666 മത്തെ ചെകുത്താൻ -2 [ജൂതൻ] 141

അതും പറഞ്ഞു ഫോൺ കട്ട് ചെയ്തു ജോസിന് കൈമാറി

“””എന്ത് പറഞ്ഞു… ഇന്ന് തന്നെ വരില്ലേ..?

ജോസ് ചോദിച്ചു..

“””എവിടുന്ന്…ഇന്ന് വരാൻ പറഞ്ഞാൽ നാളെ വരുന്നവന..നിനക്ക് അറിയാലോ അവനെ..””

ശേഖർ ചിരിച്ചുകൊണ്ട് പറഞ്ഞു

“””അത് നേരാ… പക്ഷെ ഇത്രയും ചെറിയൊരു പ്രശ്നത്തിന് അവനെ വിളിക്കേണ്ടിയിരുന്നില്ല… നമ്മുടെ പിള്ളേർ തന്നെ ധാരാളം..”””

ജോസ് പറഞ്ഞു

“””പോരാ… ഇത് അങ്ങനെ നിസ്സാരമായി കളയേണ്ട കാര്യമല്ല… ഒറ്റക്ക് തന്നെ നോക്കാവുന്നതേ ഉള്ളു.. എങ്കിലും അലോഷി ഒരു ധൈര്യമാ…”””

തന്റെ വളരെ അടുത്ത സുഹൃത്തിനെ ഓർത്തയാൾ പറഞ്ഞു

‘”””ഭായ് ഇതിന് മുൻപ് ഇത്ര ടെൻഷൻ ആയിട്ട് ഞാൻ കണ്ടിട്ടില്ല…?

ജോസ് പറഞ്ഞു

“””ടെൻഷൻ ഒന്നുമല്ല ജോസേ… ഇത്രയും കാലം നമ്മൾക്ക് എതിര് നിന്നവന്മാർ മുഴുവൻ നമ്മളെക്കാൾ ബലഹീനർ ആയിരുന്നു… പക്ഷെ ഇന്നിപ്പോ നമ്മളെക്കാൾ വലിയൊരു ശത്രു നമുക്കെതിരി വന്നിരിക്കുന്നു…””””

സീറ്റിലേക്ക് ചാഞ്ഞുകൊണ്ട് അയാൾ പറഞ്ഞു

“””അതാണ് എനിക്ക് മനസിലാവാത്തത് ഭായ്… ആരാണ് ആ ശത്രു… ലത്തീഫ്ഭായുടെ മകന്റെ കൊലപാതകവുമായി ഇതിന് എന്തെങ്കിലും ബന്ധമുണ്ടോ…?

തന്റെ സംശയങ്ങൾ എല്ലാം ജോസ് അയാളോട് ചോദിച്ചു

കൊറച്ചു നേരത്തേക്ക് ശേഖർ ഒന്നും പറഞ്ഞില്ല

“””ഒരിക്കലുമില്ല… ആ ചെക്കനെ തീർത്തത് വേറെ ആരോ ആണ്… നമ്മൾ കത്തിരിക്കുന്നവൻ അതുപോലെ ആകില്ല…നേരിട്ട് മുന്നിൽ വന്നു നിൽക്കും… യാതൊരു മറയും കൂടാടെ…ചെകുത്താൻ ആണവൻ… പക്ഷെ എനിക്കുറപ്പുണ്ട് അവന്റെ കഴിവുകൾ അവന് ഇതുവരെയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല..”””

“””അപ്പോ നമ്മൾ എന്ത് ചെയ്യണം ഭായ്..?

“””കണ്ട് പിടിക്കണം… ആ ശത്രു ആരാണെന്ന്… അവന് തന്റെ കഴിവുകൾ ഓരോന്നായി തിരിച്ചറിയാൻ തുടങ്ങുന്നതിനു മുൻപേ നശിപ്പിക്കണം… അതിനാണ് അലോഷിയെ വിളിച്ചു വരുത്തിയത്…അവൻ വന്നു കഴിഞ്ഞാൽ തന്നെ നമ്മൾ ഇവിടെ നിന്ന് യാത്ര തിരിക്കും…”””

ശേഖർ പറഞ്ഞു

ജോസിന് ഒന്നും തന്നെ മനസിലായില്ല..താൻ കണ്ടതിൽ വച്ചു ഏറ്റവും ശക്തനും ക്രൂരനുമായ രണ്ടു പേരാണ് ശേഖറും അലോഷിയും

അതിലൊരാൾ മറ്റൊരാളെ ഭയക്കുന്നു എന്ന് മനസിലാക്കിയ ജോസ് ശത്രു നിസ്സാരനല്ല എന്ന് മനസിലാക്കി

“””എവിടേക്കാണ് ഭായ് യാത്ര…?

“””അറിയില്ല…അത് അറിയാനാണ് നമ്മൾ ഇപ്പൊ പോകുന്നത്…””””

ഇപ്പോഴുള്ള യാത്രയുടെ ലക്ഷ്യം അയാൾ പറഞ്ഞു

“””നീ ഒന്ന് മാത്രം അറിഞ്ഞാൽ മതി ജോസെ… എന്റെയി വികൃതമായ മുഖത്തിന് പിന്നിൽ അറിഞ്ഞോ അറിയാതെയോ അവന്റെ കൈകളും ഉണ്ട്…. നശിപ്പിക്കണം അവനെ…മുടിനാരിഴ പോലും ബാക്കി കിട്ടാത്ത വിധം…”””

അയാൾ ദേഷ്യം കൊണ്ട് കണ്ണുകൾ പൂട്ടി അടച്ചു

14 Comments

  1. Bakki onnum illade

  2. Bakki onnum illade

  3. bro darsha marikkenda

  4. Adipoli✌ firstil aalukalde perukal paranhappo confusion aayipoyi…. pinne oohich oke aayi…. oru variety theme nice✌

  5. ♥♥♥♥♥♥

  6. Thrilling story

  7. ✨✨?♥️

  8. Waiting for next part. Yet to understand the story

  9. രുദ്രരാവണൻ

    Second part❤

  10. ❣️❣️❣️???

Comments are closed.