ഇവാ, An Angelic Beauty Part 4[മാലാഖയുടെ കാമുകൻ] 1769

“നീ പിന്നെയും ഡിമാൻഡ് വച്ചോ..? ഡാ നിനക്ക് ആക്സിഡന്റ് ആയപ്പോഴും ഡൈലി കാണാൻ വന്നതല്ലേ?? എന്തൊരു സ്നേഹമാണ് നിന്നോട്.. എന്നിട്ടും നിനക്ക് ഓക്കേ പറഞ്ഞാൽ എന്താ..?”

അവൾ പോയതോടെ ജോൺ റോക്കിന്റെ അടുത്തേക്ക് വന്നു ഇരുന്നു ചോദിച്ചു.

“ഏയ് അങ്ങനെ വേണ്ട.. എനിക്ക് അവളെ ഇഷ്ടമാണ് ജോൺ.. പക്ഷെ ആ ഇഷ്ട്ടം പ്രേമം അല്ല.. കൂട്ടുകാരിയോടുള്ള ഇഷ്ടമാണ്.. പ്രണയം ഒരിക്കലേ വരൂ എന്നാണ് എന്റെ ഒരു ഇത്..”

അവൻ പറയുന്നത് കേട്ട് ജോൺ തലക്ക് കൈകൊടുത്തു ഇരുന്നു..

പതിവ് പോലെ ഇവാ അവനെ ശല്യപെടുത്തിക്കൊണ്ടിരുന്നു.. സത്യത്തിൽ അതൊക്കെ അവന് ഇഷ്ടമായിരുന്നു..

അവൾ കൈകൾ നിറയെ വളകൾ ഇട്ടു വന്നപ്പോൾ റോക്ക് വച്ച അടുത്ത ഡിമാൻഡ് അവൾ സാരി ഉടുത്തു വരണം എന്നായിരുന്നു..

പറ്റില്ല എന്ന് പറഞ്ഞെങ്കിലും അവൾ കടും നീല നിറത്തിൽ ഉള്ള സാരി എടുത്തുവന്നപ്പോൾ റോക്ക് അവളെ കണ്ണ് പറിക്കാതെ നോക്കി.. ഒരുങ്ങി വന്നാൽ മാലാഖയെപ്പോലെ ആയിരുന്നു ഇവാ..

ദിവസങ്ങൾ കഴിഞ്ഞപ്പോൾ റോക്കിന് തോൽവി പറ്റുമോ എന്ന തോന്നൽ വന്നു തുടങ്ങി.. അവൻ എന്ത് പറഞ്ഞാലും അവൾ ചെയ്യുന്ന ഒരു അവസ്ഥ..

ദിവസങ്ങൾ വീണ്ടും കടന്നുപോയി.. ഒരു മാസം കഴിഞ്ഞു..

ഒരു ദിവസം വൈകുന്നേരം റോക്ക് അവളോട് വണ്ടികൾ ഒന്നുമില്ലാതെ ബസിൽ കയറി വരാനാണ് പറഞ്ഞത്.. അത് കേട്ടപ്പോൾ ഇവാ പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്..

അവൻ സംശയത്തോടെ അവളെ നോക്കി..

“എന്താ..?”

“റോക്കി… ഐ ലവ് യു.. നീ അല്ലാതെ മറ്റാരെയും പ്രേമിക്കാൻ എനിക്ക് ഉദ്ദേശമില്ല..

എന്നാലും നീ നൂറു ഡിമാൻഡ്‌സ് എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു നീയെനിക്ക് ഒത്ത ഒരു എതിരാളി ആകും എന്ന്.. ഇതിപ്പോൾ നീയെനിക്ക് ഒരു ഇരപൊലും അല്ല..
വള ഇടുക കമ്മൽ ഇടുക സാരി ഉടുക്കുക ചന്ദനം തൊടുക നടന്നു വരുക.. മുടി വെട്ടാൻ പാടില്ല… സാരി ഉടുക്കുക.. അരഞ്ഞാണം ധരിക്കുക.. പാദസ്വരം ധരിക്കുക.. കം ഓൺ….!

56 Comments

  1. Interesting twistes ✌

  2. ഇന്നാണ് വായിക്കാൻ പറ്റിയത്.
    അടിപൊളി ബ്രോ.
    പ്യാവം ഡാനി ?
    ഇവനെയും ഭദ്രേനെയും ഒരുപോലെ ഇഷ്ടമായി.
    ❤?

  3. വടകരക്കാരൻ

    റോക്കിൻ്റെ മേൽ കിടന്ന് അവനെ അടിയിൽ നിന്ന് രക്ഷിക്കുന്ന ഇവ യെ കാണുമ്പോൾ ഡാർക്ക് ഏഞ്ചലിനെ വല്ലാതെ മിസ് ചെയ്യുന്നു.
    തരുമോ ഒരിക്കൽ കൂടി അവളെ

  4. ഡാനീടെ അണ്ണാക്കിൽ തന്നെ കൊടുത്തല്ലോ.. ?????

  5. chettante story allathe vere arathum nan vayikarilla …… chettan poli ann ….. fan of MK

  6. ഓൾഡ് വേർഷനെക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് ന്യൂ വേർഷൻ ആണ്.. ?❤❤❤

    1. Old വേർഷൻ പേര് എന്താ

  7. Aphrodity the Goddess of chicken fry – ??

    പ്രണയത്തിന്റെ പുതിയ അളവുകോൽ കാൽ കിലോ പച്ചമുളക് ?

  8. Ee partum nannayittund. Danikkitt inganeyoru pani vendayirunnu. Anyway wtg 4 nxt part….

  9. Aadi poli.. ❤‍?❤?
    Adutha part vegam varette

  10. Aadi poli.. ❤‍?❤?

  11. Mk…
    സാദാരണ കാണാറുള്ള നിങ്ങളുടെ love stories നിന്നും ഒരുപാട് variety പോലെ തോനുന്നു എനിക്ക് ഈൗ കഥ.. അത് തന്നെ ആണ് ഈ കഥയുടെ highlight ഉം…
    ആദ്യത്തെ chapter വായിച്ചപ്പോൾ അത്രയ്ക്ക് intrsting ആയി തോന്നിയില്ല… Pkshe സെക്കന്റ്‌ chap മുതൽ കഥ വേറെ levelil പോവുന്നുണ്ട്… Also ഇനി എന്ത് സംഭവിക്കുമെന്ന excitmntum ഉണ്ട്…
    ഇഷ്ടായി ഈ ഭാഗവും… ❤❤
    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു..

    1. Aadi poli.. ❤‍?❤?

  12. Dear MK,

    Did you delete your account on KK?

  13. പാവം ഡാനി ക്കും പണി കൊടുത്താലോ.
    നന്നായിട്ടുണ്ട് ?

  14. Eeh rock thendikk ithenthinte സൂക്കേട് aan ഇത്രയൊക്കെ aval ചെയ്തിട്ടും avan entha കല്ല് aano ayye eeh part ending enikk ഇഷ്ടമായില്ല demand മതിയാക്കി avale ഇഷ്ടമാണെന്ന് parayanda സമയം കഴിഞ്ഞു ithentha ingane

  15. Old Version ൽ നിന്ന് ഒത്തിരി മാറ്റം വന്നൂല്ലോ എം.കെ ബ്രോ… ഈ പാർട്ടും പൊളിച്ചു… ❤️❤️❤️

    1. Old വേർഷൻ പേര് എന്താ

  16. കൊടുത്താൽ പണി കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടുണ്ട്. ഇതിപ്പോ കിട്ടിയത് കൊച്ചിയിൽ വച്ചായിപ്പോയി എന്നേയുള്ളൂ ?

  17. ചേട്ടോ ❤ കഥയിൽ വന്ന മാറ്റങ്ങൾ ഒരുപാട് ഇഷ്ടം ആയി. ?

Comments are closed.