ഇവാ, An Angelic Beauty Part 4[മാലാഖയുടെ കാമുകൻ] 1769

അന്ന് വൈകുന്നേരം..

“നാളെ നീ കമ്മൽ ഇട്ടു വരണം.. വെറും കമ്മൽ അല്ല.. ജിമുക്കി.. സ്വർണത്തിന്റെ…”

അവൻ പറഞ്ഞപ്പോൾ അവൾക്ക് ദേഷ്യം വന്നു..

“കമ്മൽ ഇടാൻ ഞാൻ കാത് കുത്തിയിട്ടില്ല.. ആൻഡ് വാട്ട് ദി ഹെൽ ഈസ് ജിമുക്കി..?”

അവൾ തിരിച്ചു ചോദിച്ചു..

“കാതു കുത്തിയില്ല എങ്കിൽ പോയി കുത്തണം. ജിമുക്കി എന്താണെന്ന് നെറ്റിൽ നോക്കിയാൽ മതി…അല്ലേൽ നീ കുത്തണ്ട..”

അവൻ അതും പറഞ്ഞു ബൈക്കിൽ കയറി..

“എനിക്ക് പറ്റില്ല.. നാളെ തന്നെ വേണോ റോക്ക്..? ഏതെങ്കിലും വേഷം ആണെങ്കിൽ…?”

അവൾ ചോദിച്ചപ്പോൾ അവൻ ചിരിച്ചു കാണിച്ചു..

അവൾ ദേഷ്യത്തോടെ മുഖം വെട്ടിച്ചു.

“നിനക്ക് പറ്റരുത്.. അതാണ് എനിക്ക് വേണ്ടതും.. പിന്നെ, കണ്ണെഴുതിയത് നന്നായിട്ടുണ്ട്.. “

അത് കേട്ടപ്പോൾ അവളുടെ ചുണ്ടിൽ പുഞ്ചിരി വന്നു..

“എന്നുകരുതി നാളെ പറഞ്ഞ കാര്യം മറക്കണ്ട..”

അവൻ നിസ്സാരമട്ടിൽ പറഞ്ഞു വണ്ടി എടുത്തു.. അവൾ ദേഷ്യത്തോടെ വണ്ടിയിൽ കയറി..

അന്ന് അവൾ അവന്റെ പുറകെ പോയില്ല..

പിറ്റേന്ന് ഇവാ പതിവ് സമയം ആയപ്പോൾ വന്നു..

കാതു കുത്തി ജിമുക്കി ഇട്ടിരുന്നു.. അവൾ വന്നു നേരെ പോയി ബാക്ബെഞ്ചിൽ ഇരുന്നു.. ഒരു പുസ്തകം എടുത്തു കുത്തി വരയ്ക്കാൻ തുടങ്ങി.. സാധാരണ റോക്കിനെ നോക്കി ചിരിച്ചിട്ട് മാത്രമേ പോകാറുള്ളൂ.. റോക്ക് അവളെ തിരിഞ്ഞു നോക്കി.. അവൾ നോക്കുന്നില്ല.

റോക്ക് എഴുന്നേറ്റ് അവളുടെ അടുത്തേക്ക് ചെന്നു.. അവൾ നോക്കിയില്ല..

56 Comments

  1. Interesting twistes ✌

  2. ഇന്നാണ് വായിക്കാൻ പറ്റിയത്.
    അടിപൊളി ബ്രോ.
    പ്യാവം ഡാനി ?
    ഇവനെയും ഭദ്രേനെയും ഒരുപോലെ ഇഷ്ടമായി.
    ❤?

  3. വടകരക്കാരൻ

    റോക്കിൻ്റെ മേൽ കിടന്ന് അവനെ അടിയിൽ നിന്ന് രക്ഷിക്കുന്ന ഇവ യെ കാണുമ്പോൾ ഡാർക്ക് ഏഞ്ചലിനെ വല്ലാതെ മിസ് ചെയ്യുന്നു.
    തരുമോ ഒരിക്കൽ കൂടി അവളെ

  4. ഡാനീടെ അണ്ണാക്കിൽ തന്നെ കൊടുത്തല്ലോ.. ?????

  5. chettante story allathe vere arathum nan vayikarilla …… chettan poli ann ….. fan of MK

  6. ഓൾഡ് വേർഷനെക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് ന്യൂ വേർഷൻ ആണ്.. ?❤❤❤

    1. Old വേർഷൻ പേര് എന്താ

  7. Aphrodity the Goddess of chicken fry – ??

    പ്രണയത്തിന്റെ പുതിയ അളവുകോൽ കാൽ കിലോ പച്ചമുളക് ?

  8. Ee partum nannayittund. Danikkitt inganeyoru pani vendayirunnu. Anyway wtg 4 nxt part….

  9. Aadi poli.. ❤‍?❤?
    Adutha part vegam varette

  10. Aadi poli.. ❤‍?❤?

  11. Mk…
    സാദാരണ കാണാറുള്ള നിങ്ങളുടെ love stories നിന്നും ഒരുപാട് variety പോലെ തോനുന്നു എനിക്ക് ഈൗ കഥ.. അത് തന്നെ ആണ് ഈ കഥയുടെ highlight ഉം…
    ആദ്യത്തെ chapter വായിച്ചപ്പോൾ അത്രയ്ക്ക് intrsting ആയി തോന്നിയില്ല… Pkshe സെക്കന്റ്‌ chap മുതൽ കഥ വേറെ levelil പോവുന്നുണ്ട്… Also ഇനി എന്ത് സംഭവിക്കുമെന്ന excitmntum ഉണ്ട്…
    ഇഷ്ടായി ഈ ഭാഗവും… ❤❤
    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു..

    1. Aadi poli.. ❤‍?❤?

  12. Dear MK,

    Did you delete your account on KK?

  13. പാവം ഡാനി ക്കും പണി കൊടുത്താലോ.
    നന്നായിട്ടുണ്ട് ?

  14. Eeh rock thendikk ithenthinte സൂക്കേട് aan ഇത്രയൊക്കെ aval ചെയ്തിട്ടും avan entha കല്ല് aano ayye eeh part ending enikk ഇഷ്ടമായില്ല demand മതിയാക്കി avale ഇഷ്ടമാണെന്ന് parayanda സമയം കഴിഞ്ഞു ithentha ingane

  15. Old Version ൽ നിന്ന് ഒത്തിരി മാറ്റം വന്നൂല്ലോ എം.കെ ബ്രോ… ഈ പാർട്ടും പൊളിച്ചു… ❤️❤️❤️

    1. Old വേർഷൻ പേര് എന്താ

  16. കൊടുത്താൽ പണി കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടുണ്ട്. ഇതിപ്പോ കിട്ടിയത് കൊച്ചിയിൽ വച്ചായിപ്പോയി എന്നേയുള്ളൂ ?

  17. ചേട്ടോ ❤ കഥയിൽ വന്ന മാറ്റങ്ങൾ ഒരുപാട് ഇഷ്ടം ആയി. ?

Comments are closed.