പിന്നെ കൂടുതൽ ഒന്നും ജോസ് ചോദിക്കാൻ നിന്നില്ല
കവർശ എന്ന നിഗൂഢമായ സ്ഥലം ലക്ഷ്യമാക്കി ആ കാറുകൾ പാഞ്ഞു
******************************
വാസുദേവിന്റെ മുറിയിൽ ഇരിക്കുക ആയിരുന്നു വിഷ്ണു
ഒരുപാട് നേരത്തെ ആലോചനക്ക് ശേഷം വിഷ്ണു കസേരയിൽ നിന്നെഴുന്നേറ്റ് പുറത്തേക്ക് നടക്കാനൊരുങ്ങി
അത് കണ്ട വാസുദേവ് അവനോട് ചോദിച്ചു
“””വിഷ്ണു… നീ ഇത് എവിടെ പോകുവാ..?
“””അറിയില്ല വസു… ജോയെ ഒന്ന് കാണണം.. പിന്നെ തറവാട്ടിലേക്ക് വിളിച്ചു പറയണം… അവർക്കൊക്കെ ഇത് വളരെ സന്തോഷം നൽകും…””””
വിഷ്ണു പറഞ്ഞു
“””എന്ത് സംഭവിച്ചു എന്ന് ചോദിച്ചാൽ എന്ത് പറയും…?
“”””അത്ഭുതം…അല്ലാതെന്ത് പറയാൻ സുമിത്രയുടെയും അമ്മാവന്റെയും പ്രാർത്ഥന ദൈവം കേട്ടു എന്ന് പറയും.. അതല്ലെടാ സത്യം..””””
വിഷ്ണു പറഞ്ഞു
“”””രാവിലെ എനിക്കും തോന്നിയിരുന്നു… അവന് എന്തോ ഒരു മാറ്റം വന്നത് പോലെ… കഴിഞ്ഞ ആറ് കൊല്ലത്തോളം അവൻ അനുഭവിച്ചു… ഇനിയും അത് വേണ്ടെന്ന് ദൈവത്തിന് തോന്നി കാണും… നീ വരുന്നോ..?
വിഷ്ണു അവനെ ക്ഷണിച്ചു
“””ഏയ്യ് ഇല്ല… നീ ചെന്നു കാണ്.. ഞാൻ അല്പം കഴിഞ്ഞു വരാം..”””
വാസുദേവ് പറഞ്ഞു… പിന്നൊന്നും പറയാതെ അയാൾ ജോയുടെ മുറിയിലേക്ക് ചെന്നു
വാതിൽ തുറന്നു മുറിയിലേക്ക് കയറിയ അയാൾ കണ്ടു ഒരു ബെഡിൽ ശാന്തനായി മയങ്ങുന്ന ജോയെ
അയാൾ അവനരികിൽ വന്നു നിന്നു
ജോയുടെ കയ്യിൽ ട്രിപ്പ് ഇട്ടിരുന്നു
രാവിലെ കൊണ്ട് വന്ന അവശനായ ഒരാൾ അല്ലായിരുന്നു വിഷ്ണുവിന് മുന്നിൽ അപ്പോൾ
തലേന്ന് വരെ ഈ ബെഡിൽ കിടക്കുന്ന ആൾ ഒരു മാനസികരോഗി ആയിരുന്നെന്നു പറഞ്ഞാൽ പറയുന്ന ആളെ മറ്റുള്ളവർ വിളിക്കും ഭ്രാന്തൻ എന്ന്
അത്രക്ക് തന്നെ ജോ മാറിപോയിരുന്നു
അരികിൽ ആരോടെയോ സാമീപ്യം മനസിലാക്കിയ ജോ പെട്ടെന്ന് ഞെട്ടി ഉണർന്നു
അത് കണ്ട വിഷ്ണു ആദ്യം ഒന്നും ഭയപ്പെട്ടു
“””ഓഹ്… വിഷ്ണുച്ചേട്ടൻ ആയിരുന്നോ… ഞാൻ കരുതി…”””
ചെറുപ്പം മുതൽക്കേ അവൻ വിളിച്ചിരുന്ന പേരായിരുന്നു വിഷ്ണുച്ചേട്ടൻ.. ഒരിക്കൽ കൂടെ ആ വിളി കേൾക്കേണ്ടി വരുമെന്ന് അയാൾ ഒരിക്കൽ പോലും പ്രതീക്ഷിച്ചിരുന്നില്ല
“”””നീ എന്ത് കരുതി…?
വിഷ്ണു ചോദിച്ചു… അപ്പോഴും പണ്ടെങ്ങോ മാഞ്ഞു പോയ ഒരു ചിരി ജോയുടെ മുഖത്തയാൾ കണ്ടു
“”””എന്ത് കരുതാൻ… രണ്ടു മൂന്ന് കൊതുകുകൾ ഉണ്ടായിരുന്നു ഈ മുറിയിൽ.. കൊറേ നേരം എന്നേ ശല്യം ചെയ്തു..കൊറച്ചു മുന്നേ ആണ് അതുങ്ങളൊക്കെ പോയത്…””””
ജോ പറഞ്ഞു.. പിന്നെ ബെഡിലേക്ക് ചാഞ്ഞിരുന്നു
“””നിനക്ക് ഇപ്പൊ കൊഴപ്പമൊന്നുമില്ലല്ലോ ജോ… എന്ത് ഉണ്ടെങ്കിലും പറയണം…”””
വിഷ്ണു അവനോട് പറഞ്ഞു
“””എനിക്കെന്ത് കുഴപ്പം… യാതൊരു പ്രശ്നവും ഇല്ലിപ്പോ… നല്ലൊരു ഒറക്കം കഴിഞ്ഞെണീറ്റത് പോലെ തോന്നുന്നു..”””
ജോ പറഞ്ഞു.. അത് കേട്ട് വിഷ്ണു ചിരിച്ചു
Bakki onnum illade
Bakki onnum illade
bro darsha marikkenda
???
Adipoli✌ firstil aalukalde perukal paranhappo confusion aayipoyi…. pinne oohich oke aayi…. oru variety theme nice✌
??
????
♥♥♥♥♥♥
Thrilling story
✨✨?♥️
Waiting for next part. Yet to understand the story
Second part❤
?????
❣️❣️❣️???