“””ശെരിയാ… നല്ലൊരു ഉറക്കം തന്നെ ആയിരുന്നു…ഇത്രയും വർഷം നീണ്ടു നിന്ന ഒരു ഉറക്കം ഞാൻ ഇതുവരെ ആരിലും കണ്ടിട്ടില്ല ജോ..”””
അത് കേട്ട് ജോയും ചിരിക്കാൻ തുടങ്ങി
“”””ഇനി വിഷ്ണുചേട്ടൻ പറ വിശേഷങ്ങൾ… ഒരുപാട് വർഷങ്ങൾ എനിക്ക് നഷ്ടമായി എന്ന് എനിക്ക് അറിയാം.. പക്ഷെ ഒന്നും ഓർത്തെടുക്കാൻ പറ്റണില്ല…””””
ജോ തന്റെ അവസ്ഥ പറഞ്ഞു
“””ഏയ്യ് വേണ്ട.. കഴിഞ്ഞത് കഴിഞ്ഞു… നീ ഇനി ഒന്നും ഓർക്കാൻ ശ്രമിക്കേണ്ട.. ചിലപ്പോ വീണ്ടും പഴയത് പോലെ ആയെന്നു വരാം… ഇനിയും റിസ്ക് എടുക്കാൻ നിൽക്കണ്ട…”””
വിഷ്ണു ഒരു മുന്നറിയിപ്പ് പോലെ പറഞ്ഞു
“”””ശെരി… പിന്നെ വീട്ടിൽ അറിയിച്ചോ..?
“”””ഇല്ല…സ്വപ്നത്തിൽ പോകും വിചാരിക്കാത്ത കാര്യങ്ങൾ അല്ലെ നടന്നിരിക്കുന്നത്…അത്കൊണ്ട് നേരിട്ട് നിന്നെ കൊണ്ട് പോയി ഒരു സർപ്രൈസ് കൊടുക്കാമെന്ന് കരുതി…”””
വിഷ്ണു പറഞ്ഞു
“””ആഹ്.. അത് കൊള്ളാം… അപ്പൊ ഇന്ന് തന്നെ പോകാൻ പറ്റുമോ.. അതോ ഇനിയും കാത്തിരിക്കണോ…?
ജോ ചോദിച്ചു
അതിനയാൾ ഒന്ന് ചിരിക്കുക മാത്രം ചെയ്തു
“””എന്തിന്… നിനക്ക് അതിന് അസുഖങ്ങൾ ഒന്നുമില്ലല്ലോ ജോ.. ഈ ട്രിപ്പ് കേറി കഴിഞ്ഞാൽ അപ്പൊ തന്നെ നമ്മൾ ഇറങ്ങും… അതുവരെ നീ കാത്തിരുന്നാൽ മതി..”””
അതും പറഞ്ഞു വിഷ്ണു പുറത്തേക്ക് ഇറങ്ങി
ജോ അയാൾ പോകുന്നത് നോക്കി കിടന്നു
വിഷ്ണു റൂം വിട്ടു പോകുന്നത് കണ്ട ഗായത്രി അയാൾ മുന്നിൽ നിന്നു പോയ ശേഷം പതിയെ റൂമിലേക്ക് കയറി
ബെഡിൽ ഇരുന്നു മുകളിൽ കറങ്ങുന്ന ഫാനും നോക്കി കിടക്കുന്ന ജോയെ അവൾ നോക്കി
അങ്ങിങ്ങായി കീറിയ ഷർട്ട് ആയിരുന്നു അവന്റേത്.. പക്ഷെ ദിവസവും ജിമ്മിൽ പോകുന്ന ഒരാളെ പോലെ തോന്നിക്കുന്നത് ആയിരുന്നു അവന്റെ ശരീരം
നല്ല വെളുത്ത നിറമായിരുന്നു അവന്
ഡ്രിം ചെയ്തു വെച്ചത് പോലെ തോന്നിക്കുന്ന മീശയും കുറ്റി താടികളും
പിന്നെ അല്പം ചുവന്ന ചുണ്ടും അല്പം നീണ്ട മൂക്കും പിന്നെ കാപ്പി നിറം കലർന്ന കണ്ണുകളും നോക്കി അവൾ അല്പനേരം അവിടെ നിന്നു
അവൾ അവിടെ നിന്ന് അവനെ മൊത്തത്തിൽ ഒന്ന് സ്കാൻ ചെയ്തു വിലയിരുത്താൻ തുടങ്ങി
“”””ഈ ചെക്കന് വട്ടാണെന്ന് പറഞ്ഞ മീരേച്ചിയെ വേണം ആദ്യം തല്ലാൻ…”””
അവൾ സ്വയം പറഞ്ഞു
അപ്പോഴാണ് അവൾ ശ്രദ്ധിച്ചത് ജോയുടെ കാലിനടിയിൽ എന്തോ ഉള്ളതായി… കൊറച്ചു ദൂരെ നിന്നതിനാൽ അവൾക്ക് അത് വക്തമായില്ല
“””ആരാത്…?
പെട്ടെന്ന് ഗായത്രിയെ കണ്ടു ജോ ചോദിച്ചു
അത് കേട്ട അവൾ ഒന്ന് പരിഭ്രമിച്ചു… ജോ തന്നെ കാണുമെന്നു അവൾ കരുതിയില്ല
“””അത് പിന്നെ ഞാൻ.. നേഴ്‌സ്.. അല്ല ഡോക്ടർ… മീര…”””
വാക്കുകൾക്കായി അവൾ തപ്പി തടഞ്ഞു
“””ആര്.. മീര ഡോക്ടറോ.. നീയൊ..?
ജോ ചോദിച്ചു
“””അല്ല.. ഞാനല്ല.. ഞാൻ ഗായത്രി… മീര ഡോക്ടറുടെ ജൂനിയർ ആയിട്ട്…”””
അവൾ കഴുത്തിൽ കിടന്ന ഐഡന്റിറ്റികാർഡ് ഉയർത്തി കാണിച്ചുകൊണ്ട് പറഞ്ഞു
Bakki onnum illade
Bakki onnum illade
bro darsha marikkenda
???
Adipoli✌ firstil aalukalde perukal paranhappo confusion aayipoyi…. pinne oohich oke aayi…. oru variety theme nice✌
??
????
♥♥♥♥♥♥
Thrilling story
✨✨?♥️
Waiting for next part. Yet to understand the story
Second part❤
?????
❣️❣️❣️???