ഇവാ, An Angelic Beauty Part 4[മാലാഖയുടെ കാമുകൻ] 1767

Views : 190670

“പിടിച്ചു മാറ്റടാ ഈ നാശത്തിനെ…”

അത് കേട്ടതും പുറകിൽ നിന്നും രണ്ടുപേർ വന്നു അവളെ പിടിച്ചു മാറ്റി..
അവൾ കരഞ്ഞുകൊണ്ട് ഒരുത്തന്റെ നാഭിക്ക് ചവുട്ടി.. അതോടെ അവൻ തിരിഞ്ഞു അവളുടെ മുഖത്തിന് ആഞ്ഞു ഒരു അടി അടിച്ചു.. അവൾ ഒരു അലർച്ചയോടെ നിലത്തു വീണു..

“ശവം…”

അയാൾ അലറിക്കൊണ്ട് റോക്കിന് നെരെ നടന്നു.. അപ്പോഴാണ് ഒരു കറുത്ത കാർ അതിലെ ചീറിപ്പാഞ്ഞു പോയത്.. എന്നാൽ പോയ കാർ അലറി ബ്രേക്ക് ചെയ്തു നിർത്തി അതേപോലെ റിവേഴ്സിൽ വന്നു..

അതിൽ നിന്നും ഒരാൾ വേഗം ഇറങ്ങി.. സുമുഖനായ ഒരു ചെറുപ്പക്കാരൻ..

കമ്പി വച്ച് അടിക്കാൻ ഓങ്ങി നിന്നവൻ അയാളെ കണ്ടു ഒന്ന് പകച്ചു..

അപ്പോഴേക്കും ഇവാ വീണ്ടും ഇഴഞ്ഞുവന്നു റോക്കിന്റെ മുകളിൽ കയറി കിടന്നു.. അവൾ വിങ്ങി കരയുന്നുണ്ടായിരുന്നു.. ഒരാൾ വന്നു വീണ്ടും അവളെ വലിച്ചു പൊക്കി.

അപ്പോഴേക്കും കാറിൽ നിന്നും ഇറങ്ങിയ അയാൾ ഓടി വന്നു കമ്പി പിടിച്ചു നിന്നവന്റെ നെഞ്ച് നോക്കി ചവുട്ടിയിരുന്നു..

അവൻ അലർച്ചയോടെ തെറിച്ചു വീണു ഉരുണ്ടു.. കമ്പി തെറിച്ചുപോയി.

അയാൾ വെട്ടിത്തിരിഞ്ഞു ഇവയെ പിടിച്ചിരുന്ന ഒരുവന്റെ മുഖം നോക്കി ഒന്ന് പൊട്ടിച്ചു..

അപ്പോഴേക്കും മറ്റവൻ ഇവയെ അയാളുടെ നേരെ തള്ളിയിട്ടു ഓടി ജീപ്പിൽ കയറി.. ബാക്കി ഉള്ളവരും ഓടി ചെന്നു വണ്ടിയിൽ കയറിയതും ജീപ്പ് അകന്നുപോയി.. അയാൾക്ക് ഒന്നും ചെയ്യാനായില്ല..

“റോക്ക്…”

ഇവ നിലത്തേക്ക് ഇരുന്നു..

അയാൾ അവളുടെ കൈക്ക് പിടിച്ചുകൊണ്ടു നിലത്തുകിടന്ന റോക്കിനെ നോക്കി..

Recent Stories

56 Comments

  1. Interesting twistes ✌

  2. ഇന്നാണ് വായിക്കാൻ പറ്റിയത്.
    അടിപൊളി ബ്രോ.
    പ്യാവം ഡാനി 🥺
    ഇവനെയും ഭദ്രേനെയും ഒരുപോലെ ഇഷ്ടമായി.
    ❤🖤

  3. 🌷🌷🌷

  4. വടകരക്കാരൻ

    റോക്കിൻ്റെ മേൽ കിടന്ന് അവനെ അടിയിൽ നിന്ന് രക്ഷിക്കുന്ന ഇവ യെ കാണുമ്പോൾ ഡാർക്ക് ഏഞ്ചലിനെ വല്ലാതെ മിസ് ചെയ്യുന്നു.
    തരുമോ ഒരിക്കൽ കൂടി അവളെ

  5. ഡാനീടെ അണ്ണാക്കിൽ തന്നെ കൊടുത്തല്ലോ.. 😂😂😂😂😂

  6. chettante story allathe vere arathum nan vayikarilla …… chettan poli ann ….. fan of MK

  7. ഓൾഡ് വേർഷനെക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് ന്യൂ വേർഷൻ ആണ്.. 😘❤❤❤

    1. Old വേർഷൻ പേര് എന്താ

  8. Aphrodity the Goddess of chicken fry – 🤣🤣

    പ്രണയത്തിന്റെ പുതിയ അളവുകോൽ കാൽ കിലോ പച്ചമുളക് 😜

  9. Ee partum nannayittund. Danikkitt inganeyoru pani vendayirunnu. Anyway wtg 4 nxt part….

  10. Aadi poli.. ❤‍🔥❤🥰
    Adutha part vegam varette

  11. Aadi poli.. ❤‍🔥❤🥰

  12. Mk…
    സാദാരണ കാണാറുള്ള നിങ്ങളുടെ love stories നിന്നും ഒരുപാട് variety പോലെ തോനുന്നു എനിക്ക് ഈൗ കഥ.. അത് തന്നെ ആണ് ഈ കഥയുടെ highlight ഉം…
    ആദ്യത്തെ chapter വായിച്ചപ്പോൾ അത്രയ്ക്ക് intrsting ആയി തോന്നിയില്ല… Pkshe സെക്കന്റ്‌ chap മുതൽ കഥ വേറെ levelil പോവുന്നുണ്ട്… Also ഇനി എന്ത് സംഭവിക്കുമെന്ന excitmntum ഉണ്ട്…
    ഇഷ്ടായി ഈ ഭാഗവും… ❤❤
    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു..

    1. Aadi poli.. ❤‍🔥❤🥰

  13. Dear MK,

    Did you delete your account on KK?

  14. പാവം ഡാനി ക്കും പണി കൊടുത്താലോ.
    നന്നായിട്ടുണ്ട് 😘

  15. Eeh rock thendikk ithenthinte സൂക്കേട് aan ഇത്രയൊക്കെ aval ചെയ്തിട്ടും avan entha കല്ല് aano ayye eeh part ending enikk ഇഷ്ടമായില്ല demand മതിയാക്കി avale ഇഷ്ടമാണെന്ന് parayanda സമയം കഴിഞ്ഞു ithentha ingane

  16. Old Version ൽ നിന്ന് ഒത്തിരി മാറ്റം വന്നൂല്ലോ എം.കെ ബ്രോ… ഈ പാർട്ടും പൊളിച്ചു… ❤️❤️❤️

    1. Old വേർഷൻ പേര് എന്താ

  17. കൊടുത്താൽ പണി കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടുണ്ട്. ഇതിപ്പോ കിട്ടിയത് കൊച്ചിയിൽ വച്ചായിപ്പോയി എന്നേയുള്ളൂ 🤣

  18. ചേട്ടോ ❤ കഥയിൽ വന്ന മാറ്റങ്ങൾ ഒരുപാട് ഇഷ്ടം ആയി. 🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com