ജോ… തന്നോട് ഇപ്പൊ സംസാരിച്ചു കൂടെ കഴിഞ്ഞപ്പോ മീരേച്ചി വെറുതെ പറഞ്ഞതാണന്ന് കരുതുന്നു..”””

ഗായത്രി പറഞ്ഞു… അത് കേട്ട് ജോ ചിരിക്കാൻ തുടങ്ങി

അത് കണ്ട് ഗായത്രി അവനെ പകച്ചു നോക്കി

“””അപ്പോ ശെരിക്കും വട്ടുണ്ടോ…?

അത് കേട്ട ജോ ചിരി നിർത്തി അവളെ നോക്കി…

“””ഉണ്ടായിരുന്നു ഗായത്രി… ഇന്നലെ രാത്രി വരെ…”””

ഗായത്രിക്ക് ഒന്നും മനസിലായില്ല.. അവൾ അവനെ തന്നെ നോക്കി നിന്നു

“””മനസിലായില്ലല്ലേ….?

ഗായത്രിയുടെ നിൽപ്പ് കണ്ടവൻ ചോദിച്ചു

“””ഇല്ല…”””

“””പറഞ്ഞു തരാം… ഇന്നലെ രാത്രി ഞാനൊരു ജിന്നിനെ കണ്ടു… ആ പഹയൻ പറഞ്ഞു നീ ഇവിടെ കിടന്നു സുഖിച്ചത് മതി ഇനി കൊറച്ചു നാൾ വെളിയിലിറങ്ങി തേരാ പാരാ നടക്കാൻ…”””

14 Comments

  1. Bakki onnum illade

  2. Bakki onnum illade

  3. bro darsha marikkenda

  4. Adipoli✌ firstil aalukalde perukal paranhappo confusion aayipoyi…. pinne oohich oke aayi…. oru variety theme nice✌

  5. ♥♥♥♥♥♥

  6. Thrilling story

  7. ✨✨?♥️

  8. Waiting for next part. Yet to understand the story

  9. രുദ്രരാവണൻ

    Second part❤

  10. ❣️❣️❣️???

Comments are closed.